Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ കാരണങ്ങളാൽ രാജ്ഞി വിട്ടു നിന്നപ്പോൾ ബിർമ്മിങ്ഹാമിലെ കോമൺവെൽത്ത് ഗെയിംസിനു തുടക്കം കുറിച്ച് ചാൾസ് രാജകുമാരനും കാമിലയും; സമാനതകളില്ലാത്ത ആഘോഷങ്ങളോടെ ഉദ്ഘാടന ചടങ്ങുകൾ; വിസ്മയ കാഴ്‌ച്ചകൾ കണ്ട് മയങ്ങി 72 രാജ്യങ്ങളിലെ താരങ്ങൾ

ആരോഗ്യ കാരണങ്ങളാൽ രാജ്ഞി വിട്ടു നിന്നപ്പോൾ ബിർമ്മിങ്ഹാമിലെ കോമൺവെൽത്ത് ഗെയിംസിനു തുടക്കം കുറിച്ച് ചാൾസ് രാജകുമാരനും കാമിലയും; സമാനതകളില്ലാത്ത ആഘോഷങ്ങളോടെ ഉദ്ഘാടന ചടങ്ങുകൾ; വിസ്മയ കാഴ്‌ച്ചകൾ കണ്ട് മയങ്ങി 72 രാജ്യങ്ങളിലെ താരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ70 വർഷങ്ങളായി കോമൺവെൽത്ത് രാജ്യങ്ങളോട് എലിസബത്ത് രാജ്ഞി പുലർത്തിവരുന്ന കരുതലും സ്നേഹവും ഓർമ്മിച്ചുകൊണ്ട് രാജ്ഞിക്ക് വേണ്ടി മകനും കിരീടാവകാശിയുമായ ചാൾസ് രാജകുമാരൻ 22-ാം കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്തു. ൻസൽമോറയിൽ വേനലവധിക്ക് എത്തിയ 96 കാരിയായ രാജ്ഞി ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. കോമൺവെല്ത്ത് കൂട്ടായ്മയുടെ മേധാവിയും കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ രക്ഷാധികാരിയുമായ രാജ്ഞിയെ പ്രതിനിധീകരിച്ചായിരുന്നു ചാൾസും കാമിലയും ചടങ്ങുകളിൽ പങ്കെടുത്തത്.

ബിർമ്മിങ്ഹാമിന്റെ കാർ വ്യവസായത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ചുവപ്പ്, വെള്ള, നീല വർണ്ണങ്ങളിലുള്ള കാറുകൾ മൈതാനത്തിനു നടുക്ക് ബ്രിട്ടീഷ് ദേശീയ പതാകയായ യൂണിയൻ ജാക്ക് ഉയർത്തിയ സമയത്ത് തനിക്കേറെ പ്രിയപ്പെട്ട ആസ്റ്റൺ മാർട്ടിനിലായിരുന്നു ചാൾസ് ബിർമ്മിങ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയത്തിൽ ഒരുക്കിയ മത്സരവേദിയിൽ എത്തിയത്. ബിർമ്മിങ്ഹാം ബാൻഡ്, ഡുറാൻ ഡുറാൻ സംഗീതം പൊഴിച്ചപ്പോൾ വർണ്ണവിളക്കുകൾ അലങ്കരിച്ച വേദിക്ക് മുൻപിൽ വോളന്റിയർമാരും കായികതാരങ്ങളും അണിനിരന്നു.

എക്കാലവും കോമൺവെൽത്ത് ഗെയിംസിനെ നെഞ്ചൊടടക്കിപ്പിടിച്ചിരുന്ന എലിസബത്ത് രാജ്ഞിയുടെ അഭാവം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞയാഴ്‌ച്ച വിശ്രമത്തിനായി തന്റെ സ്‌കോട്ടിഷ് റെസിഡൻസിയിൽ എത്തിയ രജ്ഞിക്ക്, ബിർമ്മിങ്ഹാമിലേക്ക് വീണ്ടുമൊരു യാത്ര ക്ലേശകരമായതിനാലായിരുന്നു ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കേണ്ടി വന്നത്. ഏറ്റവും അവസാനം കോമൺവെൽത്ത് ഗെയിംസ് യു കെയിൽ നടന്നത് 2014-ൽ ആയിരുന്നു. അന്ന് രാജ്ഞി വേദിയിൽ സന്നിഹിതയായിരുന്നു.

ഒരു രഹസ്യ സന്ദേശം അടക്കം ചെയ്ത, കോമൺവെൽത്ത് ഗെയിംസിന്റെ ദീപശിഖ കഴിഞ്ഞ ഒക്ടോബറിൽ ബിർമ്മിങ്ഹാം പാലസിലെ വെച്ച് എലിസബത്ത് രാജ്ഞി പകർന്നു നൽകിയിരുന്നു. മത്സരങ്ങളുടെ സമാപന ചടങ്ങിൽ വെച്ച് മാത്രമായിരിക്കും രാജ്ഞിയുടെ സന്ദേശം പരസ്യമാക്കുക. കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾക്കിടയിൽ വളരെ കുറച്ച് കോമൺവെൽത്ത് ഗെയിംസുകളിൽ മാത്രമാണ് രാജ്ഞി പങ്കെടുക്കാതിരുന്നിട്ടുള്ളത്. ഇതിനു മുൻപ് 2010-ൽ ഇന്ത്യയിലും 2018-ൽ ആസ്ട്രേലിയയിലും നടന്ന കോമൺവെൽത്ത് ഗെയിമുകൾ രാജ്ഞിയുടെ അഭാവത്തിൽ ചാൾസ് രാജകുമാരനായിരുന്നു ഉദ്ഘാടനം ചെയ്തത.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1 ബില്യൺ ആളുകൾ അലക്സാണ്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മത്സരങ്ങൾ വീക്ഷിക്കും എന്നാണ് കരുതപ്പെടുന്നത്. ഇത്തവണ സ്വന്തം രാജ്യത്ത് നടക്കുന്നതിനാൽ രാജകുടുംബത്തിൽ വലിയൊരു വിഭാഗം അംഗങ്ങളും വിവിധ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ എത്തിയേക്കുമെന്ന് കരുതപ്പെടുന്നു. 2014- ന് ശേഷം ഇതാദ്യമായിട്ടാണ് കോമൺവെൽത്ത് ഗെയിംസ് ബ്രിട്ടനിൽ നടക്കുന്നത്.

അക്ഷരമാലാ ക്രമത്തിൽ രാജ്യങ്ങൾ അണിനിരന്ന പരേഡിൽ ആസ്ട്രേലിയയായിരുന്നു ആദ്യം. ആഥിതേയ രാജ്യമായ ഇംഗ്ലണ്ട് ഏറ്റവും പുറകിലും. ടൊക്കിയോ ഓളിംപിക്സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയായിരുന്നു ഇന്ത്യൻ പതാകയേന്താൻ തീരുമാനിക്കപ്പെട്ടിരുന്നതെങ്കിലും, അദ്ദേഹത്തിന്റെ പരിക്ക് മൂലം അവസാന നിമിഷം ആ ഭാഗ്യം പി വി സിന്ധുവിൽ എത്തുകയായിരുന്നു. ഗെയിംസിൽ നിന്നും നീരജ് പിന്മാറിയതോടെ ഇന്ത്യയ്ക്ക് നഷ്ടമാവുക ഒരു ഉറച്ച മെഡലയിരുന്നു. ഇതാദ്യമായി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമും മത്സരിക്കുന്നുണ്ട്.

സംഗീതവും നൃത്തവും ഉദ്ഘാടന വേദിയെ കൊഴുപ്പിച്ചപ്പോൾ ആകാശത്ത് വർണ്ണവിസ്മയമൊരുക്കി കരിമരുന്ന് പ്രയോഗം നടന്നു. ഉദ്ഘടന ചടങ്ങിൽ രാജ്ഞിയുടെ ആശംസ സന്ദേശം ചാൾസ് രാജകുമാരൻ വായിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP