Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവിൽ 30 ശതമാനം ആദായനികുതി; ഭാഗ്യക്കുറി സമ്മാനവിതരണം ആദായ നികുതി ഈടാക്കിയതിന് ശേഷം മാത്രമെന്ന് ഭാഗ്യക്കുറി വകുപ്പ്

10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവിൽ 30 ശതമാനം ആദായനികുതി; ഭാഗ്യക്കുറി സമ്മാനവിതരണം ആദായ നികുതി ഈടാക്കിയതിന് ശേഷം മാത്രമെന്ന് ഭാഗ്യക്കുറി വകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഭാഗൃക്കുറി നറുക്കെടുപ്പിൽ ജേതാക്കളാകുന്നവർക്ക് സമ്മാനത്തുക നൽകുമ്പോൾ ആദായ നികുതി ഈടാക്കാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ് . 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവിൽ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത് . ഇപ്പ്രകാരം ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ട്. എന്നാൽ ഇതിനു പുറമെ അൻപത് ലക്ഷത്തിന് മുകളിലുള്ള ഉയർന്ന സമ്മാന തുകകൾക്ക് സർച്ചാർജും , സെസും നൽകുകയെന്നത് പാൻകാർഡ് ഉടമകളായ സമ്മാനജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി.

സമ്മാനാർഹർ നൽകേണ്ട നികുതിയെക്കുറിച്ച് ഭാഗ്യക്കുറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാൽ വലിയ തുകകൾ സമ്മാനമായി ലഭിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുന്നു എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഈ വിശദീകരണം . ഭാഗ്യക്കുറി സമ്മാനർഹർ മാത്രമല്ല ,50 ലക്ഷത്തിൽ കൂടുതൽ തുക വരുമാനമായി ലഭിക്കുന്ന ഏതൊരു പൗരനും സർച്ചാർജും സെസും യഥാസമയം ഒടുക്കേണ്ടതുണ്ടെന്ന് ആദായനികുതി ചട്ടങ്ങളിൽ നിഷ്‌കർഷിക്കുന്നുണ്ട്.

ഭാഗ്യക്കുറി സമ്മാനാർഹർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാൻ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ധന മാനേജ്‌മെന്റിന് കൂടി സഹായകമാവുന്ന ഈ പരിശീലനം ഓണം ബമ്പർ നറുക്കെടുപ്പിനു ശേഷം ആരംഭിക്കും . നികുതികൾ സംബന്ധിച്ച അവബോധം കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP