Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയപാതയിൽ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് സ്‌കൂട്ടർ; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ദേശീയപാതയിൽ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട് സ്‌കൂട്ടർ; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ദേശീയപാതയിൽ ടോറസ് ലോറിയുടെ അടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മുന്നിലെ സ്‌കൂട്ടർ കാണാതെ മുന്നോട്ടെടുത്ത ലോറിയുടെ അടിയിൽ യാത്രക്കാരൻ പെടുകയായിരുന്നു.സ്‌കൂട്ടറിനെയും വലിച്ചു അൽപ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്. ഇന്ന് രാവിലെ ഇടമുട്ടം സെൻട്രലിലാണ് അപകടം നടന്നത്.

ഗതാഗത കുരുക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ നിർത്തി. ടോറസ് ലോറിക്ക് തൊട്ടുമുന്നിലാണ് സ്‌കൂട്ടർ നിർത്തിയിരുന്നത്. തുടർന്ന് ടോറസ് മുന്നോട്ടെടുക്കുന്നതിനിടെയാണ് സ്‌കൂട്ടർ ലോറിയുടെ അടിയിൽപ്പെട്ടത്.

സ്‌കൂട്ടറിനെ വലിച്ചിഴച്ച് അൽപ്പദൂരം പോയ ശേഷമാണ് ലോറി നിന്നത്. വഴിയാത്രക്കാർ ഒച്ചവെച്ചതിനെ തുടർന്നാണ് അപകടം മനസിലാക്കി ലോറി ഡ്രൈവർ വാഹനം നിർത്തിയത്. സ്‌കൂട്ടർ ലോറിയുടെ ടയറിന്റെ അടിയിൽ പെട്ടെങ്കിലും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

വാഹനം മുന്നോട്ടെടുക്കുന്ന സമയത്ത് മുന്നിൽ സ്‌കൂട്ടർ ഉള്ള കാര്യം ലോറി ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പൊക്കമുള്ള വാഹനമായതിനാൽ ഡ്രൈവറുടെ കാഴ്ചയിൽ തൊട്ടുതാഴെയുള്ള സ്‌കൂട്ടർ വരാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP