Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ജാവലിനോട് തോന്നിയ പ്രേമം ഇന്ത്യക്ക് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത നേട്ടം; കരിയറിൽ വഴിത്തിരിവായത് വിദേശത്തു നിന്നുള്ള പരിശീലനം; ഹരിയാനക്കാരൻ ഇന്ത്യയുടെ യശസ്സ് ഉയർത്തുമ്പോൾ

തടി കുറയ്ക്കാൻ ജിമ്മിലേക്കുള്ള യാത്രക്കിടെ കണ്ട കുന്തമേറ് നീരജിന്റെ ജീവിതം മാറ്റി; ജാവലിനോട് തോന്നിയ പ്രേമം ഇന്ത്യക്ക് സമ്മാനിക്കുന്നത് സമാനതകളില്ലാത്ത നേട്ടം; കരിയറിൽ വഴിത്തിരിവായത് വിദേശത്തു നിന്നുള്ള പരിശീലനം; ഹരിയാനക്കാരൻ ഇന്ത്യയുടെ യശസ്സ് ഉയർത്തുമ്പോൾ

സ്പോർട്സ് ഡെസ്ക്

ഒറിഗോൺ: അതിരറ്റ ആഹ്ലാദത്തിന് വകയുണ്ട് നീരജിന്റെ ഈ വെള്ളി നേട്ടത്തിൽ.ഇത്രയും നാളത്തെ ലോക കായിക ചരിത്രത്തിൽ മൂന്നാമത് മാത്രം സംഭവിക്കുന്ന റെക്കോർഡ് ഒരു ഇന്ത്യക്കാരന് സ്വ്ന്തം പേരിൽ കുറിക്കുമ്പോൾ ആഹ്ലാദിക്കാതെ ആഘോഷിക്കാതെ പിന്നെങ്ങിനെയാണ്..ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കിത് രണ്ടാമത്തെ മാത്രം മെഡലാകുമ്പോൾ ഒളിമ്പിക്‌സിലും ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിലും മെഡൽ നേടുന്ന മൂന്നാമത്തെ മാത്രം താരമാവുകയാണ് നീരജ്.

തടി കുറയ്ക്കാൻ ജിമ്മുതേടിപ്പോയ പയ്യൻ വഴിമാറി ജാവലിനിലേക്കെത്തിയപ്പോൾ ആ വഴിതെറ്റൽ ഇന്ത്യക്ക് ലോക കായിക ഭൂപടത്തിൽ സമാനതകളില്ലാത്ത ചരിത്രം എഴുതിച്ചേർക്കാനുള്ള ഒരു വഴിതെറ്റലായി മാറുകയായിരുന്നു.ഹരിയാനക്കാരനാണ് നീരജ് ചോപ്ര, ഗുസ്തിക്കാരുടെയും ക്രിക്കറ്റ് താരങ്ങളുടെയും നാട്. കായിക രംഗത്ത് എളുപ്പും ശോഭിക്കാൻ ക്രിക്കറ്റ് ബാറ്റേന്തുന്നവർ നിരവധിയുള്ള നാട്ടിൽ ആദ്യം കായിക സ്വപ്നങ്ങൾ പോലും നീരജ് ചോപ്രയെന്ന ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല.

പാനിപ്പറ്റിനെ കൂട്ടുകുടുംബത്തിൽ വളർന്ന നീരജ് വലിയ കടുംബത്തിലെ അംഗമായിരുന്നു. ഭക്ഷണപ്രിയനായ ചോപ്ര മധുരപലഹാരങ്ങൾ തിന്ന് നല്ല തടിയനായി മാറിയിരുന്നു. ഈ തടിയെ കൂട്ടുകാർ കളിയാക്കി തുടങ്ങിയപ്പോൾ ഉണ്ടായ നാണക്കേടാണ് നീരജിനെ ഒരു കായികതാരമാക്കിയത്.തടി കുറയ്ക്കാൻ ലക്ഷ്യമിട്ട നീരജ് ചോപ്ര പിന്നീട് പോയത് ജിമ്മിലേക്കാണ്. ജിമ്മലേക്ക് പോയിരുന്നത് ശിവാജി സ്റ്റേഡിയം കടന്നായിരുന്നു.

ഈ സ്റ്റേഡിയത്തിൽ കായികതാരങ്ങൾ പ്രാക്ടീസ് ചെയ്യുന്നത് കണ്ട് ചോപ്രയും അങ്ങോട്ട് കണ്ണെറിഞ്ഞു. ജാവലിൻ ത്രോ പരിശീലനം നടത്തുന്ന അത്‌ലറ്റുകളെ നീരജ് കണ്ടതോടെ ഈ കായിക ഇനത്തോട് നീരജിനും ഇഷ്ടമായി.സ്റ്റേഡിയത്തിൽ എത്തി ജാവലിൻ പരിശീലിക്കാൻ തുടങ്ങിയത് ഒറ്റക്കായിരുന്നു. ബിഞ്ചോളിലെ ജാവലിൻ ത്രോ താരം ജയ്വീറിനെ കണ്ടുമുട്ടിയതാണ് നീരജിന്റെ ജീവിതത്തിലെ വഴിത്തിരിവായത്. ജാവലിൻ ത്രോയിൽ താൽപ്പര്യം അറിയിച്ചതോടെ കൂടുതൽ പരിശീലനങ്ങളിലേക്ക് കടന്നു നീരജ്.

14-ാം വയസ്സിൽ പാഞ്ച്കുലയിലെ സ്പോർട്സ് നഴ്‌സറിയിലെത്തി അവിടെ നിന്നാണ് പരിശീലനം തുടങ്ങിയത്. സിന്തറ്റിക് ട്രാക്കുകൾ പതിവായി തുടങ്ങിയകാലത്ത് സിന്തറ്റിക്ക് ട്രാക്കിലെ ആദ്യ ജാവലിൻ പരിശീലനം. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല ജാവലിൻ ത്രോയിലെ ഈ മിന്നും താരത്തിന്.2012-ൽ ലക്ക്‌നൗവിൽ ആദ്യ ദേശീയ ജൂനിയർ സ്വർണം നേടിയതോടെയാണ് ദേശീയ തലത്തിൽ നീരജ് ചോപ്ര ശ്രദ്ധേയനാകുന്നത്. 68.46 മീറ്റർ എറിഞ്ഞ് ദേശീയ റെക്കോഡും തിരുത്തിയിരുന്നും അദ്ദേഹം.

എന്നാൽ അന്താരാഷ്ട്ര തലത്തിൽ നിറം മങ്ങിയ തുടക്കമാണ് നീരജിന് ലഭിച്ചത്. 2013-ൽ യുക്രെയ്‌നിൽ നടന്ന ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ലഭിച്ചത് 19-ാം സ്ഥാനം മാത്രമായിരുന്നു ലഭിച്ചത്. രണ്ടു വർഷങ്ങൾക്ക് ശേഷം ചൈനയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഒമ്പതാം സ്ഥാനവുമായി മടങ്ങേണ്ടിവന്നു.ഇതോടെ വിദേശത്ത് പോയി പരിശീലനം നേടിയ നീരജ് ലോക റെക്കോഡുകാരനായ ഉവെ ഹോഹ്നയുടേയും (ജാവലിൻ 100 മീറ്റർ പായിച്ച ജർമൻ താരം) വെർണർ ഡാനിയൽസിന്റേയും ഗാരി കാൽവേർട്ടിന്റേയും ക്ലൗസ് ബർട്ടോനിയെറ്റ്‌സിന്റേയും ശിഷ്യനായി.

നീരജിന്റെ കരിയറിൽ തന്നെ നിർണായകമായിരുന്നു ഈ വിദേശ കോ്ച്ചുമാരുടെ സേവനം. ഈ വിദേശ പരിശീലനമാണ് നീരജിന്റെ കരിയറിൽ വഴിത്തിരിവായത്.2016-ന് ശേഷം നീരജിന്റെ ജൈത്രയാത്രയാണ് കണ്ടത്. ലോക അണ്ടർ -20 ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോഡും ഇന്ത്യൻ താരം സ്വന്തം പേരിൽ കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. 2018-ൽ ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും സ്വർണത്തിലേക്ക് എറിഞ്ഞു.

ഇതിനിടയിൽ കൈമുട്ടിന് പരിക്കേറ്റത് നീരജ് ചോപ്രയെ കുറച്ചുകാലം വലച്ചു. ഒടുവിൽ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. ഇതോടെ 2019-ലെ ലോക അത്‌ലറ്റിക്‌സ്് ചാമ്പ്യൻഷിപ്പിലും ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും നീരജിന് പങ്കെടുക്കാനായില്ല. 2020-ൽ കോവിഡിനെ തുടർന്ന പരിശീലനവും മുടങ്ങി. എന്നാൽ 2021-ൽ തിരിച്ചുവരവ് കണ്ടു. ആ വർഷം നടന്ന അഞ്ച് മത്സരങ്ങളിൽ നാല് എണ്ണത്തിലും 83 മീറ്ററിന് മുകളിൽ ജാവലിൻ പായിച്ചു.പിന്നാലെയാണ് ഒളിമ്പിക്‌സിൽ സ്വർണം എറിഞ്ഞിട്ടത്.

ഇന്ന് ഇപ്പോൾ ലോകചാമ്പ്യൻഷിപ്പിൽ വെള്ളി അണിയുമ്പോൾ അത് ഇന്ത്യൻ കായിക ചരിത്രത്തിന് സമ്മാനിക്കുന്നത് തങ്കത്തിളക്കം തന്നെയാണ്.ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ് ഒളിംപിക്‌സിൽ സ്വർണ മെഡൽ ജേതാവായ നീരജ് ഇവിടെ വെള്ളി നേടിയത്. നാലാം ശ്രമത്തിലാണ് ചോപ്ര വെള്ളി ദൂരം കണ്ടെത്തിയത്. 89.94 മീറ്റർ ആണ് ചോപ്രയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഇതു മെച്ചപ്പെടുത്തിയാലേ ചോപ്രയ്ക്ക് സ്വർണ മെഡൽ സാധ്യതയുണ്ടായിരുന്നുള്ളൂ.

ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ പുരുഷതാരമായും ചോപ്ര മാറി. മലയാളിയായ അഞ്ജു ബോബി ജോർജിനു ശേഷം ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരം കൂടിയാണ് ചോപ്ര. 19 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ ഇന്ത്യ മെഡൽ നേടുന്നതെന്ന പ്രത്യേകതയുമുണ്ട്. 2003ൽ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് നേടിയ വെങ്കലമാണ് ലോക ചാംപ്യൻഷിപ്പിന്റെ ചരിത്രത്തിൽ ഇതിനു മുൻപ് ഇന്ത്യയുടെ ഒരേയൊരു മെഡൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP