Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നടുറോഡിൽ കുത്തേറ്റു മരിച്ചത് പതിനായിരം കോടി ആസ്തിയുണ്ടായിരുന്ന അതിസമ്പന്നൻ; പോൾ മുത്തൂറ്റിനൊപ്പം യാത്ര ചെയ്തിരുന്നത് ആരൊക്കെ എന്നതും ദുരൂഹമായി; കാരി സതീഷ് ഒഴികെയുള്ള പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയത് ഹൈക്കോടതി; ഇന്നും ദുരൂഹതകൾ നീങ്ങാത്ത കേസിലെ വിധിക്കെതിരെ മുത്തൂറ്റ് കുടുംബം നൽകിയ ഹർജി നാളെ സുപ്രീംകോടതിയിൽ

നടുറോഡിൽ കുത്തേറ്റു മരിച്ചത് പതിനായിരം കോടി ആസ്തിയുണ്ടായിരുന്ന അതിസമ്പന്നൻ; പോൾ മുത്തൂറ്റിനൊപ്പം യാത്ര ചെയ്തിരുന്നത് ആരൊക്കെ എന്നതും ദുരൂഹമായി; കാരി സതീഷ് ഒഴികെയുള്ള പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയത് ഹൈക്കോടതി; ഇന്നും ദുരൂഹതകൾ നീങ്ങാത്ത കേസിലെ വിധിക്കെതിരെ മുത്തൂറ്റ് കുടുംബം നൽകിയ ഹർജി നാളെ സുപ്രീംകോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേരളത്തിൽ ഏറെ വിവാദമായ കോളിളക്കം സൃഷ്ടിച്ച കേസുകളുടെ കൂട്ടത്തിലാണ് പോൾ മുത്തൂറ്റ് വധക്കേസ്. അതി സമ്പന്നനായ യുവ വ്യവസായി നടുറോഡിൽ കുത്തേറ്റു മരിച്ച സംഭവം കേരളത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. നിരവധി ദുരൂഹതകളാണ് കേസുമായി ബന്ധപ്പെട്ട് ഉണ്ടായത്. സിനിമാ രംഗത്തെ ചിലരുടെ സാന്നിധ്യം അടക്കം അന്ന് മാധ്യമങ്ങളിൽ കിവതംന്ദികളായി എത്തി. ഒടുവിൽ അന്വേഷണം പൂർത്തിയാക്കി കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ എട്ടു പ്രതികളുടെ ജീവപര്യന്തം റദ്ദാക്കപ്പെടുകയാണ് ഉണ്ടായത്. കാരി സതീശ് മാത്രമാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. ഒന്നാം പ്രതി ജയചന്ദ്രനെ അടക്കം വിട്ടയച്ചിരുന്നു. ഈ വിവാദമായി കേസിൽ നാളെ നിർണായകമായ ദിനമാണ്.

പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചിരിക്കായാണ്. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് മുത്തൂറ്റ് കുടുംബത്തിന്റെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ചാകും ഹർജി പരിഗണിക്കുക.

യുവവ്യവസായി പോൾ എം ജോർജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതെവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.

രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുകയും ചെയ്തിരുന്നില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. പ്രതികൾക്ക് കൊലപാതകം അടക്കമുള്ള കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എഎം ഷഫീഖ് പ്രതികളെ വെറുതെവിട്ടത്. സിബിഐയാണ് കേസ് അന്വേഷിച്ചത്.

2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോൾ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ക്വട്ടേഷൻ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോൾ വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസ് തെളിയിക്കാൻ പൊലീസ് എസ് ആകൃതിയിലുള്ള കത്തി പണിയിപ്പിച്ച കാര്യം പുറത്ത് വന്നത് വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ പ്രതികൾ യഥാർത്ഥ പ്രതികൾ അല്ലെന്ന് മുത്തൂറ്റ് കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു. ഗുണ്ടാ തലവന്മാരായ പുത്തംപാലം രാജേഷ്, ഓം പ്രകാശ് എന്നിവർ പോൾ മുത്തൂറ്റിനൊപ്പം ഉണ്ടായിരുന്നത് കേസിൽ ദുരൂഹതകൾ വർദ്ധിപ്പിച്ചിരുന്നു.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2010 ജനുവരിയിൽ കേസന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. 2015 ലാണ് 9 പ്രതികളെ ജീവപര്യന്തം തടവിനും 4 പ്രതികളെ മൂന്ന് വർഷം കഠിന തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. മറ്റു നാലു പ്രതികൾക്കു മൂന്നു വർഷം കഠിനതടവും പിഴയുമാണു വിധിച്ചത്. ഇതിനോടനുബന്ധിച്ച ക്വട്ടേഷൻ കേസിൽ 13 പ്രതികൾ ഉൾപ്പെടെ 17 പേർക്കും മൂന്നു വർഷം കഠിനതടവും പിഴയും സിബിഐ പ്രത്യേക കോടതി ജഡ്ജി ആർ. രഘു ശിക്ഷ വിധിച്ചു. പോൾ വധക്കേസിൽ കാരി സതീഷ് അടക്കം ആദ്യ ഒൻപതു പ്രതികൾക്കു നേരിട്ടു പങ്കുണ്ടെന്നു തെളിഞ്ഞതായി ജഡ്ജി ആർ. രഘു വ്യക്തമാക്കിയിരുന്നു.

ചങ്ങനാശേരി സ്വദേശികളായ ടി. ജയചന്ദ്രൻ, കാരി സതീഷ്, എസ്. സത്താർ, എസ്. സുജിത്ത്, ആകാശ് ശശിധരൻ എന്ന രാജേഷ്, ജെ. സതീഷ് കുമാർ, ആർ. രാജീവ് കുമാർ, ഷിനോ എന്ന ഷിനോ പോൾ, എച്ച്. ഫൈസൽ , ആലപ്പുഴ സ്വദേശികളായ എം. അബി, എം. റിയാസ്, കെ. സിദ്ദിഖ്, എ. ഇസ്മായിൽ എന്നിവരെയാണു ശിക്ഷിച്ചത്. ഇതിൽ ആദ്യ ഒൻപതു പ്രതികൾക്കു കൊലയിൽ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. അബിയും റിയാസും സഹോദരങ്ങളാണ്. കൊലക്കേസിൽ ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസൻ എന്ന സന്തോഷ് കുമാർ, സബീർ, സുൽഫിക്കർ, പ്രദീഷ് എന്നിവരും ഉൾപ്പെടെ 17 പ്രതികളും ക്വട്ടേഷൻ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു.

ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും ക്വട്ടേഷൻ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയതും സംഘം ചേർന്നതും അടക്കമുള്ള വകുപ്പ് പ്രതികൾക്കെതിരെ നിലനിർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP