Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയ്യന്റെ നടയിൽ അർബൻ നക്‌സലുകളെ കൊണ്ടിറക്കുമ്പോൾ മറുവശത്ത് ആരുമറിയാതെ ബിരിയാണി ചെമ്പിനുള്ളിൽ സ്വർണം കടത്തിയ പിണറായിയുടെ മടിയിൽ നല്ല കനമുണ്ട്; ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ട് വരുക ഓരോ അയ്യപ്പ ഭക്തന്റെയും ധാർമിക ചുമതല; ബിജെപി അധ്യക്ഷനാകാനില്ലെന്ന് പ്രതീഷ് വിശ്വനാഥ്

അയ്യന്റെ നടയിൽ അർബൻ നക്‌സലുകളെ കൊണ്ടിറക്കുമ്പോൾ മറുവശത്ത് ആരുമറിയാതെ ബിരിയാണി ചെമ്പിനുള്ളിൽ സ്വർണം കടത്തിയ പിണറായിയുടെ മടിയിൽ നല്ല കനമുണ്ട്; ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ട് വരുക ഓരോ അയ്യപ്പ ഭക്തന്റെയും ധാർമിക ചുമതല; ബിജെപി അധ്യക്ഷനാകാനില്ലെന്ന് പ്രതീഷ് വിശ്വനാഥ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകാൻ താനില്ലെന്ന പരോക്ഷ സൂചനകൾ നൽകി പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണ കടത്തിലെ നീക്കങ്ങൾക്ക് പിന്നിൽ പ്രതീഷ് വിശ്വനാഥനാണെന്നും പ്രതീഷ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമെന്നും മറുനാടൻ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.

എന്നാൽ പോരാട്ടം തുടരുമെന്നും രാഷ്ട്രീയ പാർട്ടിയിലെ പദവിയോട് ചേർത്ത് എന്റെ പേര് എവിടെയെങ്കിലും കേൾക്കുന്നെങ്കിൽ അത് അവഗണിക്കുക എന്ന് വിനീതപൂർവം അറിയിക്കുന്നുവെന്നും പ്രതീഷ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

പ്രതീഷിന്റെ പോസ്റ്റ് ചുവടെ

പിണറായി വിജയനെതിരായ പോരാട്ടം തുടങ്ങുന്നത് ശബരിമല വിഷയത്തിന് ശേഷമാണ്. അതിന് രാഷ്ട്രീയത്തെക്കാളും ഉപരി ഹിന്ദുത്വപരമായ അടിത്തറയാണുള്ളത്. എന്റെ അയ്യന്റെ സന്നിധിയിൽ ആചാര ലംഘനം നടത്തി ---- കണ്ണുനീർ കുടിപ്പിച്ച ഭരണകൂടം നടത്തിയ ദേശവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ട് വരുക എന്നത് ഓരോ അയ്യപ്പ ഭക്തന്റെയും ധാർമിക ചുമതലയാണ് ... ഉറക്കമില്ലാതെ കാവൽ നിന്ന ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ കഷ്ടപ്പാടിനും കണ്ണുനീരിനും കണക്ക് പിണറായി പറയേണ്ടിവരും ...

അയ്യന്റെ നടയിൽ രാത്രിക്ക് രാത്രി വേഷം മാറ്റി അർബൻ നക്‌സലുകളെ കൊണ്ടിറക്കുമ്പോൾ മറുവശത്ത് ആരുമറിയാതെ ബിരിയാണി ചെമ്പിനുള്ളിൽ സ്വർണം കടത്തിയ പിണറായിയുടെ മടിയിൽ നല്ല കനമുണ്ട്. അതുകൊണ്ട് നന്നായി ഭയക്കുകയും വേണം. രാഷ്ട്രീയം എന്റെ മേഖലയല്ല. രാഷ്ട്രീയക്കാരനാകുന്നതും എന്റെ ആലോചനയിലില്ല.

രാഷ്ട്രീയത്തോട് ചേർന്നായാലും അല്ലാതെയായാലും ഹിന്ദുത്വത്തിന്റെയും ദേശീയതയുടെയും ശത്രുക്കൾക്ക് എതിരെ പോരാടുക എന്നതാണ് ജീവിതലക്ഷ്യം. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടിയിലെ പദവിയോട് ചേർത്ത് എന്റെ പേര് എവിടെയെങ്കിലും കേൾക്കുന്നെങ്കിൽ അത് അവഗണിക്കുക എന്ന് വിനീതപൂർവം അറിയിക്കുന്നൂ.

പോരാട്ടം തുടരുമെന്നും.
സ്വാമി ശരണം.
പ്രതീഷ് വിശ്വനാഥ്


കേരള രാഷ്ട്രീയത്തിൽ അടിമുടി മാറ്റി മറിക്കുന്ന വിധത്തിലേക്ക് സ്വർണ്ണക്കടത്തു കേസ് മാറുമോ? ഈ ആകാംക്ഷ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ രണ്ടാം ഘട്ടത്തോടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉണ്ട്. സ്വപ്ന സുരേഷിന് പിന്നിലാര് എന്ന ചോദ്യമായിരുന്നു ഇതിൽ പ്രസക്തമായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പരാതിയുമായി സ്വപ്ന എത്തിയതിന് പിന്നാലെ സരിത്തിനെ വിജിലൻസ് പൊക്കി ചോദ്യം ചെയ്തതിന്റെ ഉദ്ദേശ്യവും ആരാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നറിയാൻ വേണ്ടിയായിരുന്നു. സ്വപ്നയക്ക് പിന്തുണയുമായി ഉള്ളവരുടെ കൂട്ടിത്തിൽ മുൻ വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും ഉണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

എന്നാൽ പിണറായി വിജയനെ ഭയപ്പെടുത്തുന്ന വിധത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ ബിജെപി നേതാക്കളുമായി ഒത്തു തീർപ്പെന്ന ആരോപണവും ശക്തമാണ്. ഇത് ബിജെപി രാഷ്ട്രീയത്തിലും അനുരണനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വം നിരന്തരം പിണറായി വിജയനുമായി അഡ്ജെസ്റ്റ്മെന്റിലാണ് മുന്നോട്ടു പോകുന്നതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പ്രതീഷ് വിശ്വനാഥനും സ്വപ്നക്ക് സഹായങ്ങളുമായി രംഗത്തെത്തിയത്. ദേശീയ തലത്തിൽ മോദിയും അമിത്ഷായുമായി അടുത്ത ബന്ധമുള്ള നേതാവാണ് പ്രതീഷ് വിശ്വനാഥൻ. അതുകൊണ്ട് തന്നെ സ്വപ്നയുടെ രണ്ടാം വരവിൽ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടെന്നാണ് സൂചനകൾ. ഈ വരികൾക്കൊപ്പമാണ് പ്രതീഷ് ബിജെപിയെ നയിക്കാനെത്തുമെന്ന് മറുനാടൻ വിവരിച്ചത്. ഇത് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയിലുമുണ്ട്. ഇതാണ് പ്രതീഷ് നിഷേധിക്കുന്നത്.

ചില ഒത്തുതീർപ്പുകളെ പൊളിക്കും വിധത്തിലാണ് പ്രതീഷ് ഇപ്പോൾ സ്വർണ്ണക്കടത്തു കേസിൽ ഇടപെട്ടിരിക്കുന്നത്. ഇത് പിണറായി വിജയനെ വീഴ്‌ത്താൻ കെൽപ്പുള്ളതായാൽ സംസ്ഥാന ബിജെപിയിലും പൊളിച്ചെഴുത്തിന് സാധ്യത നൽകുന്നു. സ്വർണ്ണക്കടത്തു കേസിൽ തുടക്കത്തിൽ ഉദ്യോഗസ്ഥ തലത്തിലാണ് ഒത്തു തീർപ്പുകൾ നടന്നത്. സിപിഎം എന്ന പാർട്ടിയുടെ ശക്തിയെ അതിജീവിക്കാൻ കെൽപ്പില്ലാത്ത ഉദ്യോഗസ്ഥർ വിട്ടുവീഴ്‌ച്ചകൾക്ക് തയ്യാറായതോടെ ആദ്യ ഘട്ടത്തിൽ കേസ് എങ്ങുമെത്തിയില്ല. ഇപ്പോൾ ഇത്തരം ഒത്തുതീർപ്പുകളെ പൊളിച്ചു കൊണ്ടുള്ള നീക്കത്തിനാണ് പ്രതീഷ് വിശ്വനാഥന്റെ ശ്രമം. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കിലും വിള്ളലുണ്ടാക്കിയാൽ മാത്രമേ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കൂവെന്ന് വ്യക്തമായ ബോധ്യം അമിത്ഷായ്ക്കുണ്ട്. എന്നാൽ, കോൺഗ്രസിന് വീണ്ടും അവസരം ആകുകയും അറുതെന്നാണ് ഷായുടെ പക്ഷം. ഇതിൽ പിണറായിയെ വീഴ്‌ത്താനുള്ള ദൗത്യമാണ് പ്രതീഷിനുള്ളത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങിയവരുമായി വ്യക്തിപരമായി അടുപ്പമുള്ള, ഇരുവരുടെയും വിശ്വസ്തനായ പ്രതീഷ് വിശ്വനാഥ് കേന്ദ്രത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് കർശന നിലപാടിലേക്ക് ഇ.ഡി. നീങ്ങിയ തെന്നാണ് സൂചന. സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും ഇ.ഡി. നീക്കങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പ്രതീഷ് വിശ്വനാഥിന്റെ ഇടപെടലുകൾക്കു ശേഷം എൻ. ഐ.എ. യും സിബിഐയും വീണ്ടും കേസിലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ അഭിഭാഷക പങ്കാളിയായ കൃഷ്ണരാജാണ് ഈ ഘട്ടത്തിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP