Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാൻകൂവറിൽ വെടിവെപ്പ്; ഇന്ത്യൻ വംശജരായ രണ്ട് പേർ കൊല്ലപ്പെട്ടു; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ; വിവിധ ഇടങ്ങളിൽ വെടിവെപ്പ് നടന്നതായി പൊലീസ്

വാൻകൂവറിൽ വെടിവെപ്പ്; ഇന്ത്യൻ വംശജരായ രണ്ട് പേർ കൊല്ലപ്പെട്ടു; സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ; വിവിധ ഇടങ്ങളിൽ വെടിവെപ്പ് നടന്നതായി പൊലീസ്

സ്വന്തം ലേഖകൻ

വാൻകൂവറിൽ ഉണ്ടായ വെടിവയ്‌പ്പിൽ രണ്ട് ഇന്ത്യൻ വംശജർ വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ റിസോർട്ട് വില്ലേജായ വിസ്ലറിലാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് പ്രതികൾ പൊലീസ് പിടിയിലായെന്നാണ് റിപ്പോർട്ട്.

ലാംഗ്ലിയിൽ വിവിധ ഇടങ്ങളിൽ വെടിവെപ്പ് നടന്നതിനെ തുടർന്ന് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവസ്ഥലത്ത് നിന്നും ജനങ്ങൾ അകലം പാലിക്കാനും അറിയിപ്പ് വ്യക്തമാക്കി.ലാംഗ്ലി ടൗൺഷിപ്പിൽ ഒരു സ്ഥലത്തും വെടിവെപ്പ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

വെടിയേറ്റ് മരിച്ചവർ വീടില്ലാത്ത ആളുകളാണെന്നും, ഇത് ലക്ഷ്യമിട്ട് നടന്ന അക്രമം ആണെന്നുമാണ് പൊലീസ് വിശ്വസിക്കുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്ത് പൊലീസ് ഉപയോഗിക്കുന്ന തരത്തിലുള്ള എസ്യുവികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP