Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്നപോലെ നിന്ദ്യമാണെന്ന്' സൈബർ മനുഷ്യാവകാശ പ്രവർത്തകൻ; ഫോട്ടോ കൊടുക്കാതെ മാധ്യമം; ആദ്യ പോസ്റ്റിന് പൊങ്കല കിട്ടിയതോടെ നിലപാട് മാറ്റി പ്രമോദ് രാമൻ; ചെയ്ത തെറ്റിന് ശിക്ഷയെന്നും പ്രചാരണം; പ്രൊഫ. ടി ജെ ജോസഫിനെ വീണ്ടും 'വെട്ടി' ഇസ്ലാമിസ്റ്റുകൾ

'നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്നപോലെ നിന്ദ്യമാണെന്ന്' സൈബർ മനുഷ്യാവകാശ പ്രവർത്തകൻ; ഫോട്ടോ കൊടുക്കാതെ മാധ്യമം; ആദ്യ പോസ്റ്റിന് പൊങ്കല കിട്ടിയതോടെ നിലപാട് മാറ്റി പ്രമോദ് രാമൻ; ചെയ്ത തെറ്റിന് ശിക്ഷയെന്നും പ്രചാരണം; പ്രൊഫ. ടി ജെ ജോസഫിനെ വീണ്ടും 'വെട്ടി' ഇസ്ലാമിസ്റ്റുകൾ

എം റിജു

കോഴിക്കോട്: അമ്പത്തിയൊന്ന് വെട്ടുവെട്ടിക്കൊന്നിട്ടും, പക തീരാതെ ടി പി ചന്ദ്രശേഖരനെ ഇടക്കിടെ അപമാനിക്കുന്ന രീതി, കേരളത്തിലെ മാർക്സിസ്്റ്റുകൾ പലപ്പോഴും സ്വീകരിക്കാറുണ്ട്. നിയസമഭയിൽവെച്ച് മുൻ മന്ത്രി എം എം മണി, ടിപിയുടെ ഭാര്യ കെ കെ രമ 'വിധവയായത് അവരുടെ വിധിയെന്ന്' പരസ്യമായി പറഞ്ഞതിന്റെ അലയൊലികൾ ഇനിയും തീർന്നിട്ടില്ല. എന്നാൽ വെട്ടി നുറുക്കിയാലും തീരാത്ത പക രാഷ്ട്രീയക്കാർക്ക് മാത്രമല്ല, മത തിമരം ബാധിച്ചവർക്കും ഉണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ പ്രെഫസർ ടി ജെ ജോസഫിന്റെ പേരിൽ നടക്കുന്നത്.

തൊടുപുഴ ന്യൂ മാൻ കോളജ് അദ്ധ്യാപകൻ ആയിരിക്കേ, ചോദ്യപേപ്പർ വിവാദത്തെ തുടർന്ന്, ഇസ്ലാമിക മതമൗലികവാദികൾ കൈവെട്ടിയ ഈ അദ്ധ്യാപകന്റെ ആത്മകഥയായ 'അറ്റുപോവാത്ത ഓർമ്മകൾക്ക്' ഇപ്പോൾ കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌ക്കാരം ലഭിച്ചിരിക്കയാണ്. ഇത് കേരളം ചെയ്ത ഒരു വലിയ തെറ്റിനുള്ള പ്രായശ്ചിത്തമായി പൊതുവേ വിലയിരുത്തപ്പെടുമ്പോൾ, സോഷ്യൽ മീഡിയിൽ ഇസ്ലാമിസ്റ്റുകൾ എന്ന് വിളിക്കുന്ന ഒരു വിഭാഗം, ജോസഫ് മാഷെ അപകീർത്തിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയിരിക്കയാണ്.

നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്ന പോലെ

മനുഷ്യവകാശ പ്രവർത്തകൻ, സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് എന്നീ നിലകളിൽ പ്രശ്സതനായ ആബിദ് അടിവാരം, തന്റെ ഫേസ്‌ബുക്ക് പേജിൽ അങ്ങേയറ്റത്തെ നിന്ദയാണ് ജോസഫ് മാസ്റ്ററെ കുറിച്ച് എഴുതുന്നത്. ''ജോസഫിന്റെ കൈവെട്ടിയതിനോട്് എതിർപ്പുള്ളവർപോലും, ജോസഫ് എഴുതിയതിനെ അനുകൂലിക്കുന്നവർ അല്ല. നൂപുർ ശർമ്മക്ക് അവാർഡ് കൊടുക്കുന്നപോലെ നിന്ദ്യമാണ്, ജോസഫിന് അവാർഡ് കൊടുക്കുന്നത്' എന്നാണ് ആബിദ് എഴുതിയത്.

ഇത് വൻ വിവാദമായി. എന്നാൽ ഇസ്ലാമിക പക്ഷത്ത് നിന്നുള്ള സോഷ്യൽ മീഡിയ പേരാളികളും, ആബിദ് ചെയ്തത് തെറ്റാണെന്നല്ല പറയുന്നത്. ജോസഫ് മാസ്റ്റർ ചെയ്ത് തെറ്റാണെന്നും, അതിനുള്ള ശിക്ഷയാണ് അയാൾക്ക് കിട്ടിയതെന്നുമാണ്. പക്ഷേ മനുഷ്യസ്നേഹികളായ ഒരുപാട്പേർ ആബിദിന് നേരെ തിരിഞ്ഞു. സുഡാപ്പികൾ ചെയ്ത വെട്ടിനേക്കാൾ വലുതാണ് ആബിദ് ഇപ്പോൾ ചെയ്യുന്നതെന്ന് ആരോപണം വന്നതോടെ അദ്ദേഹത്തിന്റെ പേജിൽ പൊങ്കലയായി.

എന്നാൽ എന്താണ് ജോസഫ് മാസ്റ്റർ ചെയ്ത കുറ്റം എന്നും, ഇത് എങ്ങനെയാണ് നൂപുർ ശർമ്മയുമായി കണക്റ്റ് ആവുന്നത് എന്നും കൃത്യമായ വിശദീകരിക്കാൻ, ആബിദിന് കഴിഞ്ഞില്ല. ഇതിനുപകരം വിചിത്രമായ വാദങ്ങൾ ഉയർത്തി ഒന്ന് രണ്ട് ന്യായീകരണ പോസ്റ്റുകൾ വീണ്ടും ഇടുകയാണ് അദ്ദേഹം ചെയ്തത്. പക്ഷേ സോഷ്യൽ മീഡിയ ആബിദിനെ പൊരിച്ചു. ആട്ടിൻ തോലിട്ട ചെന്നായയാണ്, കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകന്റെ മേലങ്കിയണിഞ്ഞ്, പിരിവും ഒപ്പുശേഖരണവുമായി കൂടുന്നഇയാളെന്നും, പുരോഗമന ലേബലിൽ ജീവിക്കുന്ന ഒന്നാന്തരം മതമൗലികവാദിയാണെന്നും വിമർശനം ഉയർന്നു. അതോടെ തന്റെ ആദ്യ ഐഡിയിലെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്ത് ആബിദ് കണ്ടം വഴി ഓടി. പക്ഷേ എന്നിട്ടും താൻ ചെയ്തത് തെറ്റാണെന്ന് അയാൾക്ക് ബോധ്യം വരുന്നില്ല. ഒന്ന് നേർപ്പിച്ച് പുതിയ ഒരു ന്യായീകരണ പോസ്റ്റ് ഇടുകയാണ് ഇയാൾ ചെയ്തത്. 'ഒരു ബുഹസ്വര സമൂഹത്തിൽ ജോസഫ് മാസ്റ്റർ പരിക്കേൽപ്പിച്ചു' എന്നൊക്കെ പറയുന്ന പോസ്റ്റിൽ പക്ഷേ നൂപുർ ശർമ്മയെപ്പോലെ എന്ന ആരോപണങ്ങൾ ഒന്നും കാണുന്നില്ല.

നിലപാട് മാറ്റി പ്രമോദ് രാമൻ

അതിനിടെ ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമവും, അവരുടെ ചാനലായ മീഡിയാവണ്ണിന്റെ എഡിറ്റർ പ്രമോദ് രാമനും, വിവാദത്തിൽപ്പെട്ടു. സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് പ്രമോദ് രാമൻ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ജോസഫ് മാഷിന്റെ പേര് ഇല്ലാത്തതാണ് ചിലർ കുത്തിപ്പൊക്കിയത്. ''സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ. അൻവർ, വിനോയ്, രാജശ്രീ ,ദേവദാസ് വി എം, അഭിനന്ദനങ്ങൾ' എന്നായിരുന്നു അവരെ മെൻഷൻ ചെയ്ത് പ്രമോദിന്റെ പോസ്റ്റ്.

എന്നാൽ നിങ്ങൾക്ക് ജോസഫ് മാഷിന്റെ പേര് പറയാൻ പോലും പേടിയാണോ എന്ന് ചോദിച്ച് സമാനതകൾ ഇല്ലാത്ത സൈബർ ആക്രമണമാണ്, പ്രമോദ് രാമനുനേരെ ഉണ്ടായത്. 'സുഡാപ്പികളെ പേടിച്ച് ജീവിക്കുന്നതിലും ദേഭം കൂലിപ്പണിക്ക് പോയ്ക്കുടെ', നട്ടെല്ല് വാഴപ്പിണ്ടിയാക്കിയ മാപ്ര, മീഡിയ മുക്കാലിൽ എത്തിയപ്പോൾ നട്ടെല്ല് ഊരി വിറ്റോ പ്രമോദ് രാമൻ സാറേ.' എന്ന് തുടങ്ങി ആയിരത്തോളം നെഗറ്റീവ് കമന്റുകളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് കീഴെ വന്നത്.

എന്നാൽ പ്രമോദ് രാമൻ ബോധപുർവം, ജോസഫ് മാഷെ അവഗണിച്ചതല്ല, അദ്ദേഹം അക്കാദമി അവാർഡ് ജേതാക്കളായ തന്റെ സുഹൃത്തുക്കളെ മെൻഷൻ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, പലരും വിശദീകരിക്കുന്നത്. ഇത് ശരിവെച്ചുകൊണ്ടുതന്നെ, 'അറ്റുപോകാത്ത ഓർമ്മകൾക്ക് ഒപ്പം' എന്ന് പറഞ്ഞ് രാത്രി 8.30ന് സംപ്രേഷണം ചെയ്യുന്ന പ്രമോദ് രാമൻ നയിക്കുന്ന ഫ്രീ സ്പീച്ച് എന്ന പരിപാടിയുടെ പോസ്റ്ററും എത്തി. ഇതോടെ എതിർത്തവരുടെപോലും കൈയടി നേടാൻ പ്രമോദ് രാമനായി.

അതുപോലെ എല്ലാ അക്കാദമി അവാർഡ് ജേതാക്കളുടെ പടം കൊടുത്തിട്ടും, മാധ്യമം ദിനപ്പത്രം ജോസഫ്മാഷിന്റെ ഫോട്ടോ ഒഴിവാക്കിയതും സോഷ്യൽ മീഡിയയിൽ ചർച്ചയായി. കൃത്യമായ ഇന്റ്വലക്ച്ചൽ ജിഹാദിന്റെ ഭാഗമാണ് ഇതെന്നും, മാധ്യമത്തിൽ എഴുതുന്ന കവികളും കലാകാരന്മാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിൻ നടന്നു. എന്നാൽ ഇത് ബോധപുർവം ചെയ്തത് അല്ലെന്നും, പേജ് എഡിറ്റർക്ക് പറ്റിയ അബദ്ധമാണെന്നുമാണ് മാധ്യമത്തിലെ മാധ്യമ പ്രവർത്തകർ പറയുന്നത്.

ഇത് ഒരുപക്ഷേ അബദ്ധം തന്നെ ആയിരിക്കും. പക്ഷേ ഇസ്ലാമിസ്റ്റുകൾ എന്ന് അറിയപ്പെടുന്ന വലിയൊരു വിഭാഗം ഇപ്പോഴും ജോസഫ് മാസ്റ്റർക്കെതിരെ നടത്തുന്ന ഹേറ്റ് കാമ്പയിൻ പേടിപ്പെടുത്തുന്നതാണ്. അയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് കിട്ടിയത് എന്നാണ് അവർ പറയുന്നത്. നൂപുർ ശർമ്മയുമായി ഉപമിക്കുന്നത് ആബിദ് അടിവാരം മാത്രമല്ല, ഒരുപാട് ഇസ്ലാമിസ്റ്റുകൾ കൂടിയാണ്. ഇയാൾ മതഭ്രാന്തനാണെന്നുവരെ പല ഇസ്ലാമിസ്റ്റുകളും പോസ്റ്റ് ഇടുന്നു.

എന്നാൽ പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന് പുസ്തകത്തിലെ ഭ്രാന്തനും, പടച്ചവനും തമ്മിലുള്ള സംഭാഷണം എടുത്തുകൊണ്ട് അതിലെ ഭ്രാന്തന് മുഹമ്മദ് എന്ന് പേരിടുമ്പോൾ അത് പ്രവാചകൻ മുഹമ്മദ് നബിയായി ചിത്രീകരിക്കപ്പെടും, എന്ന് താൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല എന്നാണ് ജോസഫ് മാസ്റ്റർ തന്റെ ആത്മകഥയിൽ എഴുതുന്നത്. മാഷിന്റെ മുൻകാല പ്രവർത്തനങ്ങളിൽ, എവിടെയും അദ്ദേഹം, ഏതെങ്കിലും മതത്തെയോ, പ്രസ്ഥാനങ്ങളെയോ നിന്ദിക്കുക പോയിട്ട്, വിമർശിക്കുക പോലും ചെയ്തിട്ടില്ല. മാത്രമല്ല പ്രവാചകനെ കുറിച്ച് കാരുണ്യത്തിന്റെ പ്രതിപുരുഷൻ എന്ന പേരിൽ കുട്ടികൾക്ക് പഠിക്കാനായി ലേഖനം തയ്യാറാക്കിയതും ജോസഫ് മാസ്റ്റർ ആയിരുന്നു. തന്റെ കൈ വെട്ടിയവരോട് പോലും ക്ഷമിക്കയാണ് മാസ്റ്റർ ചെയ്തത്. ഇത്രയും സാധുവായ ഒരു മനുഷ്യനെ വീണ്ടും വീണ്ടും, 'വെട്ടിനോവിക്കുന്ന' ഇസ്ലാമിസ്റ്റുകൾ എത്രമാത്രം മതാന്ധരാണെന്നാണ്, സ്വതന്ത്ര ചിന്തകർ അടക്കമുള്ളവർ ഉയർത്തുന്ന ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP