Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ചാക്കോ ബോബന്റെ ചുവടുകൾ അനുകരിച്ച് ദുൽഖറിന്റെ കിടുക്കാച്ചി ഡാൻസ്; കയ്യടിച്ച് ആരാധകർ: വീഡിയോ കാണാം

കുഞ്ചാക്കോ ബോബന്റെ ചുവടുകൾ അനുകരിച്ച് ദുൽഖറിന്റെ കിടുക്കാച്ചി ഡാൻസ്; കയ്യടിച്ച് ആരാധകർ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

സോഷ്യൽ മീഡിയ ഇളക്കി മറിച്ച കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ് അനുകരിച്ച് ദുൽഖർ സൽമാൻ. 'ദേവദൂതർ പാടി' എന്ന ഗാനത്തിന് ദുൽഖർ ചുവടുവെച്ചപ്പോൾ ആരാധകർ താരത്തിനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. സീതാരാമം സിനിമയുടെ പ്രമോഷനായി കൊച്ചി ലുലു മാളിൽ എത്തിയതായിരുന്നു ദുൽഖർ.

സിനിമയുടെ പ്രമോഷനിടെ ദുൽഖർ ആരാധകരുടെ ആവശ്യപ്രകാരം ഈ ഗാനത്തിന് ചുവടുവയ്ക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ദുൽഖറിനൊപ്പം ചിത്രത്തിലെ നായിക മൃണാൾ താക്കൂറും നൃത്തം ചെയ്തു.

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായുള്ള കുഞ്ചാക്കോ ബോബന്റെ ചുവടുകൾ ഇതിനകം നാല് ദശലക്ഷത്തിലധികം പേരാണ് യു ട്യൂബിൽ ഔദ്യോഗികമായി കണ്ടത്. ഉത്സവപ്പറമ്പിലെ ഗാനമേളക്കിടെയുള്ള ചാക്കോച്ചന്റെ സ്റ്റെപ്പുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളി?ലെ പ്രധാന ചർച്ച. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ 'കാതോട് കാതോരം' എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനം 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിനായി പുനർനിർമ്മിക്കുകയായിരുന്നു. ജാക്‌സൺ അരുജ റീപ്രൊഡ്യൂസ് ചെയ്ത ഗാനം ബിജു നാരായണനാണ് ആലപിച്ചത്.

ദുൽഖർ സൽമാൻ നായകനായി എത്തുന്ന 'സീതാരാമം' ഓഗസ്റ്റ് അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തുക. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെ ദുൽഖർ അവതരിപ്പിക്കുമ്പോൾ സീത എന്ന കഥാപാത്രമായി മൃണാൾ ആണ് വേഷമിടുന്നത്. രശ്മിക മന്ദാനയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് തന്റെ അവസാന പ്രണയ ചിത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ദുൽഖർ പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP