Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വീഡനെ നിലം തൊടീക്കാതെ പുറത്തു ചാടിച്ച് ഇംഗ്ലണ്ട് വനിതകൾ യൂറോകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ; നിലയ്ക്കാത്ത ആഘോഷത്തോടെ ബ്രിട്ടീഷുകാർ; ഞായറാഴ്ച ജർമ്മനിയുമായി ഫൈനൽ; ലയണസ് അല്ല ലയൺ തന്നെയാണെന്ന് ആരാധകർ

സ്വീഡനെ നിലം തൊടീക്കാതെ പുറത്തു ചാടിച്ച് ഇംഗ്ലണ്ട് വനിതകൾ യൂറോകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ; നിലയ്ക്കാത്ത ആഘോഷത്തോടെ ബ്രിട്ടീഷുകാർ; ഞായറാഴ്ച ജർമ്മനിയുമായി ഫൈനൽ; ലയണസ് അല്ല ലയൺ തന്നെയാണെന്ന് ആരാധകർ

സ്വന്തം ലേഖകൻ

ലണ്ടൻ: ഫുട്‌ബോൾ ആരാധകരെ സന്തോഷത്തിലാക്കി യൂറോകപ്പ് ഫുട്ബോൾ ഫൈനലിൽ ഇടംപിടിച്ച് ഇംഗ്ലീഷ് വനിതകൾ. സ്വീഡനെ നിലം തൊടീക്കാതെ പുറത്തുചാടിച്ചാണ് ഇംഗ്ലണ്ട് വനിതകൾ ഫൈനൽ എൻട്രി ഉറപ്പിച്ചത്. ഇംഗ്ലണ്ട് വനിതകൾ ഫൈനലിലെത്തിയതോടെ നിലയ്ക്കാത്ത ആഘോഷമാണ് ബ്രിട്ടനിൽ. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ട് ജർമനിയെ നേരിടും. ഫ്രാൻസിനെ തോൽപ്പിച്ചാണ് ജർമനി ഫൈനൽ ടിക്കറ്റ് എടുത്തത്.

ഫൈനലിൽ ഇടംപിടിച്ച ഇംഗ്ലണ്ട് ടീമിനെ ലയൺ എന്നു വിശേഷിപ്പിച്ചാണ് ആരാധകർ എത്തിയത്. എന്നാൽ ഇംഗ്ലണ്ടിന്റെ വിജയത്തിന് പിന്നാലെ ബിബിസി റേഡിയോ ഫോർ ഷോയിലെ വിമൺസ് അവർ അവതാരകയായ എമ്മാ ബ്രാണറ്റ്‌സ് താരങ്ങളെ 'ലയണസ്' എന്ന് വിളിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചു. ലൈംഗികപരമായ പരാമർശം ഒഴിവാക്കണമെന്നും വിജയം നേടിയ ടീം അംഗങ്ങൾ സിംഹങ്ങൾ തന്നെയാണെന്നും ആരാധകർ അഭിപ്രായപ്പെട്ടു. സിംഹങ്ങൾ എന്ന് ആരാധകർ ഏറ്റുവിളിച്ചതോടെ ഗ്രൗണ്ട് ഇളകി മറിഞ്ഞു.

സ്വീഡനെ കളത്തിൽ നിന്നും തൂത്തെറിഞ്ഞ അലസിയ റൂസ്സോയേയും കൂട്ടാളികളേയും 11 ദശലക്ഷത്തിലധികം ആളുകളാണ് കയ്യടികളോടെ വരവേറ്റത്. ഇംഗ്ലണ്ടിന്റെ വിജയം ബിബിസിയിലൂടെ 11.3 മില്ല്യൺ ആരാധകരാണ് കണ്ടത്. ബെത്ത് മീഡ്, ലൂസി ബ്രോൺസ്, അലസിയാ റൂസോ, ഫ്രാൻ കിർബി എന്നിവരുടെ തീ പാറുന്ന ഗോളുകളാണ് ലയൺ എന്ന വിളിപ്പേര് ടീമിന് നേടിക്കൊടുത്തത്. അലസിയാ റൂസോയുടെതായിരുന്നു ഇന്നലത്തെ ഏറ്റവും സൂപ്പർ ഗോൾ.

ജർമനിയുടെ താരമായ അലക്‌സാൻഡ്രാ പോപ്പ് നേടിയ രണ്ട് ഗോളിലൂടെയാണ് ജർമനിയുടെ ഫൈനൽ പ്രവേശനം. ഇംഗ്ലണ്ടിലെ ബെത്ത് മീഡിനൊപ്പം ഗോൾഡൻ ബൂട്ടിനായി സമനിലയിലാണ് ഇപ്പോൾ പോപ്പ്. പോപ്പിന്റെ ഗോളുകളാണ് വെംബ്ലിയിലെ തങ്ങളുടെ സ്ഥാനം ജർമനി ഉറപ്പിച്ചത്്. കഡിഡിയേറ്റോ ഡയാനിയുടെ അതിവേഗ സമനില ഗോളിന് മുമ്പായി പോപ്പ് വരുടെ ടീമിന് ലീഡ് നൽകിയിരുന്നു. ഇതോടെ പകുതി സമയത്തിന് മുമ്പ് ഫ്രാൻസുമായി സമനിലയിലായി. ഇടവേളയ്ക്ക് ശേഷം ഫ്രാൻസിന് മുന്നോട്ട് പോകാനുള്ള അവസരം ലഭിച്ചെങ്കിലും പോപ്പ് ശിക്ഷിച്ച് ടീമിന് പുറത്തേക്കുള്ള വഴിയൊരുക്കുക ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP