Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ മദ്യകമ്പനികളെ സഹായിക്കുന്ന മദ്യനയം രൂപീകരിച്ച് ക്രമക്കേട്; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനനന്റ് ഗവർണറുടെ ശുപാർശ; സവർക്കറുടെ മക്കൾക്ക് മുമ്പിൽ കുമ്പിടില്ലെന്ന് അരവിന്ദ് കെജ്രിവാൾ

സ്വകാര്യ മദ്യകമ്പനികളെ സഹായിക്കുന്ന മദ്യനയം രൂപീകരിച്ച് ക്രമക്കേട്; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനനന്റ് ഗവർണറുടെ ശുപാർശ; സവർക്കറുടെ മക്കൾക്ക് മുമ്പിൽ കുമ്പിടില്ലെന്ന് അരവിന്ദ് കെജ്രിവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സ്വകാര്യ മദ്യകമ്പനികളെ സഹായിക്കുന്ന തരത്തിൽ പുതിയ മദ്യനയം രൂപീകരിച്ചെന്ന ആരോപിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ. ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേനയാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്. മദ്യനയം മാറ്റത്തിലൂടെ മദ്യവ്യാപാരികളിൽ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് അന്വേഷണത്തിന് ശുപാർശ.

ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ക്രമക്കേടുകളെന്ന് മനീഷ് സിസോദിയയുടെ പേരെടുത്ത് പറഞ്ഞാണ് ലഫ്റ്റനന്റ് ഗവർണറുടെ നടപടി. എക്സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന സിസോദിയയുടെ അറിവോടെയാണ് നിയമം ലംഘിച്ചുള്ള പുതിയ നയമെന്നും ലഫ്റ്റനന്റ് ഗവർണറുടെ പ്രസ്താവനയിൽ പറയുന്നു. സിസോദിയയുടെ നടപടി സർക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്നും ഗവർണർ ആരോപിച്ചു.

അതേസമയം, ആംആദ്മി പാർട്ടി ആരോപണങ്ങളെ നിഷേധിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ഉത്തരവനുസരിച്ചാണ് ലഫ്റ്റനന്റ് ഗവർണർ പ്രവർത്തിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് പാർട്ടിയുടെ ജനപ്രീതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ആംആദ്മി ആരോപിച്ചു. ലഫ്റ്റനന്റ് ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി.

മദ്യമാഫിയക്കായി നിലകൊണ്ടുവെന്നത് അടക്കമുള്ള ഗവർണർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം അവാസ്തവമാണെന്ന് അരവിന്ദ് കെജ്രിവാൾ പറഞ്ഞു .ഇന്ത്യയിലെ നിലവിലെ ഭരണത്തിൽ ആരെയാണ് ജയിലിൽ അടക്കേണ്ടതെന്നാണ് ഭരണകൂടം ആദ്യം തീരുമാനിക്കുന്നത്. പിന്നീട് അയാളിലേക്ക് കെട്ടിച്ചമച്ച തെളിവുകളും നുണകളും അടിച്ചേൽപ്പിച്ച് അയാളെ കുരുക്കുകയാണ് ചെയ്യുന്നതെന്ന് കെജ്രിവാൾ പറഞ്ഞു.

കേന്ദ്ര അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമർത്തുന്നതായി പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചതിനേയും അദ്ദേഹം ചൂണ്ടിക്കാട്ടി.ബിജെപി നേതാക്കൾ സവർക്കറുടെ മക്കളാണ്. അവർക്ക് ബ്രിട്ടീഷുകാരുടെ മുന്നിൽ കുമ്പിടുന്നതാണ് ശീലം. എന്നാൽ തങ്ങൾ സ്വാതന്ത്ര്യസമര പോരാളികളായ ഭഗത് സിങ് അടക്കമുള്ളവരുടെ പിന്മുറക്കാരാണെന്നും പേടിയില്ലെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആംആദ്മി പാർട്ടിയോടും അരവിന്ദ് കെജ്രിവാളിനോടും അസൂയയാണെന്നും പാർട്ടി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. പഞ്ചാബിലും ആംആദ്മി വിജയിച്ചതോടെ ബിജെപിക്കും മോദിക്കും ശത്രുത കൂടിയിരിക്കുകയാണെന്നും കെജ്രിവാളിനെ തടയാൻ 2016മുതൽ തുടങ്ങിയ ശ്രമങ്ങളുടെ തുടർച്ചയാണ് ഇത്തരം നീക്കങ്ങളെന്നും ആംആദ്മി പാർട്ടി ആരോപിച്ചു. അതേസമയം, ലഫ്റ്റനന്റ് ഗവർണറുടെ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP