Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മണ്ണിനോടു ചേർന്നു കിടക്കുന്ന കായ്കളെ ബാധിച്ച് വളരെ വേഗം മറ്റു ചക്കകളിലേക്കും വ്യാപിക്കും; സമീപത്തെ ചെടികളെയും വൃക്ഷങ്ങളെയും ആക്രമിച്ചു പൂർണമായി നശിപ്പിക്കും: പ്ലാവിനു ഭീഷണിയായി കുമിൾ രോഗം പടരുന്നു

മണ്ണിനോടു ചേർന്നു കിടക്കുന്ന കായ്കളെ ബാധിച്ച് വളരെ വേഗം മറ്റു ചക്കകളിലേക്കും വ്യാപിക്കും; സമീപത്തെ ചെടികളെയും വൃക്ഷങ്ങളെയും ആക്രമിച്ചു പൂർണമായി നശിപ്പിക്കും: പ്ലാവിനു ഭീഷണിയായി കുമിൾ രോഗം പടരുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്ലാവിനു ഭീഷണിയായി ചക്കകളിൽ കുമിൾ രോഗം പടരുന്നു. പ്ലാവിനേയും സമീപത്തെ മരങ്ങളേയും ചെടികളേയും വരെ ആക്രമിച്ച് നശിപ്പിക്കുന്ന ഈ രോഗം ഇതിനകം നാലു ജില്ലകളിൽ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മണ്ണിനോടു ചേർന്നു കിടക്കുന്ന കായ്കളെ ബാധിച്ച് വളരെ വേഗം മറ്റു ചക്കകളിലേക്കും മരത്തിലേക്കും വ്യാപിച്ച് എല്ലാം നശിപ്പിക്കുന്ന രോഗമാണിത്. രാജ്യത്ത് ആദ്യമായാണു ചക്കയിൽ കുമിൾ രോഗം കണ്ടെത്തുന്നത്.

മണ്ണുജന്യ രോഗാണുവായതിനാൽ പ്ലാവിനു സമീപത്തെ ചെടികളെയും വൃക്ഷങ്ങളെയും ആക്രമിച്ചു പൂർണമായി നശിപ്പിക്കും. ഈ വർഷമാദ്യം ശക്തമായ മഴയെത്തുടർന്നു രോഗം വ്യാപിച്ചു. പഴുക്കാത്ത ചക്കയിലാണു കുമിൾ രോഗം കണ്ടെത്തിയത്. കർഷകർ അതീവ ജാഗ്രത പാലിക്കണമെന്നു വിദഗ്ദ്ധർ നിർദേശിച്ചു. തിരുവനന്തപുരം, കോട്ടയം പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നു ശേഖരിച്ച ചക്കകളുടെ സാംപിളുകളും കൂടി പരിശോധിച്ചതോടെ രോഗം സ്ഥിരീകരിച്ചു. കാർഷിക സർവകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരത്ത് കരമനയിലുള്ള സംയോജിത കൃഷി ഗവേഷണ കേന്ദ്രത്തിലെ (ഐഎഫ്എസ്ആർഎസ്) ഗവേഷകരാണു ചക്കയിലെ കുമിൾ രോഗം കണ്ടെത്തിയത്.

തിരുവനന്തപുരം കൈമനത്തെ കർഷകന്റെ പുരയിടത്തിൽ നിന്നു ശേഖരിച്ച ചക്കയിലെ സാംപിളുകളാണു കഴിഞ്ഞ നവംബറിൽ ഇവിടെ പരിശോധിച്ചത്. പിന്നീട് മൂന്ന് ജില്ലകളിലേത് കൂടി പരിശോധിച്ച് രോഗം സ്ഥിരീകരിച്ചു.

അഥീലിയ റോൾഫ്‌സി എന്നാണു ഈ രോഗാണുവിന്റെ പേര്. വിവിധ വിളകളെ ഇത് ആക്രമിക്കും. കുമിൾ രോഗം ബാധിച്ചു ചക്കകൾ ചീഞ്ഞഴുകുന്നത് ഇതാദ്യമാണെന്ന് ഐഎഫ്എസ്ആർഎസിലെ അസി.പ്രഫസർ ഡോ.എ.സജീന പറഞ്ഞു.

കാറ്റിലൂടെയും മഴത്തുള്ളികളിലൂടെയുമാണു രോഗം പടരാൻ സാധ്യത. ജേണൽ ഓഫ് പ്ലാന്റ് പതോളജിയിൽ ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ചക്കയുടെ പുറമേ തൂവെള്ള നിറത്തിലുള്ള കുമിളിന്റെ വളർച്ചയാണ് ആദ്യ ലക്ഷണം. തുടർന്ന്, ഉൾഭാഗത്തേക്കും രോഗം ബാധിച്ചു ചക്ക ചീഞ്ഞു നശിക്കും.

രോഗലക്ഷണം കണ്ടാലുടൻ ചക്കകൾ (മണ്ണിനോടു ചേർന്നുള്ളതും തൊട്ടു മുകളിലുള്ളതും) പൂർണമായി വെട്ടിമാറ്റി നശിപ്പിക്കണം. കുമിൾ രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചു കാർഷിക സർവകലാശാലയിൽ പഠനം ആരംഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP