Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ടെഹ്‌റാനിൽ വിമാനമിറങ്ങി കൈവീശി നടന്നയാൾ പുട്ടിന്റെ അപരനോ? ഇറാൻ സന്ദർശനത്തിന് പോയത് പുട്ടിൻ അല്ലെന്ന് യുക്രെയിൻ ഇന്റലിജൻസ്; ജീവഭയത്തിൽ നയതന്ത്ര സന്ദർശനത്തിന് പോലും പുടിൻ ഡമ്മിയെ ഇറക്കുന്നുവെന്ന് യുക്രെയിൻ; യുദ്ധം തുടരുമ്പോൾ പുടിനെ ഭീരുവാക്കി യുക്രെയിൻ

ടെഹ്‌റാനിൽ വിമാനമിറങ്ങി കൈവീശി നടന്നയാൾ പുട്ടിന്റെ അപരനോ? ഇറാൻ സന്ദർശനത്തിന് പോയത് പുട്ടിൻ അല്ലെന്ന് യുക്രെയിൻ ഇന്റലിജൻസ്; ജീവഭയത്തിൽ നയതന്ത്ര സന്ദർശനത്തിന് പോലും പുടിൻ ഡമ്മിയെ ഇറക്കുന്നുവെന്ന് യുക്രെയിൻ; യുദ്ധം തുടരുമ്പോൾ പുടിനെ ഭീരുവാക്കി യുക്രെയിൻ

മറുനാടൻ മലയാളി ബ്യൂറോ

ബർലിൻ: റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി, തുർക്കി പ്രസിഡന്റ് തയീപ് എർദോഗൻ എന്നീ രാഷ്ട്രനേതാക്കൾ ടെഹ്‌റാനിൽ കൈകോർത്തിരുന്നു ടെഹ്‌റാനിൽ എത്തിയ പുടിനെയും എർദോഗനെയും സൈനിക ബഹുമതികളോടെയാണ് ഇറാൻ സ്വീകരിച്ചത്. മൂന്നു പ്രാദേശിക ശക്തികളായ റഷ്യ, ഇറാൻ, തുർക്കി എന്നിവയുടെ നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച അവരുടെ ബന്ധം ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. റഷ്യൻ വാതക ഭീമനായ ഗസ്സ്‌പ്രോം ടെഹ്‌റാനുമായി സഹകരണ കരാർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മൂവരും നേരിൽ കണ്ടത് എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വാർത്തയിൽ പുതിയ ട്വിസ്റ്റുമായി എത്തുകായണ് യുക്രെയിൻ.

ടെഹ്‌റാനിൽ എത്തിയത് പുടിൻ അല്ലെന്ന് യുക്രെയിൻ ഇന്റലിജൻസ് പറയുന്നു. പുടിന്റെ അപരനായിരുന്നു അവിടെ എത്തിയതെന്നാണ് അവരുടെ വിശദീകരണം. കൊല്ലപ്പെടുമെന്ന് ഭീതിയുള്ളതിനാൽ പുടിൻ വീടിന് പുറത്തിറങ്ങാറില്ലെന്നാണ് യുക്രെയിൻ പറഞ്ഞു വയ്ക്കുന്നത്. അതുകൊണ്ട് തന്നെ തന്നെ പോലെ ഇരിക്കുന്ന മറ്റൊരാളെ ഇറാനിലേക്ക് വിട്ട് എല്ലാവരേയും പറ്റിക്കുകയായിരുന്നുവെന്നാണ് യുക്രെയിന്റെ ആരോപണം. വിമാനത്തിൽ നിന്നും പുടിൻ പുറത്തിറങ്ങുന്ന ചിത്രങ്ങൾ മുൻനിർത്തിയാണ് ആരോപണം. ആ ചിത്രങ്ങൾ നോക്കൂ.. അത് പുടിനാണെന്ന് തോന്നുന്നുണ്ടോ.... ഇതാണ് യുക്രെയിൻ സൈനിക മേധാവി ഉയർത്തുന്ന ചോദ്യം.

യുക്രെയിനിലെ യുദ്ധത്തിന് ശേഷം പുടിൻ അധികം പൊതുവേദികളിൽ എത്തിയിട്ടില്ല. രണ്ടാം തവണ മാത്രമാണ് അഞ്ചു മാസത്തിനിടെ പൊതു വേദിയിൽ എത്തുന്നത്. ഇതാണ് യുക്രെയിൻ ചോദ്യം ചെയ്യുന്നത്. മുഖഭാവത്തിൽ പലതും ഇറാനിലെത്തിയ പുടിൻ ഒളിപ്പിക്കുന്നുവെന്നാണ് ആരോപണം. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായുള്ള ചർച്ചയുടെ വീഡിയോയും സംശയമുണ്ടാക്കുന്നതാണെന്ന് യുക്രെയിൻ പറയുന്നു. ഏതായാലും ഗുരുതര സ്വഭാവമുള്ള ആരോപണമാണ് യുക്രെയിൻ ഉയർത്തുന്നത്. പുടിൻ വെറുമൊരു ഭീരുവാണെന്ന് പറഞ്ഞു വയ്ക്കാനാണ് ശ്രമം. ടെഹ്‌റാനിൽ ചെന്ന് വിമാനമിറങ്ങി കൈവീശി നടന്നയാൾ പുട്ടിന്റെ അപരനാണെന്നാണ് യുക്രെയിന്റെ ആരോപണം.

തുർക്കിയുമായും ഇറാനുമായും മുൻപ് സംഘർഷങ്ങൾ നിലനിന്നിരുന്നെങ്കിലും മേഖലയിൽ സ്വാധീനം വർധിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. മേഖലയെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ഇറാനിയൻ, തുർക്കി പ്രതിനിധികളുമായി ചർച്ചകൾക്കായിട്ടാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ ചൊവ്വാഴ്ച ടെഹ്‌റാനിലെത്തിയത് എന്നാണ് റിപ്പോർട്ട്. ചർച്ചകൾ 'യഥാർഥത്തിൽ ഉപയോഗപ്രദവും കാര്യമായതും' ആണെന്നും സിറിയയിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് നേതാക്കൾ സംയുക്ത പ്രഖ്യാപനം സ്വീകരിച്ചതായും പുടിൻ പറഞ്ഞിരുന്നു.

ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കണമെന്നും പുടിൻ ആഹ്വാനം ചെയ്തു, അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. ആണവ കരാർ സംരക്ഷിക്കുന്നതിനും അതിന്റെ പുതുക്കിയ സുസ്ഥിര സാക്ഷാത്കാരത്തിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരേണ്ടത് പ്രധാനമാണെന്ന് കരുതുന്നതായും ചർച്ചകൾക്ക് ശേഷം പുടിൻ പറഞ്ഞിരുന്നു. മൂന്നു പ്രാദേശിക ശക്തികൾക്കും പരസ്പര താൽപര്യങ്ങളുടെയും സംഘർഷങ്ങളുടെയും സങ്കീർണ്ണമായ ബന്ധമുണ്ട്. യുക്രെയ്‌നിലെ യുദ്ധത്തിന് ശേഷം റഷ്യക്ക് പുറത്തുള്ള പുടിന്റെ രണ്ടാമത്തെ യാത്രയും നാറ്റോ അംഗ നേതാവുമായുള്ള ആദ്യ മുഖാമുഖവുമായിരുന്നു ഇതെല്ലാം.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മേഖലയിലെ പ്രധാന സഖ്യകക്ഷികളായ സൗദി അറേബ്യയും ഇസ്രയേലും ഫലസ്തീൻ പ്രദേശങ്ങളും സന്ദർശിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ചർച്ചകൾ വരുന്നത്. റഷ്യയുടെ 'വളരെ പോസിറ്റീവ് സമീപനത്തെ' എർദോഗൻ പ്രശംസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP