Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കത്രീനയ്‌ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ മുഖചിത്രം വെട്ടിമാറ്റി; 'എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം'എന്നും കുറിപ്പ്; വിക്കിയെ വധിക്കുമെന്നും ഭീഷണി; നടിയെ ശല്യം ചെയ്ത മുംബൈ സ്വദേശി പിടിയിൽ

കത്രീനയ്‌ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ മുഖചിത്രം വെട്ടിമാറ്റി; 'എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം'എന്നും കുറിപ്പ്; വിക്കിയെ വധിക്കുമെന്നും ഭീഷണി; നടിയെ ശല്യം ചെയ്ത മുംബൈ സ്വദേശി പിടിയിൽ

ന്യൂസ് ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് നടി കത്രീനയെ സോഷ്യൽമിഡിയയിലൂടെ ശല്യം ചെയ്യുകയും നടനും ഭർത്താവുമായ വിക്കി കൗശലിനെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയ മുംബൈ സ്വദേശി അറസ്റ്റിൽ. മൻവീന്ദർ സിങ് എന്നയാളാണ് അറസ്റ്റിലായത്. നടന്റെ പരാതിയിൽ സാന്താക്രൂസ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. വിക്കി കൗശലിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കത്രീന കൈഫിനോടുള്ള ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയത് പ്രതി മൊഴി നൽകി. നടിയെയും സമൂഹമാധ്യമങ്ങൾ വഴി ഇയാൾ ശല്യം ചെയ്യുന്നുണ്ടായിരുന്നു. നടിയെ കല്യാണം കഴിക്കുകയാണ് തന്റെ ആഗ്രഹമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.

കത്രീനയുടെ കടുത്ത ആരാധകനായ മൻവീന്ദർ നടനാകാൻ ശ്രമിക്കുന്നയാളാണ്. കത്രീനയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് കുറച്ചുമാസങ്ങളായി നടിയെ ഇൻസ്റ്റഗ്രാമിലൂടെ 'കിങ് ബോളിവുഡ് സിഇഒ' എന്ന അക്കൗണ്ടിലൂടെ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. കത്രീനയുടെ ഭർത്താവ് വിക്കി കൗശലിനെതിരെയും വധഭീഷണി മുഴക്കി. ഇയാളുടെ ശല്യം അതിരുകടന്നപ്പോൾ വിക്കി സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

      View this post on Instagram

A post shared by King Aditya Rajput????????VVIP (@kingbollywoodceo)

അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച പ്രതി മൻവീന്ദറിനെ പിടികൂടി. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കത്രീനയ്‌ക്കൊപ്പം നിൽക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വിഡിയോകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. കത്രീനയ്‌ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മൻവീന്ദർ തന്റെ തലവച്ച് 'എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം' എന്നിങ്ങനെ കുറിച്ചിട്ടുമുണ്ട്. ഡിസംബർ 8നായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം.

      View this post on Instagram

A post shared by King Aditya Rajput????????VVIP (@kingbollywoodceo)

ബോളിവുഡ് അന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും ആർഭാടപൂർവമായിരുന്നു വിവാഹം. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികൾക്ക് ചില നിബന്ധനകളും ഏർപ്പെടുത്തിയിരുന്നു. വിവാഹ ഫോട്ടോ എടുക്കാൻ അതിഥികൾക്ക് അനുവാദം ഉണ്ടായിരുന്നില്ല.

വിക്കി കൗശലിന്റെ കത്രീനയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ 120 പേർക്കായിരുന്നു ക്ഷണം ഉണ്ടായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരുന്നു വിവാഹം. വിക്കി കൗശലിന്റയും കത്രീന കൈഫിന്റെയും വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്‌സ് സെൻസസ് റിസോർട്ടിൽ വച്ചായിരുന്നു നടന്നത്.

കത്രീന കൈഫ് നായികയാകുന്ന ചിത്രമായി ഇനി പ്രദർശനത്തിന് എത്താനുള്ളത 'ഫോൺ ഭൂത്' ആണ്. ഇഷാൻ ഖട്ടർ, സിദ്ദാർത് ചതുർവേദി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുർമീത് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ ഏഴിന് ആണ് ചിത്രം റിലീസ് ചെയ്യുക. രവി ശങ്കരൻ, ജസ്വിന്ദർ സിങ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ശിവം ഗൗർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശ്രീറാം രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കത്രീന കൈഫ് ഇപ്പോൾ അഭിയിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP