Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാർ സംവിധാനങ്ങളും മന്ത്രിതലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കാൻ കഴിയും വിധം സൈറ്റുകൾ; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി; കേരളത്തിൽ എല്ലാ മന്ത്രിമാർക്കും ഇനി വെബ് സൈറ്റ്; ഇ വിലാസം ഇവിടെ അറിയാം

സർക്കാർ സംവിധാനങ്ങളും മന്ത്രിതലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കാൻ കഴിയും വിധം സൈറ്റുകൾ; ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി; കേരളത്തിൽ എല്ലാ മന്ത്രിമാർക്കും ഇനി വെബ് സൈറ്റ്; ഇ വിലാസം ഇവിടെ അറിയാം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സിഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ്‌സൈറ്റുകൾ വികസിപ്പിച്ചത്.

എല്ലാ മന്ത്രിമാർക്കും ഔദ്യോഗിക വെബ്‌സൈറ്റ് നിലവിൽ വന്ന ആദ്യ സംസ്ഥാനമാണ് കേരളം. സർക്കാർ സംവിധാനങ്ങളും മന്ത്രിതലത്തിൽ നടക്കുന്ന ദൈനംദിന പ്രവർത്തനങ്ങളും പൊതുജനങ്ങളിലേക്ക് കൃത്യമായും സമഗ്രമായും വേഗത്തിലെത്തിക്കാൻ കഴിയും വിധമാണ് സൈറ്റുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. മന്ത്രിതലത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കാൻ തയ്യാറാക്കിയ ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ, പദ്ധതികൾ, ആനൂകൂല്യങ്ങൾ, അവകാശങ്ങൾ തുടങ്ങിയവയുടെ അറിയിപ്പുകളും ലഭ്യമാകും.

ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവർത്തനങ്ങൾ, മന്ത്രിമാരുടെ പ്രൊഫൈൽ, ഓഫീസ് വിവരം, ഫോട്ടോ ഗാലറി, സോഷ്യൽ മീഡിയ പ്രൊഫൈലുകൾ, പ്രസംഗങ്ങൾ, ലേഖനങ്ങൾ, വകുപ്പുകളുടെ സൈറ്റുകളിൽ പ്രവേശിക്കാനുള്ള സംവിധാനം എന്നിവ ഉൾപ്പടെ വിപുലമായ സംവിധാനങ്ങളോടെയാണ് വെബ്സൈറ്റുകൾ ഒരുക്കിയിട്ടുള്ളത്.

അതത് ദിവസമുള്ള വാർത്തകൾ, പുത്തൻ പദ്ധതികൾ, മന്ത്രി തലത്തിൽ നൽകുന്ന അറിയിപ്പുകൾ തുടങ്ങിയവ നൽകാൻ പ്രത്യേക സംവിധാനമുണ്ട്. ഇക്കാര്യങ്ങൾ യഥാസമയം പുതുക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മന്ത്രിമാരുടെ പേര്, വെബ് സൈറ്റ് വിലാസം എന്ന ക്രമത്തിൽ ചുവടെ:
കെ. രാജൻ- minister-revenue.kerala.gov.in
റോഷി അഗസ്റ്റിൻ- minister-waterresources.kerala.gov.in
കെ. കൃഷ്ണൻകുട്ടി- minister-electricity.kerala.gov.in
എ.കെ. ശശീന്ദ്രൻ- minister-forest.kerala.gov.in
അഹമ്മദ് ദേവർകോവിൽ- minister-ports.kerala.gov.in
ആന്റണി രാജു- minister-transport.kerala.gov.in
വി. അബ്ദുറഹ്‌മാൻ- minister-sports.kerala.gov.in
ജി.ആർ അനിൽ- minister-food.kerala.gov.in
കെ.എൻ ബാലഗോപാൽ- minister-finance.kerala.gov.in
ആർ. ബിന്ദു- minister-highereducation.kerala.gov.in
ജെ. ചിഞ്ചുറാണി- minister-ahd.kerala.gov.in
എം.വി ഗോവിന്ദൻ മാസ്റ്റർ- minister-lsg.kerala.gov.in
പി.എ മുഹമ്മദ് റിയാസ്- minister-pwd.kerala.gov.in
പി. പ്രസാദ്- minister-agriculture.kerala.gov.in
കെ. രാധാകൃഷ്ണൻ- minister-scst.kerala.gov.in
പി. രാജീവ്- minister-industries.kerala.gov.in
വി. ശിവൻകുട്ടി- minister-education.kerala.gov.in
വി.എൻ വാസവൻ- minister-cooperation.kerala.gov.in
വീണാ ജോർജ്- minister-health.kerala.gov.in
ഉദ്ഘാടനചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷ്, പ്രസ് സെക്രട്ടറി പി.എം. മനോജ്, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, സി-ഡിറ്റ് ഡയറക്ടർ ജി. ജയരാജ്, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീ: ഡയറക്ടർ കെ. സന്തോഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ (മീഡിയാ റിലേഷൻസ്) കെ. സുരേഷ് കുമാർ, വെബ് ആൻഡ് ന്യൂ മീഡിയ ഇൻഫർമേഷൻ ഓഫീസർ ആശിഷ് സി.ആർ., സി-ഡിറ്റ് വെബ്‌ഹെഡ് എസ്.ബി ബിജു തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP