Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ല; ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായിക്ക് എതിരെ വിമർശനം; ആനി രാജയെ ഒറ്റപ്പെടുത്തിയ കാനത്തിന് എതിരെയും പ്രതിനിധികൾ

42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ല; ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായിക്ക് എതിരെ വിമർശനം; ആനി രാജയെ ഒറ്റപ്പെടുത്തിയ കാനത്തിന് എതിരെയും പ്രതിനിധികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 42 വാഹനങ്ങളുടെ അകമ്പടിയോടെ നടക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ലെന്ന് സിപിഐ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ സംവിധാനങ്ങളെ സംബന്ധിച്ചാണ് വിമർശനമുയർന്നത്.

ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം എന്നാണ് പ്രതിനിധികളുടെ ആരോപണം. സിപിഐയുടെ വകുപ്പുകൾ സിപിഐഎം ഹൈജാക്ക് ചെയ്യുന്നു. ഇ പി ജയരാജനും എം എം മണിക്കും എ വിജയരാഘവനും വിമർശനം ഉണ്ടായി. നേതാക്കൾ രാഷ്ട്രീയ അന്ധത ബാധിച്ചവരെന്ന് വിമർശനം. ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് പോറലേൽക്കാതിരിക്കാൻ പാർട്ടി സദാ ജാഗരൂകരാണ്. എൽ ഡി എഫ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തിൽ വ്യതിയാനം ഉണ്ടായപ്പോഴെല്ലാം അത് തിരുത്താൻ ശക്തമായ നിലപാടുകൾ എടുത്ത് മുന്നോട്ടു പോയിട്ടിണ്ട്. ഇനിയും അത്തരത്തിലുള്ള നയങ്ങൾ തുടരുമെന്നും സമ്മേളനത്തിൽ പറഞ്ഞു.

സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനം ഉയർന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പേരെടുത്താണ് പ്രതിനിധികൾ വിമർശിച്ചത്. എം എം മണിയുടെ നിലപാടുകളിൽ പാർട്ടി നേതാക്കൾ മൗനം പാലിച്ചു. എം എം മണിയുടെ നിലപാട് തെറ്റാണെന്ന് സിപിഎം തന്നെ സമ്മതിച്ചു.ആനി രാജയ്ക്കെതിരെ എംഎം മണിയുടെ പരാമർശമുണ്ടായപ്പോൾ കാനം തിരുത്തൽ ശക്തിയായി പ്രതികരിച്ചില്ലെന്നാണ് വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിന് മേലുള്ള ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുന്നത്. പൊലീസിലെ ആർഎസ്എസ് കടന്നുകയറ്റത്തെപ്പറ്റി പറഞ്ഞപ്പോൾ ആനി രാജയെ ഒറ്റപ്പെടുത്തിയെന്നും വിമർശിച്ചു.

മന്ത്രിമാരുടെ പ്രവർത്തനകളിൽ പോരായ്മകളുണ്ടെന്നും വിമർശനമുയർന്നു. രാഷ്ട്രീയ റിപ്പോർട്ടിന് മേലുള്ള ചർച്ച പൂർത്തിയാകുമ്പോൾ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതൽ വിമർശനം ഉയരാനാണ് സാധ്യത. ചർച്ച പുരോഗമിക്കുകയാണ്.

സമ്മേളനത്തിൽ കൃഷി മന്ത്രി പി പ്രസാദിനെതിരേയും വിമർശനമുയർന്നു. നാട്ടിൽ വിലക്കയറ്റം രൂക്ഷമാകുമ്പോൾ വകുപ്പ് നോക്കുകുത്തിയായി നിൽക്കുന്നുവെന്നാണ് വിമർശനം. പച്ചക്കറി വില ഉയരുമ്പോൾ കുറഞ്ഞ വിലക്ക് സാധനങ്ങൾ നൽകുന്ന ഹോർട്ടികോർപ്പ് ഔട്ട്ലെറ്റുകൾ പൂട്ടിക്കൊണ്ടിരിക്കുകയാണെന്നും പ്രതിനിധികൾ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP