Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർക്കാർ വിലക്ക് മറികടന്നു കേരളത്തിലേക്ക് പന്നി ഇറച്ചി കടത്ത്;കർണാടകയിൽ നിന്നെത്തിച്ച പന്നി ഇറച്ചി കൂട്ടുപുഴയിൽ പിടികൂടി; നടപടി വിവിധ സംസ്ഥാനങ്ങളിൽ പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥീരികരിച്ച സാഹചര്യത്തിൽ

സർക്കാർ വിലക്ക് മറികടന്നു കേരളത്തിലേക്ക് പന്നി ഇറച്ചി കടത്ത്;കർണാടകയിൽ നിന്നെത്തിച്ച പന്നി ഇറച്ചി കൂട്ടുപുഴയിൽ പിടികൂടി; നടപടി വിവിധ സംസ്ഥാനങ്ങളിൽ പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ സ്ഥീരികരിച്ച സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇരിട്ടി: സർക്കാർ വിലക്കു ലംഘിച്ചു കർണാടകയിൽ നിന്നു കേരളത്തിലേക്കു കടത്തിയ പന്നിയിറച്ചി കൂട്ടുപുഴയിൽ പിഗ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പിനു കൈമാറി. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നിർദ്ദേശത്തെത്തുടർന്നു പിന്നീട് പന്നി ഇറച്ചി കർണാടകയിലേക്കു തിരിച്ചയച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും ഉൾപ്പെടെ വളർത്തു പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നു പുറത്തേക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കും പന്നി ഇറച്ചി കൊണ്ടുവരുന്നത് ഒരു മാസത്തേക്ക് തടഞ്ഞു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

ഇതു ലംഘിച്ചു കർണാടകയിൽ നിന്നു കൊണ്ടുവന്ന പന്നി ഇറച്ചിയാണ് കൂട്ടുപുഴയിലെ ഒരു കടയിൽ ഇറക്കുന്നതിനിടെ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റ് അധികൃതരെ ഏൽപിച്ചത്. പിഗ് ഫാർമേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എം.ജോഷി, ജില്ലാ പ്രസിഡന്റ് ജോസ് മാത്യു, സംസ്ഥാന നിർവാഹക സമിതി അംഗം സജിത, ജില്ലാ സെക്രട്ടറി സനിൽ സേവ്യർ, ഇ.എസ്.വിനോദ്, ബിനോയ് ജോസഫ്, രാജു കേളകം എന്നിവരുടെ നേതൃത്വത്തിലാണ് പന്നി ഇറച്ചിയുമായി എത്തിയ വാഹനം തടഞ്ഞു മൃഗസംരക്ഷണവകുപ്പ് അധികൃതരെ ഏൽപിച്ചത്.

എല്ലാ ദിവസവും അസോസിയേഷൻ ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ അനധികൃത പന്നി കടത്തു തടയാൻ പരിശോധന നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്‌പോസ്റ്റിൽ എൽപിച്ച വാഹനത്തിൽ 75 കിലോ ഇറച്ചിയാണ് ഉണ്ടായിരുന്നത്. ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം ഇവിടെ സംസ്‌കരിക്കുന്നതിനുള്ള പരിമിതികൾ കണക്കിലെടുത്താണ് കൊണ്ടുവന്ന സ്ഥലത്തേക്കു തിരിച്ചയ്ക്കാൻ തീരുമാനം എടുത്തതെന്ന് മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. ഇരിട്ടി പൊലീസും സ്ഥലത്തെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP