Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. ഒന്ന്, രണ്ട് ടേം പരീക്ഷകളിൽനിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്. 98.83 ശതമാനം. 94.54 ശതമാനം പെൺകുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. ട്രാൻജെൻഡർ വിഭാഗത്തിൽ നൂറ് ശതമാനം വിജയമുണ്ട്.

ഇന്റേണൽ അസസ്‌മെന്റ് മാർക്ക്, പ്രോജക്ടുകൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പ്രീ ബോർഡ് പരീക്ഷകൾ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26നും ജൂൺ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബർ ഡിസംബർ മാസങ്ങളിലും നടന്നു. cbse.nic.in എന്ന സെറ്റിൽ ഫലം ലഭ്യമാകും. ഫലപ്രഖ്യാപനം ഏറെ വൈകിയതോടെ ആശങ്കയുമുണ്ടാക്കിയ പത്താം ക്ലാസ് പരീക്ഷ ഫലവും ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം വൈകിയതോടെ വിദ്യാർത്ഥികൾ വലിയ ആശങ്കയിലായിരുന്നു. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ പ്രതികൂലമായി ബാധിച്ചു.

ഫലപ്രഖ്യാപനം വൈകിയതോടെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയ പരിധി നീട്ടാനാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന വിവരം പുറത്ത് വരുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കോടതി ഹർജി പരിഗണിക്കുക. പ്ലസ് വൺ പ്രവേശനത്തിനുള്ള സമയ പരിധി ഇന്നലെ ഹൈക്കോടതി ഒരു ദിവസം നീട്ടി നൽകി ഇടക്കാല ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ പ്രവേശനത്തിനുള്ള സമയ പരിധി അടുത്ത തിങ്കളാഴ്ച വരെ നീട്ടണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP