Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുന്നൽവേലിക്കാരുടെ സമ്മർദ്ദം കുരുക്കായെന്ന തിരിച്ചറിവിൽ സി എസ് ഐ സഭ; സാമ്പത്തിക കാര്യങ്ങളിൽ ബിഷപ്പിന് വ്യക്തതയില്ലാത്തത് മൊഴികളിൽ വൈരുദ്ധ്യം; സഭാ അധ്യക്ഷനെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ ഇഡി; സഭാ സെക്രട്ടറിയുടെ മുങ്ങൽ വൈദികന് വിനയാകും; പ്രവീണിനെ കിട്ടിയില്ലെങ്കിൽ റാസലം അഴിക്കുള്ളിലാകും; ഇന്നും ബിഷപ്പിനെ ചോദ്യം ചെയ്യും

തിരുന്നൽവേലിക്കാരുടെ സമ്മർദ്ദം കുരുക്കായെന്ന തിരിച്ചറിവിൽ സി എസ് ഐ സഭ; സാമ്പത്തിക കാര്യങ്ങളിൽ ബിഷപ്പിന് വ്യക്തതയില്ലാത്തത് മൊഴികളിൽ വൈരുദ്ധ്യം; സഭാ അധ്യക്ഷനെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന വിലയിരുത്തലിൽ ഇഡി; സഭാ സെക്രട്ടറിയുടെ മുങ്ങൽ വൈദികന് വിനയാകും; പ്രവീണിനെ കിട്ടിയില്ലെങ്കിൽ റാസലം അഴിക്കുള്ളിലാകും; ഇന്നും ബിഷപ്പിനെ ചോദ്യം ചെയ്യും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിഎസ്‌ഐ സഭ പ്രതിക്കൂട്ടിൽ തുടരും. കോടികളുടെ കള്ളപ്പണ ഇടപാടുകളുൾപ്പെടെയുള്ള വമ്പൻ സാമ്പത്തിക ക്രമക്കേടുകൾ സി.എസ്‌ഐ. സഭയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നടന്നുവെന്നാണ് വിലയിരുത്തൽ. സി എസ് ഐ സഭാ സെക്രട്ടറി പ്രവീണിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യും. പ്രവീൺ ഒളിവിലാണ് എന്നാണ് ഇഡി വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പ്രവീണിനെ അറസ്റ്റു ചെയ്യാനും സാധ്യത ഏറെയാണ്. സി എസ് ഐ സഭയിലെ പരിശോധനകൾ ഇഡി തുടരും. ഉന്നതരെ അറസ്റ്റു ചെയ്യേണ്ട സാഹച്യമുണ്ടെന്നാണ് വിലയിരുത്തൽ.

ഇ.ഡി. അന്വേഷണസംഘം നടത്തിയ റെയ്ഡിൽ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഈ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് സി.എസ്‌ഐ. ബിഷപ്പ് ധർമരാജ് റസാലത്തെ ഇ.ഡി. ചോദ്യംചെയ്തത്. സി.എസ്‌ഐ. സഭയുടെ കാരക്കോണം മെഡിക്കൽ കോളേജിലെ മെഡിക്കൽ പ്രവേശനത്തിന് തലവരിപ്പണം വാങ്ങിയ കേസിലാണ് ഇ.ഡി. അന്വേഷണം. എന്നാൽ അതിനും അപ്പുറത്തേക്ക് അന്വേഷണം കടക്കും. എല്ലാ തെളിവുകളും വിശകലനം ചെയ്ത ശേഷം ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും. ഇതേ കേസിൽ ക്രൈംബ്രാഞ്ചും കേസെടുത്തിരുന്നു. എന്നാൽ ബിഷപ്പിനെ അവസാനം കേസിൽ നിന്ന് ഒഴിവാക്കി. ഇതിന് പിന്നാലെയാണ് ഇഡിയുടെ ഇടപെടൽ.

ബിഷപ്പിനെ ഇന്നും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഇഡിയുടെ നീക്കങ്ങൾ നിർണ്ണായകമാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അനുമതിയോടെ മാത്രമേ അതിലേക്ക് കടക്കൂ. സിഎസ് ഐ സഭയുടെ ദക്ഷിണേന്ത്യയിലെ പ്രധാനിയാണ് ബിഷപ്പ്. തിരുവനന്തപുരത്ത് സഭാ വിശ്വാസികൾ രണ്ടു തട്ടിലാണ്. തിരുന്നൽവേലി ബിഷപ്പിനെ പുറത്താക്കിയതും ധർമ്മരാജ് റസാലമാണ്. രണ്ടിടത്തേയും വിമതർ ഒരുമിച്ചതാണ് ഇഡി കേസിന് കാരണമെന്ന വിലയിരുത്തൽ സിഎസ് ഐ സഭയ്ക്കുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെയാണ് ഇഡിയെ സി എസ് ഐ സഭ സമീപിക്കുന്നത്.

സാമ്പത്തിക കാര്യങ്ങളിൽ ബിഷപ്പിന് വ്യക്തതയില്ലാത്തത് മൊഴികളിൽ വൈരുദ്ധ്യമായി മാറിയിട്ടുണ്ട. എല്ലാ ഇടപാടും പ്രവീണാണ് നടത്തിയിരുന്നത്. ക്രമക്കേടിന്റെ വ്യാപ്തി പരിശോധിക്കുമ്പോൾ സഭാ അധ്യക്ഷനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടെന്ന വിലയിരുത്തലിൽ ഇഡി എത്തിക്കഴിഞ്ഞു. സഭാ സെക്രട്ടറിയുടെ മുങ്ങൽ വൈദികന് വിനയാകുമെന്നാണ് സൂചന. പ്രവീണിനെ കിട്ടിയില്ലെങ്കിൽ ധർമ്മരാജ് റാസലം അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്. എല്ലാ നിയമവശവും പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക.

ഇന്നലെ രാവിലെ 10.40-ന് ഹാജരായ ബിഷപ്പിനെ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം രാത്രിയോടെയാണ് വിട്ടയച്ചത്. വിലക്കുണ്ടായിട്ടും ബിഷപ്പ് യു.കെ.യിലേക്ക് കടക്കാൻ ശ്രമിച്ചത് ഇ.ഡി. അന്വേഷണസംഘം അതീവഗൗരവമായാണ് എടുത്തിരിക്കുന്നത്. കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇക്കാര്യം കൂടി പരാമർശിക്കും. അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ മറ്റു മേഖലകളിലും സാമ്പത്തികക്രമക്കേടുകൾ നടന്നതായി ഇ.ഡി. സംശയിക്കുന്നത്. ബിഷപ്പ് ധർമരാജ് റസാലത്തിനെതിരേയും സഭാ സെക്രട്ടറി പ്രവീണിനെതിരേയും ഇ.ഡി.ക്കുമുന്നിൽ മൊഴി ലഭിച്ചിട്ടുണ്ട്.

ഉന്നത രാഷ്ട്രീയ ഇടപെടലുകളും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ടെന്ന് ഇ.ഡി. സംശയിക്കുന്നുണ്ട്. സഭയ്ക്ക് കിട്ടുന്ന പണം പോകുന്ന വഴികളാണ് ഇ.ഡി. അന്വേഷണസംഘം തേടുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ധർമരാജ് റസാലത്തോടുള്ള ചോദ്യങ്ങൾ. പണം കൈമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക് ബിഷപ്പ് നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നാണ് ഇ.ഡി. നൽകുന്ന സൂചന. വിദേശയാത്രയ്ക്കുള്ള വിലക്ക് തുടരുമെന്നാണ് ഇ.ഡി. നൽകുന്ന സൂചന. സംസ്ഥാന ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ബിഷപ്പ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചിരുന്നു. ഒരുവിഭാഗം വിശ്വാസികൾ നൽകിയ പരാതിയിൽ ഹൈക്കോടതി ഇടപെടലിനെത്തുടർന്നാണ് ഇ.ഡി. അന്വേഷണം ഏറ്റെടുത്തത്.

കഴിഞ്ഞ ദിവസം സി എസ് ഐ സഭ ആസ്ഥാനത്തടക്കം നാലിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു.പരിശോധനയ്ക്ക് പിന്നാലെ യു കെ യിലേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ വിമാനത്താവളത്തിൽ ഈഡി ഉദ്യോഗസ്ഥർ തടഞ്ഞു തിരിച്ചയക്കുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുന്നേ സിഎസ്ഐ സഭാ സെക്രട്ടറി പ്രവീൺ വിദേശത്തേക്ക് കടന്നിരുന്നു. ഇദ്ദേഹത്തെ കുറിച്ച് നിലവിൽ വിവരമൊന്നുമില്ല. കള്ളപ്പണ കേസിൽ ആരോപണം നേരിടുന്ന ബെന്നറ്റ് എബ്രഹാമിന്റെ പാസ്പോർട്ട് കാലാവധി ഒരു വർഷം മുന്നേ അവസാനിച്ചിരുന്നു.കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തത്.

എന്നാൽ സഭാ സെക്രട്ടറിയായ പ്രവീൺ തിരുവനന്തപുരത്തു തന്നെയുണ്ടെന്നാണ് സി എസ് ഐ സഭാ വൃത്തങ്ങൾ നൽകുന്ന സൂചന. വിദേശത്തേക്ക് കടക്കാൻ ഒരു സാധ്യതയുമില്ലെന്നും അവർ പറയുന്നു. എന്നാൽ പ്രവീൺ എവിടെയുണ്ടെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP