Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊച്ചുകുട്ടിയെ പരിശുദ്ധമാതാവാക്കി തട്ടുന്നത് ലക്ഷങ്ങൾ! കളിച്ചു നടക്കേണ്ട പ്രായത്തിൽ 'മുരിയാടമ്മക്ക്' ഒരുക്കിക്കൊടുത്തത് സിംഹാസനം; സമ്മാനമായി സ്വർണാഭരണങ്ങൾ; പൊന്നാറയുടെ മരണത്തിനുശഷം അധികാരം പിടിച്ച പ്രവാചിക സർവാധികാരി; കൂടെ ഉമേഷും; അജിൽ മാത്യുവിനെ കഞ്ചാവ് കേസിൽ കുടുക്കിയത് വിനയാകും; എംപറർ ഇമ്മാനുവേലിനെതിരെ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം

കൊച്ചുകുട്ടിയെ പരിശുദ്ധമാതാവാക്കി തട്ടുന്നത് ലക്ഷങ്ങൾ! കളിച്ചു നടക്കേണ്ട പ്രായത്തിൽ 'മുരിയാടമ്മക്ക്' ഒരുക്കിക്കൊടുത്തത് സിംഹാസനം; സമ്മാനമായി സ്വർണാഭരണങ്ങൾ; പൊന്നാറയുടെ മരണത്തിനുശഷം അധികാരം പിടിച്ച പ്രവാചിക സർവാധികാരി; കൂടെ ഉമേഷും; അജിൽ മാത്യുവിനെ കഞ്ചാവ് കേസിൽ കുടുക്കിയത് വിനയാകും; എംപറർ ഇമ്മാനുവേലിനെതിരെ കേന്ദ്ര ഇന്റലിജൻസ് അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ; ഡൂംസ് ഡേ കൾട്ടുകൾ അതാണ് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും. ഭൂമിയിൽനിന്നുകൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞുവരെ മുതലെടുപ്പ് നടത്തി. പൊന്നാറ ദൈവമാണെന്നും, യേശുക്രിസ്തുവിനെ കൊന്നതുപോലെ കൂടെ നടന്നവർ പൊന്നാറയെ കൊന്നതാണെന്നും, പൊന്നാറയുടെ രക്തം ചിന്തലാണ് നമ്മുടെ രക്ഷയെന്നും, പ്രവാചികയുടെ ആറു വയസ്സുള്ള പെൺകുട്ടിയാണ് പരിശുദ്ധ മാതാവെന്നും അതിനെ ആരാധിക്കണമെന്നും, വിശ്വാസം ഉപേക്ഷിച്ചു പുറത്തു പോയവർ ദുഷ്ടരാണെന്നും ഉള്ളതാണ് ഇപ്പോൾ സിയോന്റെ അടിസ്ഥാന വിശ്വാസം. ഇതാണ് അജിൽ മാത്യുവിനും വിനയായത്.

അജിൽ മാത്യുവിനെ ഷിമോഗയിൽ എത്തിച്ച് കഞ്ചാവ് കേസിൽ കുടുക്കാനായിരുന്നു ശ്രമം. ഉയർത്തെഴുന്നേറ്റ പൊന്നാറയെ കാണാനാകുന്നില്ലെന്ന് പറഞ്ഞിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. കൊറോണയാണ് ലോകാവസാനം എന്ന് കരുതി ആവശ്യത്തിന് ഫ്രിഡ്ജും ടിവിയും വാങ്ങിയിരുന്നവർക്ക് അജിലിനെ ആദ്യം വിശ്വസിക്കാനായില്ല. അയാളുടെ തുറന്നു പറച്ചിൽ ആ കൾട്ടിന് ഭീഷണിയാണെന്ന് മനസ്സിലായി. കായികതാരത്തിന്റെ പീഡന വിവാദം പോലും ഈ കൾട്ടിലെ ഗ്രൂപ്പിസമായിരുന്നു. അതിന്റെ അവസാന ഇരയാണ് അജിൽ മാത്യു. സജു ഫ്രാൻസിസിനെ കൊല്ലാനും ക്വട്ടേഷൻ നൽകി. ജോൺസൺ കേസിലും പെട്ടു. സജുവും ജോൺസണും സ്വത്തുണ്ടായിരുന്നു. അതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തിയതാണ് കേസിന് ആധാരം.

യൂട്യൂബറെ കഞ്ചാവ് കേസിൽ കുടുക്കാൻ ക്വട്ടേഷൻ നൽകിയത് തൃശൂർ മൂരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എംപറർ ഇമാനുവൽ ഗ്രൂപ്പെന്ന നിഗമനത്തിൽ കർണ്ണാടക പൊലീസ് എത്തിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ അജിൽ മാത്യുവാണ് ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായവരിൽ നിന്ന് മറ്റ് ചില നിർണ്ണായക വിവരങ്ങളും കർണ്ണാടക പൊലീസിന് കിട്ടി. എംപറർ ഇമാനുവൽ ഗ്രൂപ്പിനൊപ്പം മുമ്പ് പ്രവർത്തിച്ച മറ്റൊരാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ വിവരങ്ങളാണ് ഇത്. സംഘടനയിൽ നിന്നും പിണങ്ങി പോയ ഇയാളുടെ പക്കൽ നിരവധി തെളിവുകളുണ്ടെന്ന കണക്കൂകൂട്ടലിലാണ് കൊല ക്വട്ടേഷൻ.

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കടുക്ക് അടുത്ത് മുരിയാട്ടെ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും ആവരടെ സിയോൻ സഭയും ഏറെ വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ ഇടം നേടിയിരുന്നത്. ഭൂമിയിൽനിന്നു കൊണ്ട് സ്വർഗത്തിലെ സീറ്റ് കച്ചവടം ചെയ്യുകയാണിവർ എന്ന ആരോപണം ഉയർന്നിരുന്നു. മരിച്ചപോയ തങ്ങളുടെ സഭാധ്യക്ഷ ജോസഫ് പൊന്നാറ ഉയർത്തെഴുനേറ്റുവെന്ന് പറഞ്ഞാണ് മുതലെടുപ്പ് തുടങ്ങിയത്. കോവിഡ് കാലത്ത് പലതും പറഞ്ഞു. ലോകാവസാനം എത്തിയെന്നു പോലും പ്രചരിച്ചു. ഇതിനിടെ അജിൽ മാത്യുവിനെ പോലുള്ളവർ സഭയിലെ അസ്വാഭാവികതകൾ മനസ്സിലാക്കി. സഭയിൽ നിന്ന് അകന്നു. ഇതിന്റെ പ്രതികാരമാണ് കഞ്ചാവ് കേസിൽ കുടുക്കി അകത്തിടാനുള്ള ക്വട്ടേഷൻ. അതിസമർത്ഥമായാണ് ഇതിന് അവർ കരുക്കൾ നീക്കിയത്.

സഭയിൽ നിന്ന് വിട്ടു മാറിയ ശേഷം യൂട്യൂബിലൂടെ ചില സംശയങ്ങൾ ചർച്ചയാക്കി. ഇതിനെതിരെ നിയമ നടപടിയൊന്നും അവർ സ്വീകരിച്ചില്ല. കോടതിയിൽ പോയാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിൽ ആയിരുന്നു അത്. എന്നാൽ സത്യം പറഞ്ഞ പഴയ സഹപ്രവർത്തകനെ ഇല്ലാതാക്കാൻ കരുനീക്കം നടത്തിയ അവിടെയുള്ള ചിലർ. എല്ലാ സംശയവും ഉയരുന്നത് ഈ ഗ്രൂപ്പിലെ പ്രധാനിയായ വനിതയ്ക്ക് നേരെയാണ്. ഏതായാലും കർണ്ണാടക പൊലീസിന്റെ നീതി ബോധമാണ് ഈ കഥയിലെ കള്ളനെ കണ്ടെത്തിയത്. ഇത്തരമൊരു ചതി അജിൽ മാത്യുവും പ്രതീക്ഷിച്ചിരുന്നില്ല. കർണ്ണാടക പൊലീസിലെ മലയാളിയായ ജോസഫ് മാത്യുവാണ് അജിൽ മാത്യുവിന്റെ നിരപാധിത്വം കണ്ടെത്താൻ മുന്നിൽ നിന്നത്. സ്വർഗ്ഗത്തിൽ ഒരു ലക്ഷത്തിൽ അധികം ഒഴിവുണ്ടെന്നും അതിന് ബുക്കിംഗിനായി ഒരു ലക്ഷം രൂപ വാങ്ങുകയും ചെയ്ത ഗ്രൂപ്പാണ് തട്ടിപ്പിന് പിന്നിൽ. ഇങ്ങനെ സ്വർഗത്തിന്റെ പേരിൽ തട്ടിപ്പു നടത്തിയവരാണ് ഭൂമിയിൽ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ക്വട്ടേഷൻ നൽകിയതെന്നതാണ് വസ്തുത.

അജിൽ സിവിൽ സർവ്വീസിന് പഠിക്കുനനതിനടെയാണ് ഈ ഗ്രൂപ്പുമായി അടുത്തത്. പൊന്നാറ ഉയർത്തെഴുന്നേറ്റു എന്ന കഥ വിശ്വസിക്കാൻ ്അജിലിന് കഴിഞ്ഞില്ല. ചോദ്യങ്ങൾ ഉയർത്തി. ഇതിനിടെ യു ട്യൂബിൽ ജിം ജോൺസണിന്റെ കഥ ചെയ്തു. ഇതോടെ അജിലിനെ പുറത്താക്കി. പിന്നീട് നിരവധി വീഡിയോ വന്നു. പ്രതികാരമായി കഞ്ചാവ് കേസും. ഉമേഷ് എന്ന വ്യക്തിയാണ് എല്ലാത്തിനും പിന്നിൽ. ഉമേഷും പൊന്നാറയുമായി അടുപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയുമാണ് ഈ ഗ്രൂപ്പിനെ ഇപ്പോൾ നയിക്കുന്നത്. ഈ ഗ്രൂപ്പിനെ ഇന്റലിജൻസ് സംവിധാനങ്ങൾ നിരീക്ഷിക്കുന്നുണ്ട്.

പൊന്നാറയുടെ മരണം പ്രവാചികക്ക് നേതൃസ്ഥാനത്തേക്കു കടന്നു വരാനും, അവരുടെ കുട്ടിയെയും, അംഗീകരിക്കാത്തവരെ പുറത്താക്കാനുള്ള അവസരമായി. പരിശുദ്ധ അമ്മയാണ് ഇനി മുതൽ എംബറർ സഭയെ ഭരിക്കുന്നതെന്നും, 2012 ൽ പൊന്നാറയിൽ തനിക്കുണ്ടായ പെൺകുട്ടി മാതാവാണെന്നും, താൻ പരിശുദ്ധ മാതാവിന്റെ ജനനിയാണെന്നും വിശ്വാസികളെ വിശ്വാസിപ്പിക്കുന്നതിൽ പ്രവാചിക വിജയിച്ചു. മുരിയാടമ്മ എന്ന് വിളിക്കുന്ന കുട്ടിയെ വിശ്വാസികളുടെ മുന്നിൽ പ്രദർശിപ്പിക്കാതെ അതീവരഹസ്യമായി താമസിപ്പിക്കന്നതിൽ പ്രവാചിക ശ്രദ്ധിച്ചിരുന്നു. മുത്തൂസ് എന്നു വിളിപ്പേരുള്ള മുരിയാടമ്മയെ നേരിൽ കണ്ടിരിക്കുന്നത് പ്രവാചികയുടെ ആശ്രിതരും. ഇവരാണ് ഉമേഷിനൊപ്പം ഈ പ്രസ്ഥാനത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത്.

ആധുനിക അമേരിക്കയുടെ നെഞ്ചിൽ ചോര കൊണ്ട് എഴുതി ചേർത്ത ചരിത്രമാണ് ജോൺസ് ടൗൺ നരഹത്യയുടേത്. 9/11 എന്ന പേരിൽ അറിയപ്പെടുന്ന അമേരിക്കയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടക്കുന്നത് വരെ പ്രകൃതി ക്ഷോഭങ്ങളിലല്ലാതെ ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ച് ഒരുസ്ഥലത്ത് മരണപ്പെട്ട സംഭവം എന്ന നിലയിൽ കുപ്രസിദ്ധി ആർജിച്ചതായിരുന്നൂ ഗയാനയിലെ ജോൺസ്ടൗൺ എന്ന ഗ്രാമത്തിൽ 1978 നവംബർ 18ന് അരങ്ങേറിയ ആ കൂട്ടക്കൊലപാതകം. തങ്ങളുടെ ആത്മീയ ആചാര്യനായിരുന്ന ജെയിംസ് വാറൻ ജോൺസ് എന്ന ജിം ജോൺസിന്റെ നിർദ്ദേശ പ്രകാരം 918 പേരാണ് അന്ന് അവിടെ ജീവൻ വെടിഞ്ഞത്.

അമേരിക്കയിലെ ഇൻന്താന സ്റ്റേറ്റിൽ 1955 ന് ആയിരുന്നൂ യാഥാസ്ഥിക ക്രിസ്ത്യൻ ആശയങ്ങളിൽ നവ പുരോഗമനത്തിന്റെ മേമ്പൊടി ചേർത്ത് ജിം ജോൺസ് എന്നയാൾ ഉദയം ചെയ്തത്. സോഷ്യലിസം, മാനവീകത, വർണ വിവേചനത്തിന് എതിരെയുള്ള നിലപാട് എന്നിവയൊക്കെ കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ ജോൺസ് ജനസമ്മിതനായി. പ്രത്യേകിച്ചും അക്കാലത്ത് അടിച്ചമർത്തപ്പെട്ടിരുന്ന ആഫ്രോ അമേരിക്കൻ ജന വിഭാഗങ്ങളിൽ ജിം ജോൺസിന്റെ ആശയങ്ങൾ കാട്ടുതീ പോലെ പടർന്നൂ. വൈകാതെ തന്നെ ഇന്ത്യാനയിൽ തന്റെ അനുനായികൾക്ക് കഴിയാനായി ജോൺസിന്റെ ആദ്യത്തെ പീപ്പിൾസ് ടെമ്പിൾ സ്ഥാപിക്കപ്പെട്ടൂ. അത് പിന്നീട് ചൂഷണ കേന്ദ്രമായി. ഇതിന് സമാനമാണ എംപറർ ഇമ്മാനുവേൽ എന്ന വിശ്വാസപ്രസ്ഥാനവും്

ഈ കൊച്ചിനെ അംഗീകരിക്കാത്തവരെയും, അതിൽ സംശയം ഉള്ളവരെയും അവിടെ നിന്നും പുറത്താക്കി. വിശ്വാസത്തിൽ നിന്നും പുറത്തു പോയ സ്വന്തം കുടുംബത്തിൽ പെട്ടവരോടു പോലും ബന്ധം കാത്തുസൂക്ഷിക്കരുതെന്നാണ് പ്രവാചികയുടെ കർശന നിർദ്ദേശം. അതനുസരിക്കാത്തവരെ സ്വന്തം വീടുകളിൽ നിന്ന് ഇറക്കി വിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവിടെ നടന്നു കൊണ്ടിരിക്കുന്നു. സ്വന്തം വീടുകളിൽനിന്നും, പ്രസ്ഥാനം കൊടുത്തിരിക്കുന്ന താമസ സ്ഥലങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടവർ നിയമ സഹായം തേടാതിരിക്കാൻ തങ്ങൾ ആരെയും പുറത്താക്കിയിട്ടില്ല, അവർ തനിയെ പുറത്ത് പോയതാണെന്നു മറ്റുള്ളവരോട് പറയണം എന്നാണ് പുറത്താക്കപ്പെട്ടവരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നേതൃത്വം കൊടുത്തിരിക്കുന്ന നിർദ്ദേശം.

ഇവിടെ നോക്കുക. ജോസഫ് പൊന്നാറയെ അന്ധമായി വിശ്വസിച്ച അനുയായികൾ പൊന്നാറ ദൈവമായി പ്രസ്ഥാനത്തിലേക്ക് ഉയർത്തുവരുമെന്ന പ്രതീക്ഷയോടെ താൻ അയക്കപ്പെട്ടവാനാണ് എന്ന് പൊന്നാറ തന്നെ പറയുന്ന വീഡിയോകൾ ഷോട്ട് ഫിലിംസിലൂടെയും കൺവൻഷനുകളിലൂടെയും പ്രചരിപ്പിക്കുന്നു. ലോകവസാന ദിനത്തിൽ ആളുകളെ കൊണ്ടുപോകാൻ കഴിയുന്ന ജോസ്ഫ് പൊന്നറ അസുഖം ബാധിച്ച് മരിച്ചതും വിശ്വസികൾക്ക് ഷോക്കായിരുന്നു. എമ്പറർ സഭയിൽ നിന്ന് സ്വയം പുറത്തപോയവരും, പ്രവാചിക പുറത്താക്കിയവരും ദുർമരണങ്ങളിലൂടെയും, ഭൗതിക ക്ലേശങ്ങളിലൂടെയും നശിച്ചു പോകാൻ ഏൽ ബഥേൽ എന്നു വിളിപ്പേരുള്ള പ്രാർത്ഥന ഹാളിൽ പ്രത്യക പ്രാർത്ഥനാ സംഘങ്ങൾ ചേർന്ന് പല ഗ്രൂപ്പുകളായി മണിക്കുറുകളോളം, പോയ വ്യക്തികളുടെ പേരെടുത്തു പറഞ്ഞ് ശാപ പ്രാർത്ഥനകൾ നടത്തി കൊണ്ടിരിക്കുന്നു.

പ്രവാചിക്കും, പൊന്നാറക്കും, മുരിയാടമ്മക്കും വേണ്ടി മരിക്കാൻ തയ്യാറായ വിദ്യാഭ്യാസവും, ചെറുപ്പക്കാരെി പ്രവാചിക തന്റെ പോരാളികളാക്കി മാറ്റി നിർത്തിയിരിക്കുന്നു. അവരാണ് അജിൽ മാത്യുവിനെ അടക്കം ഇല്ലായ്മ ചെയ്യാൻ ക്വട്ടേഷൻ കൊടുത്തത്. തങ്ങളുടെ ആജീവനാന്ത സമ്പാദ്യം നഷ്മായെന്നും സ്വർഗം മോഹിച്ച് എത്തിയ ഞങ്ങളുടെ ജീവിതം നരകതുല്യമാണെന്നും പറയുന്ന നിരവധി പേരുണ്ട്. ഇവരിൽ ചിലർ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത് മാസങ്ങൾക്ക് മുമ്പാണ്. എന്നാൽ ആരും നടപടികളൊന്നും എടുത്തില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP