Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമെന്ന് വി എം സുധീരൻ; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

അട്ടപ്പാടി മധുവധക്കേസ്: നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമെന്ന് വി എം സുധീരൻ; നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നത് നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമെന്ന് കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ. ഈ കേസിൽ അതീവഗുരുതരമായ സാഹചര്യമാണ് സംജാതമായിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് സുധീരൻ കത്ത് അയച്ചു.

ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് സാക്ഷികൾ കൂറുമാറിന്ന സംഭവം ഉണ്ടാതെന്ന് അടിയന്തിരമായി അന്വേഷിക്കണം. കൂറുമാറിയവർക്കെതിരെയും അതിന് കളമൊരുക്കിയവർക്കെതിരെയും കർശനമായ നിയമനടപടികൾ സ്വീകരിച്ചേ മതിയാകൂ.

നേരത്തേ നൽകിയ മൊഴികൾക്കു വിരുധമായി ഇപ്പോൾ കൂറുമാറിയ സാക്ഷികൾ നടത്തിയ മൊഴിമാറ്റത്തിന്റെ പിന്നിലുള്ളത് കുറ്റവാളികളെ രക്ഷിക്കാനുള്ള ഗൂഢനീക്കങ്ങളാണെന്നതിൽ സംശയമില്ല. നമ്മുടെ നിയമവ്യവസ്ഥയ്ക്കും ഭരണസംവിധാനത്തിനും അപമാനകരമാണ് ഇത്തരം സംഭവങ്ങൾ. അതുകൊണ്ട് അതീവ ഗൗരവത്തോടെ ഈ സ്ഥിതിവിശേഷത്തെ കാണേണ്ടിയിരിക്കുന്നു.

കേസ് കുറ്റമറ്റ നിലയിൽ ഫലപ്രദമായി നടത്താനും കുറ്റവാളികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താനും കഴിയണമെന്നും സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP