Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി വി എം സുധീരനും മുല്ലപ്പള്ളിയുമായി ചർച്ചയുണ്ടാകില്ല; നയപരമായ തീരുമാനങ്ങളിലും പുനഃസംഘടനാ ചർച്ചകളിലും ഈ നേതാക്കളുടെ അഭിപ്രായം തേടില്ല; മകന്റെ കല്യാണം മുരളീധരനെ രക്ഷിക്കും; ചിന്തൻ ശിബിരത്തിന്റെ നിറം കെടുത്തിയതിൽ ഹൈക്കമാണ്ടിനും അതൃപ്തി; ഗ്രൂപ്പിസം തുടരുന്നുവെന്ന വിർശനം ഗൗരവതരം; കോൺഗ്രസിനെ കോഴിക്കോട്ടെ സമ്മേളനം രക്ഷിക്കുമോ?

ഇനി വി എം സുധീരനും മുല്ലപ്പള്ളിയുമായി ചർച്ചയുണ്ടാകില്ല; നയപരമായ തീരുമാനങ്ങളിലും പുനഃസംഘടനാ ചർച്ചകളിലും ഈ നേതാക്കളുടെ അഭിപ്രായം തേടില്ല; മകന്റെ കല്യാണം മുരളീധരനെ രക്ഷിക്കും; ചിന്തൻ ശിബിരത്തിന്റെ നിറം കെടുത്തിയതിൽ ഹൈക്കമാണ്ടിനും അതൃപ്തി; ഗ്രൂപ്പിസം തുടരുന്നുവെന്ന വിർശനം ഗൗരവതരം; കോൺഗ്രസിനെ കോഴിക്കോട്ടെ സമ്മേളനം രക്ഷിക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഉള്ള് തുറന്ന് സംസാരിക്കാം എന്ന കെ സുധാകരന്റെ നിലപാടോടെയാണ് കോൺഗ്രസ്സ് ചിന്തൻ ശിബരത്തിന് തുടക്കമായതെങ്കിലും മുതിർന്ന നേതാക്കായ വി എം സുധീരനും മുലപ്പള്ളി രാമചന്ദ്രനും ശിബിരത്തിന്റെ ഭാഗമാകാത്തത് പുതിയചർച്ചകൾക്കും കടുത്ത തീരുമാനങ്ങൾക്കും വഴിവെക്കുമെന്ന് തന്നെയാണ് സൂചന.

കോൺഗ്രസ്സിന് എന്നും തലവേദനയായിരുന്ന ഗ്രൂപ്പിസം പൂർണ്ണമായും ഒഴിവാക്കി കൂടുതൽ ജനപിന്തുണ ഉറപ്പാക്കുക എന്നതായിരുന്നു ശിബിരത്തിന്റെ പ്രധാനലക്ഷ്യം.ജനപിന്തുണ വർധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും യോഗം ആസുത്രണം ചെയ്യും.പക്ഷെ കോൺഗ്രസ്സാണോ അവിടെ ഗ്രൂപ്പിസമുണ്ടാകുമെന്ന പല്ലവി വീണ്ടും ഉറപ്പിക്കുകയാണ് വി എം സുധീരന്റെയും മുല്ലപ്പള്ളിയുടെയും അഭാവം.

ശിബിരത്തിൽ നിന്നും വിട്ടുനിൽക്കുന്ന കാര്യം നേരെത്ത അറിയിച്ചിരുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പറയുന്നുണ്ടെങ്കിലും ഇതിന് പിന്നിലെ പ്രധാനകാരണം കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം തന്നെയാണെന്നാണ് സൂചന.കെപിസിസി ചിന്തൻ ശിബിരം ബഹിഷ്‌കരിച്ച് മുതിർന്ന നേതാക്കളായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും.

കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസമാണ് ബഹിഷ്‌ക്കരണത്തിന് കാരണം. നേതാക്കൾ വിട്ടുനിൽക്കുന്ന സംഭവത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നാണ് കെ സുധാകരന്റെ പ്രതികരണം. കൂടുതൽ പ്രതികരിക്കാനില്ലെന്നും സുധാകരൻ പറഞ്ഞു. അതേ സമയം മുല്ലപ്പള്ളിയും സുധീരനും വിട്ടുനിൽക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

കോൺഗ്രസിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് രൂപവും ഭാവവും നൽകുന്ന, നിലപാടുകളിലെ വ്യക്തത ഉയർത്തിപ്പിടിക്കുന്ന നേതൃസംഗമത്തിന് ചിന്തൻ ശിബിരം വേദിയായത്.ഫലപ്രദമായ ചർച്ചകൾക്കും ആശയവിനിമയത്തിനും സംവാദങ്ങൾക്കും ഭാവി പ്രവർത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ശിബിരം വഴിവെക്കും.അതിനാൽ തന്നെ വിട്ടു നിന്ന നേതാക്കളോട് ഇനി ഒരു മയപ്പെടുത്തുന്ന നിലപാട് ഉണ്ടാകില്ല.കോൺഗ്രസിനെ കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയ ശക്തിയാക്കി ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള തുടക്കം കോഴിക്കോട് ചിന്തൻ ശിവിറിൽ നിന്നായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

അതിനാൽ തന്നെ എല്ലാവരും ഒറ്റക്കെട്ടായി തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നുതന്നെയാണ് സൂചന.അങ്ങിനെ വരുമ്പോൾ മുതിർന്ന നേതാക്കൾക്ക് എതിരെ നിലാപാടും കടുക്കും.കെ സുധാകരനും വി ഡി സതീശനും നേതൃ നിരയിൽ വന്ന ശേഷം പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയിൽ ശൈലീമാറ്റമടക്കം സജീവ ചർച്ചയായി.

കൂടാതെ, സംഘടനാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള നിലപാടും ചർച്ചയായി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കർമ്മപദ്ധതിക്കായി പ്രത്യേക സെഷനും ശിബിരത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തന കലണ്ടറിനും രൂപം കൊടുത്തു.

കെഎസ്‌യു, യൂത്ത് കോൺഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവർത്തനവും വിലയിരുത്തപ്പെട്ടു.2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾക്ക് രൂപം നൽകുകയെന്നതാണ് പ്രധാന അജണ്ട. നഷ്ടമായ ന്യൂനപക്ഷ വോട്ടുകൾ തിരികെ പിടിക്കണമെന്ന നിർദേശങ്ങൾ ഉൾപ്പെടെ ചർച്ചകളിൽ ഉയർന്നിട്ടുണ്ട്. താഴേത്തട്ടിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള നടപടികളും ശിബിരത്തിൽ പ്രഖ്യാപിക്കും.

സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസത്തെ ചിന്തൻ ശിബിറിൽ ചർച്ചയായിരുന്നു. കെ പി സി സി ഭാരവാഹികൾക്കു പുറമേ ഡിസിസി പ്രസിഡന്റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിൻകോർട്ട് യാർഡിൽ നടക്കുന്ന ചിന്തിൻ ശിബിരത്തിൽ പങ്കെടുക്കുന്നത്. ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ മാതൃകയിലായിരുന്നു ചർച്ചകൾ.

വി എം സുധിരനും മുല്ലപ്പള്ളിക്കുമൊപ്പം കെ മുരളീധരന്റെ അസാന്നിദ്ധ്യവും ചർച്ചയായിരുന്നു.എന്നാൽ മകന്റെ വിവാഹത്തെത്തുടർന്നായിരുന്നു ഈ അഭാവമെന്ന് വ്യക്തമായതോടെ മുരളീധരൻ രക്ഷപ്പെട്ടേക്കും.ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തി.പുനഃസംഘടന സംബന്ധിച്ചുള്ള ചിന്തൻ ശിബിരിലെ വിമർശനം ശരിവച്ച് കെ.മുരളീധരൻ എംപി. മുന്പ് ഗ്രൂപ്പ് വീതം വയപ്പായിരുന്നവെങ്കിൽ ഇപ്പോൾ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പ് ആയി മാറി.

ഇങ്ങനെ വീതം വെയ്ക് തുടർന്നാൽ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി എന്നും കെ മുരളീധരൻ പറഞ്ഞു. യുഡിഎഫ് ശക്തമായ ശേഷം വേണം മുന്നണി വിപുലീകരണം നടത്തേണ്ടത്. മുന്നണിയിലേക്ക് വരുന്നവരെ നേതാക്കളുടെ താൽപര്യം വച്ച് തടയരുത്.മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ.മുരളീധരൻ പ്രതികരിച്ചു.മുതിർന്ന നേതാക്കൾ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നത് ശരിയല്ല.

ചിന്തൻ ശിബിരത്തിൽ നിന്നും മാറി നിൽക്കുന്നതിനോടും യോജിപ്പില്ല.ആരെയും മാറ്റി നിർത്തുന്നതും ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലല്ല, എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നിടത്താണ് ചിന്തൻ ശിബിരിന്റെ വിജയം താൻ ഇന്നലെ ചിന്തൻ ശിബിരിൽ പങ്കെടുക്കാത്തത് മകന്റെ വിവാഹം കാരണമെന്നും മുരളീധരരൻ വിശദീകരിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP