Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്മൃതി ഇറാനിയുടെ മകൾക്ക് വടക്കൻ ഗോവയിൽ അനധികൃത ബാർ? സില്ലി സോൾസ് ഗോവ എന്ന പോഷ് ബാറിന്റെ ലൈസൻസ് വ്യാജമെന്നും ആരോപണം; സോയിഷ് ഇറാനിക്ക് എക്‌സൈസ് കമ്മീഷണറുടെ നോട്ടീസ്; സ്മൃതിയെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് കോൺഗ്രസ്

സ്മൃതി ഇറാനിയുടെ മകൾക്ക് വടക്കൻ ഗോവയിൽ അനധികൃത ബാർ? സില്ലി സോൾസ് ഗോവ എന്ന പോഷ് ബാറിന്റെ ലൈസൻസ് വ്യാജമെന്നും ആരോപണം; സോയിഷ് ഇറാനിക്ക് എക്‌സൈസ് കമ്മീഷണറുടെ നോട്ടീസ്; സ്മൃതിയെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

പനജി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ വടക്കൻ ഗോവയിൽ അനധികൃത ബാർ നടത്തുന്നതായി ആരോപണം. കോൺഗ്രസ് ഈ വിഷയം ഏറ്റെടുത്ത്, മന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. സില്ലി സോൾസ് ഗോവ എന്ന പേരിലുള്ള ബാർ സ്മൃതിയുടെ മകൾ സോയിഷ് ഇറാനിയുടേതാണെന്നാണ് ആക്ഷേപം. എന്നാൽ, അവരുടെ അഭിഭാഷക ഇക്കാര്യം നിഷേധിച്ചു. അത്തരത്തിലൊരു ബാറിന്റെ ഉടമയോ, നടത്തിപ്പുകാരിയോ അല്ല തന്റെ കക്ഷിയെന്ന് അഭിഭാഷക അറിയിച്ചു.

സ്മൃതിയുടെ മകളുടെ ബാറിന് വ്യാജ ലൈസൻസാണ് ഉള്ളതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 2021 മെയിൽ മരിച്ച ഒരാളുടെ പേരിലാണ് സ്മൃതിയുടെ മകളുടെ ലൈസൻസ്. ഈ ലൈസൻസ് 2022 ജൂണിലാണ് എടുത്തത്. 13 മാസം മുമ്പ് മരിച്ചുപോയ ആളുടെ പേരിലുള്ള ലൈസൻസ് സ്മൃതിയുടെ മകൾക്ക് കിട്ടിയത് അനധികൃതമെന്നാണ് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞത്. ഗോവയിലെ നിയമപ്രകാരം റസ്റ്റോറണ്ടിന് ഒരു ലൈസൻസ് മാത്രമേ പാടുള്ളു. പക്ഷേ ഈ റസ്റ്റോറണ്ടിന് രണ്ട്് ബാർ ലൈസൻസ് ഉണ്ടെന്നും ഖേര ആരോപിച്ചു.

ലൈസൻസ് പ്രശ്‌നത്തിൽ, ഗോവ എക്‌സൈസ് കമ്മിഷണർ നാരായൺ എം. ഗാഡ് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചെന്ന് റിപ്പോർട്ടുണ്ട്. ഗോവയിലെ അസൻഗൗവിലാണ് സ്മൃതിയുടെ മകളുടെ ആഡംബര റസ്റ്റോറന്റായ സില്ലി സോൾസ് കഫേ ആൻഡ് ബാർ സ്ഥിതി ചെയ്യുന്നത്. ബാറിനുള്ള ലൈസൻസ് കൃത്രിമ രേഖകൾ നൽകിയാണ് ഉടമകൾ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നൽകിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണർ നോട്ടീസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.

കഴിഞ്ഞമാസമാണ് ലൈസൻസ് പുതുക്കിയത്. എന്നാൽ ലൈസൻസിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മെയ്‌ 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാർ കാർഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാർലെയിലെ താമസക്കാരനാണിയാൾ. ഇയാളുടെ മരണ സർട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്. അതേസമയം, 2022-23 കാലത്തേക്കുള്ള ലൈസൻസ് പുതുക്കി നൽകണമെന്നും ആറുമാസത്തിനുള്ളിൽ ലൈസൻസ് ട്രാൻസ്ഫർ ചെയ്യുമെന്നുമാണ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്സൈസ് വിഭാഗം പറയുന്നു.

ലൈസൻസിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ, സില്ലി സോൾസ് കഫേ ആൻഡ് ബാറിന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസൻസ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു. മദ്യവ്യാപാരികൾക്കായി എക്‌സൈസ് വിഭാഗം നിയമം വളച്ചൊടിക്കുകയാണെന്നാണ് ആരോപണം. എക്‌സൈസ് നിയമം അനുസരിച്ച് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റസ്റ്ററന്റിനു മാത്രമേ മദ്യ ലൈസൻസ് ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

്അതേസമയം, സ്മൃതി ഇറാനിയെ ഉടൻ പുറത്താക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. ബാറിന് അനധികൃത ലൈസൻസ് കിട്ടിയത് സ്മൃതിയുടെ അറിവോടെയല്ലെന്നും, സ്വാധീനത്തോടെ അല്ലെന്നും എങ്ങനെ പറയാൻ കഴിയും? റസ്‌റ്റോറണ്ടിന് പുറത്ത് മാധ്യമ പ്രവർത്തകരെ അകറ്റി നിർത്താൻ സ്വകാര്യ സുരക്ഷാ ഏജൻസിയുടെ ബൗൺസർമാരെ നിയോഗിച്ചിരിക്കുകയാണെന്നും പവൻ ഖേര ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP