Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ തിരുത്തൽ വരുത്തി എടവണ്ണ പൊലീസ് പ്രതികൾക്ക് ജാമ്യം നൽകിയെന്ന് വീട്ടമ്മ; എടവണ്ണ പൊലീസിനും വില്ലേജ് ഓഫീസർക്കുമെതിരെ രൂക്ഷ വിമർശനവുമായി സിദ്‌റത്തുൽ മുൻതഹ

ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ തിരുത്തൽ വരുത്തി എടവണ്ണ പൊലീസ് പ്രതികൾക്ക് ജാമ്യം നൽകിയെന്ന് വീട്ടമ്മ; എടവണ്ണ പൊലീസിനും വില്ലേജ് ഓഫീസർക്കുമെതിരെ രൂക്ഷ വിമർശനവുമായി സിദ്‌റത്തുൽ മുൻതഹ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം എടവണ്ണയിൽ വീട്ടമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ തിരുത്തൽ വരുത്തി പൊലീസ് പ്രതികൾക്ക് ജാമ്യം നൽകിയെന്ന പരാതിയുമായി വീട്ടമ്മ. എടവണ്ണ പത്തപ്പിരിയം നീരുൽപ്പൻ ഉസ്മാൻ മദനിയുടെ മകൾ സിദ്‌റത്തുൽ മുൻതഹയാണ് എടവണ്ണ പൊലീസിനും വില്ലേജ് ഓഫീസർക്കുമെതിരെ രൂക്ഷ വിമർശനവുമായി മഞ്ചേരിയിൽ വാർത്താ സമ്മേളനം നടത്തിയത്. സഹോദരങ്ങളായ വലീദ് സമാൻ, യുസ്രി സമാൻ എന്നിവരാണ് കേസിലെ പ്രതികൾ.

എടവണ്ണ പഞ്ചായത്ത് വൈസ് ചെയർപേഴ്‌സൺ നുസ്രത്ത് വലീദിന്റെ ഭർത്താവാണ് വലീദ് സമാൻ, യുസ്രി സമാന്റെ ഭാര്യ ഹംന അക്‌ബറും പഞ്ചായത്തംഗമാണ്. വലീദ് സമാനും യുസ്രിസമാനുമാണ് ഭാര്യമാരെ റബ്ബർ സ്റ്റാമ്പാക്കി പഞ്ചായത്ത് ഭരണം കയ്യാളുന്നതെന്ന് വീട്ടമ്മ ആരോപിക്കുന്നു. വർഷങ്ങളായി ഇരുവരും നേരിട്ടും ഗുണ്ടകളെ ഉപയോഗിച്ചും തന്നെ വേട്ടയാടിക്കൊണ്ടിരിക്കയാണ്. വധശ്രമമടക്കം ഇവർക്കെതിരെ പതിഞ്ചോളം പരാതികൾ എടവണ്ണ പൊലീസിൽ നൽകിയിരുന്നു. ഇതിൽ വ്യക്തമായ തെളിവുകളുള്ള എട്ടോളം കേസുകളിൽ പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തുവെങ്കിലും പ്രതികളുടെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. മാതാവിനെ മർദ്ദിച്ച് പരിക്കേൽപ്പിച്ചതിനെ തുടർന്ന് കോടതി നല്ല നടപ്പിന് കോടതി ശിക്ഷിച്ചുവെങ്കിലും നാട്ടിലും വീട്ടിലും ഇവർ അക്രമം തുടരുകയാണ്.

ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വലീദ് സമാൻ, യുസ്രി സമാൻ, നുസ്‌റത്ത് വലീദിന്റെ സ്ഥാപനത്തിലെ ജീവനക്കാരൻ വഫീദ് എന്നിവർ പരസ്യമായി തന്റെ കാർ അടിച്ചു തകർത്തു. പൊതു നിരത്തിലിട്ട് ക്രൂരമായി മർദ്ദിച്ചു. വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഭാഗ്യം കൊണ്ടു മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അക്രമത്തിൽ തന്റെ എല്ല് പൊട്ടിയിരുന്നു. സംഭവത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 447, 506, 326, 392, 427, 34 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ആയതിന്റെ എഫ് ഐ ആർ കോപ്പി തനിക്ക് നൽകുകയും ചെയ്തു. ദിവസങ്ങളേറെ കഴിഞ്ഞിട്ടും നടപടിയില്ലാത്തതിനെ തുടർന്ന് എടവണ്ണ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ എഫ്‌ഐആറിലെ വകുപ്പുകൾ തിരുത്തി പ്രതികൾക്ക് ജാമ്യം നൽകിയതായാണ് അറിയാൻ കഴിഞ്ഞത്.

പ്രതികളുടെ രാഷട്രീയ-സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി തന്റെ പേരിലുള്ള സ്ഥലത്തിന് ലൊക്കേഷൻ മാപ്പ് നൽകാൻ വില്ലേജ് ഓഫീസർ തയ്യാറാകുന്നില്ലെന്നും വീട്ടമ്മ ആരോപിച്ചു. കൈക്കുഞ്ഞടക്കം മൂന്നു മക്കളുടെ മാതാവായ താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP