Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവസാന ഓവർ ത്രില്ലറിലൂടെ പരമ്പര നേട്ടം; ഇനി ലക്ഷ്യം മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരൽ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്; വിൻഡീസ് മണ്ണിൽ ചരിത്രം കുറിക്കാൻ ശിഖർ ധവാനും സംഘവും

അവസാന ഓവർ ത്രില്ലറിലൂടെ പരമ്പര നേട്ടം; ഇനി ലക്ഷ്യം മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരൽ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് അപൂർവ റെക്കോർഡ്; വിൻഡീസ് മണ്ണിൽ ചരിത്രം കുറിക്കാൻ ശിഖർ ധവാനും സംഘവും

സ്പോർട്സ് ഡെസ്ക്

പോർട്ട് ഓഫ് സ്‌പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ബുധനാഴ്ച ഇറങ്ങുന്ന ശിഖർ ധവാനെയും സംഘത്തെയും കാത്തിരിക്കുന്നത് ഒരു അപൂർവ റെക്കോർഡ്. ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ 3-0ന് പരമ്പര തൂത്തൂവാരിയിൽ അത് ഏകദിനങ്ങളിൽ വെസ്റ്റ് ഇൻഡീസിലെ ഇന്ത്യയുടെ ആദ്യ സമ്പൂർണ വിജയമാവും.

1983 മുതൽ വെസ്റ്റ് ഇൻഡീസിൽ ദ്വിരാഷ്ട്ര ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യക്ക് കഴിഞ്ഞ 39 വർഷമായി വിൻഡീസ് മണ്ണിൽ രണ്ടോ അതിൽ കൂടുതലോ ഏകദിനങ്ങളടങ്ങിയ പരമ്പര തൂത്തുവാരാനായിട്ടില്ല. ആദ്യ രണ്ട് ഏകദിനങ്ങളിലും അവസാന ഓവർ ത്രില്ലറുകളിലൂടെയായിരുന്നു ഇന്ത്യ വിജയിച്ചത്. മൂന്നാം മത്സരത്തിൽ നിക്കോളാസ് പുരാനെയും സംഘത്തെയും കീഴടക്കിയാൽ ടീം ഇന്ത്യയെ അപൂർവ നേട്ടത്തിലേക്ക് കൈപിടിച്ചുയർത്താം.

കപിൽ ദേവിനെയും സൗരവ് ഗാംഗുലിയെയും എംഎസ് ധോണിയെയും പോലുള്ള അതികായരായ നായകന്മാർക്കുപോലും കഴിയാത്ത അപൂർവ നേട്ടമാണ് ശിഖർ ധവാന്റെ കൈയെത്തും ദൂരത്തുള്ളത്.
ടീം ഇന്ത്യ ഇതുവരെ നാല് തവണ മാത്രമാണ് വിദേശത്ത് ഏകദിന പരമ്പര തൂത്തുവാരിയത്. 2013ൽ വിരാട് കോലിയുടെ നേതൃത്തിലും(5-0), 2015ൽ അജിങ്ക്യാ രഹാനെക്ക് കീഴിലും(3-0), 2016ൽ എംഎസ് ധോണിക്ക് കീഴിലും(3-0) സിംബാബ്വെക്കെതിരെയും 2017ൽ വിരാട് കോലിക്ക് കീഴിൽ ശ്രീലങ്കക്കെതിരെയും(5-0) ആണ് ഇന്ത്യ ഇതുവരെ വിദേശത്ത് ഏകദിന പരമ്പരകൾ തൂത്തുവാരിയിട്ടുള്ളത്.

നാളെ വിൻഡീസിനെതിരെ ജിയിച്ചാൽ ശിഖർ ധവാനും ഇവർക്കൊപ്പം എലൈറ്റ് ലിസ്റ്റിൽ ഇടം നേടാം. അവസാന ഏകദിനം ജയിച്ചാൽ മറ്റൊരു റെക്കോർഡ് കൂടി ടീം ഇന്ത്യക്ക് സ്വന്തമാവും. ഈ വർഷമാദ്യം വിൻഡീസിനെ സ്വന്തം നാട്ടിൽ വൈറ്റ് വാഷ് ചെയ്ത ഇന്ത്യക്ക് എതിരാളികളുടെ മടയിലും തൂത്തുവാരി ഒരു കലണ്ടർ വർഷം ഈ നേട്ടം ആദ്യമായി സ്വന്തമാക്കാനാവും.

ഇതിന് മുമ്പ് രണ്ടേ രണ്ടു തവണ മാത്രമാണ് ഏതെങ്കിലും ഒര ടീം ഒരു കലണ്ടർ വർഷം സ്വന്തം നാട്ടിലും എതിരാളികളുടെ നാട്ടിലും മലർത്തിയടിച്ചിട്ടുള്ളത്. 2021ൽ സിംബാബ്വെ ബംഗ്ലാദേശിനെതിരെയും 2006ൽ കെനിയക്കെതിരെ ബംഗ്ലാദേശും ആണ് ഈ നേട്ടത്തിലെത്തിയത്.

1996 മുതൽ 2021 വരെ സിംബാബ്വെയ്ക്കെതിരേ തുടർച്ചയായി 11 പരമ്പരകൾ വിജയിച്ച പാക്കിസ്ഥാന്റെ റെക്കോഡ് ഇന്ത്യ കഴിഞ്ഞ ദിവസം പഴങ്കഥയാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ വെസ്റ്റിഡീസിനെതിരായ തുടർച്ചയായ 12-ാം ഏകദിന പരമ്പര നേട്ടം സ്വന്തമാക്കിയിരുന്നു. ഒരു രാജ്യത്തിനെതിരേ തുടർച്ചയായി ഏറ്റവുമധികം ഉഭയകക്ഷി ഏകദിന പരമ്പരകൾ വിജയിക്കുന്ന ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. 2007 മുതൽ 2022 വരെ വിൻഡീസിനെതിരേ നടന്ന ഏകദിന പരമ്പരകളെല്ലാം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP