Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ കഴിഞ്ഞ വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ എലത്തൂർ നിവാസികളായ കുട്ടികളെയും എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ വിജയികളായ കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ അംഗങ്ങളുടെ കുട്ടികളെയും മെമെന്റോ നൽകി അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു .

ജൂലൈ 24 ഞായറാഴ്‌ച്ച എലത്തൂർ സി എം സി ഗേൾസ് ഹൈസ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദന സമ്മേളനം പ്രാർത്ഥനയോടു കൂടി ആരംഭി ച്ചു.

കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടയക്കാട് സ്വാഗതവുംപ്രസിഡണ്ട് യാക്കൂബ് എലത്തൂർ അധ്യക്ഷ പ്രസംഗവും നടത്തി.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ മനോഹരൻ മാങ്ങാറിയിൽ, ഒ പി ഷിജിന, വി കെ മോഹൻ ദാസ്, എലത്തൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, സി എം സി ഗേൾസ് ഹൈസ്‌കൂൾ അദ്ധ്യാപിക ബിന്ദു എന്നിവർ ആശംസ പ്രസംഗവും നടത്തി. മുഖ്യരക്ഷാധികാരി അസീസ് പാലാട്ട് ചടങ്ങിൽ പങ്കെടുത്തു.

അനുമോദന സമ്മേളനത്തിൽ പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷഫീഖ് പാലത്താഴി മയക്കു മരുന്നിനെതിരെയുള്ള ബോധവൽകരണവും പ്രശസ്ത കരിയർ ട്രെയിനർ അലിഷാൻ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സും നൽകി.

പത്തുവർഷം തുടർച്ചയായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ സി എം സി ഗേൾസ് ഹൈസ്‌കൂളിനു ചടങ്ങിൽ മെമെന്റൊ നൽകി ആദരിച്ചു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഷഫീഖ് പാലത്താഴിക്ക് ഉള്ള കുവൈറ്റ് എലത്തൂർ അസോസിഷന്റെ സ്‌നേഹോപഹാരം പ്രസിഡണ്ട് യാക്കൂബ് എലത്തൂരും കരിയർ ട്രെയിനർ അലിഷാൻ ഉള്ള സ്‌നേഹോപഹാരം മുഖ്യ രക്ഷാധികാരി അസീസ് പാലാട്ടും കൈ മാറി.

കുവൈറ്റ് എലത്തൂർ അസോസിയേഷൻ നാട്ടിലെ കോർഡിനേറ്റർമാരായ ഷഫീഖ് കെ പി , ആസിഫ് എസ് എം , ഫിറോസ് എൻ എന്നിവരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

ചടങ്ങിൽ കുവൈറ്റ് എലത്തൂർ അസോസിയേഷൻ വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ എൻ, മുനീർ മക്കാരി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആഷിഖ് എൻ ആർ, ഉനൈസ് എൻ, ആരിഫ് എൻ ആർ, മുഹമ്മദ് ഷെരീഫ് കെ, ഹാഫിസ് എം, കൂടാതെ നാട്ടിലെ മുൻ കോർഡിനേറ്റർമാരായ മുഹമ്മദ് കോയ എൻ, മജീദ് വി, മുസ്തഫ കെ കെ, അബ്ദുൽ റഹ്മാൻ എം, നിസാർ എൻ, ദസ്ത ഇ സി എന്നിവരും സന്നിഹിതരായിരുന്നു.

നിദ മുനീർ ആയിരുന്നു അനുമോദന സമ്മേളനത്തിന്റെ അവതാരക. ഷെഫീഖ് കെ പി യുടെ നന്ദി പ്രകാശനത്തോടെ സമ്മേളനം സമാപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP