Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഗോതബായ രാജപക്സെ ഒളിവിലല്ല; സിംഗപ്പൂരിൽ നിന്നും ശ്രീലങ്കയിലേക്ക് തിരിച്ചെത്തും'; വെളിപ്പെടുത്തലുമായി കാബിനറ്റ് വക്താവ്

'ഗോതബായ രാജപക്സെ ഒളിവിലല്ല; സിംഗപ്പൂരിൽ നിന്നും ശ്രീലങ്കയിലേക്ക് തിരിച്ചെത്തും'; വെളിപ്പെടുത്തലുമായി കാബിനറ്റ് വക്താവ്

ന്യൂസ് ഡെസ്‌ക്‌

കൊളംബോ: ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് ഗോതബായ രാജപക്സെ ശ്രീലങ്കയിലേക്ക് തിരിച്ചെത്തുമെന്ന് കാബിനറ്റ് വക്താവ് ബന്ദുല ഗുണവർധന. സിംഗപ്പൂരിൽ നിന്ന് രാജപക്സെ രാജ്യത്തേക്ക് മടങ്ങുമെന്ന് ചൊവ്വാഴ്ച ബന്ദുല ഗുണവർധന അറിയിച്ചു. ജനകീയ പ്രതിഷേധത്തിനിനെ തുടർന്ന് ജൂലൈ 9 ലെ കലാപത്തിന് ശേഷമാണ് രാജപക്സെ ശ്രീലങ്കയിൽ നിന്ന് പലായനം ചെയ്തത്.

ജൂലൈ 13 ന് രാജപക്സെ ആദ്യം മാലിദ്വീപിലേക്ക് പലായനം ചെയ്യുകയും അവിടെ നിന്ന് അടുത്ത ദിവസം സിംഗപ്പൂരിലേക്ക് പോവുകയുമായിരുന്നു. പ്രതിവാര കാബിനറ്റിന് ശേഷമുള്ള വാർത്ത സമ്മേളനത്തിൽ രാജപക്സെയെക്കുറിച്ച് ചോദിച്ചപ്പോഴാണ്. മുൻ പ്രസിഡന്റ് ഒളിവിലല്ലെന്നും അദ്ദേഹം സിംഗപ്പൂരിൽ നിന്ന് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാബിനറ്റ് വക്താവ് ഗുണവർധന വ്യക്തമാക്കിയത്.

മുൻ പ്രസിഡന്റ് രാജ്യം വിട്ടതായി താൻ വിശ്വസിക്കുന്നില്ലെന്നും, ഒളിവിൽ അല്ലെന്നും ഗതാഗത, ഹൈവേ, മാധ്യമ കാര്യ മന്ത്രി കൂടിയായ ഗുണവർധന പറഞ്ഞു. രാജപക്സെയുടെ തിരിച്ചുവരവിന്റെ മറ്റ് വിവരങ്ങളൊന്നും അദ്ദേഹം നൽകിയില്ല.

ജൂലൈ 14 ന് സ്വകാര്യ സന്ദർശനത്തിനായി സിംഗപ്പൂരിൽ എത്തിയ ശ്രീലങ്കൻ മുൻ പ്രസിഡന്റിന് സിംഗപ്പൂർ 14 ദിവസത്തെ ഹ്രസ്വകാല സന്ദർശന പാസ് അനുവദിച്ചത്. രാജപക്സെ അഭയം ചോദിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് അഭയം നൽകിയിട്ടില്ലെന്നും സിംഗപ്പൂരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് നേരത്തെ അറിയിച്ചിരുന്നു.

സിംഗപ്പൂരിലേക്ക് എത്തുന്ന ശ്രീലങ്കയിൽ നിന്നുള്ള സന്ദർശകർക്ക് സാധാരണയായി 30 ദിവസം വരെ ദൈർഘ്യമുള്ള ഹ്രസ്വകാല സന്ദർശന പാസ് (എസ്ടിവിപി) നൽകുമെന്ന് സിംഗപ്പൂർ ഇമിഗ്രേഷൻ ആൻഡ് ചെക്ക്പോയിന്റ് അഥോറിറ്റി (ഐസിഎ) അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP