Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാജർ നില പൂജ്യം ശതമാനമായിട്ടും ആർഷോയ്ക്ക് സെമസ്റ്റർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ്! എല്ലാ സഹായവും ചെയ്തു കൊടുത്ത് മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകർ; ജയിലിൽ നിന്ന് എസ് എഫ് ഐ സെക്രട്ടറിയെ പുറത്തിറക്കാൻ പരീക്ഷാ തന്ത്രം; വീണ്ടും യൂത്ത് കോൺഗ്രസ് പരാതി; കുട്ടി സഖാവിന് ജാമ്യം കിട്ടുമോ?

ഹാജർ നില പൂജ്യം ശതമാനമായിട്ടും ആർഷോയ്ക്ക് സെമസ്റ്റർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ്! എല്ലാ സഹായവും ചെയ്തു കൊടുത്ത് മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകർ; ജയിലിൽ നിന്ന് എസ് എഫ് ഐ സെക്രട്ടറിയെ പുറത്തിറക്കാൻ പരീക്ഷാ തന്ത്രം; വീണ്ടും യൂത്ത് കോൺഗ്രസ് പരാതി; കുട്ടി സഖാവിന് ജാമ്യം കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി അർഷോയ്‌ക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. ഹാജർ നില പൂജ്യം ശതമാനമായിട്ടും ആർഷോയ്ക്ക് സെമസ്റ്റർ പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റ് ലഭിച്ചെന്നാണ് ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിക്കാനുള്ള തന്ത്രമാണെന്നും മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് പിന്നിലെന്നും പരാതിയിൽ ഉണ്ട്. ആർഷോമിന് ജാമ്യം കിട്ടാത്തത് സർക്കാരിന് തലവേദനയാണ്. പല ചർച്ചകളിലും പ്രതിപക്ഷം ഇതുയർത്തുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ ഷാജഹാൻ ഗവർണർക്കാണ് പരാതി അയച്ചത്. കാക്കനാട് ജയിലിൽ കഴിയുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്ക് ഹാജർ നില പൂജ്യം ശതമാനമാണ് എന്നിട്ടും രണ്ടാം സെമസ്റ്റർ പരീക്ഷയെഴുതനുള്ള ഹാൾ ടിക്കറ്റ് തയ്യാറായി.ഇതെങ്ങനെ സാധിക്കും എന്ന് പരാതിയിൽ ചോദിക്കുന്നു.

ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഹാൾ ടിക്കറ്റ് തയ്യാറാക്കിയതെന്ന് പരാതിയിൽ അർപ്പിക്കുന്നു. മഹാരാജാസ് കോളജിലെ ഇടത് അനുകൂല അദ്ധ്യാപകരാണ് ഇതിന് പിന്നിൽ. പ്രിൻസിപ്പൽ ഉൾപ്പെടെ ഉള്ളവർക്കെതിരെ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. നേരത്തെ അർഷോ ജാമ്യം ഹർജി നൽകിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു.

2018ൽ വിദ്യാർത്ഥിയായ നിസാമുദ്ദീനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിലായ ശേഷം ആർഷോ ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാൽ, ഇയാൾ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി നിസാമുദ്ദീൻ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യത്തിലിറങ്ങിയ ആർഷോ വീണ്ടും വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയതോടെ ഹൈക്കോടതി കഴിഞ്ഞ ഫെബ്രുവരിയിൽ ജാമ്യം റദ്ദാക്കി. ഇയാളെ കസ്റ്റഡിയിലെടുക്കാൻ എറണാകുളം എ.സി.പിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല.

പൊലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി പാർട്ടി പ്രവർത്തനങ്ങളിലും വേദികളിലും സജീവമായതോടെ യൂത്ത് കോൺഗ്രസ് പരാതിയുമായി രംഗത്തെത്തി. എറണാകുളം ജില്ല ഭാരവാഹിയായിരുന്ന പി.എം. ആർഷോയെ ഇതിനിടെ സംസ്ഥാന സെക്രട്ടറിയായി പെരുന്തൽമണ്ണയിൽ നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം തെരഞ്ഞെടുക്കുകയും ചെയ്തു.

പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടും ആർഷോയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ ഡി.ജി.പി, കൊച്ചി സിറ്റി പൊലീസ് കമീഷണർ എന്നിവർക്ക് പരാതി നൽകിയിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ഈ നീക്കത്തെ അട്ടിമറിച്ചാണ് വീണ്ടും ജാമ്യം കൊടുക്കാനുള്ള നീക്കം.

പരാതിയുടെ പൂർണ്ണ് രൂപം ചുവടെ

From,
പി വൈ ഷാജഹാൻ
സംസ്ഥാന സെക്രട്ടറി യൂത്ത് കോൺഗ്രസ്

To,
ആരിഫ് മുഹമ്മദ് ഖാൻ
ബഹു കേരള ഗവർണ്ണർ
രാജ് ഭവൻ തിരുവനന്തപുരം

വിഷയം :- എറണാകുളം മഹാരാജാസ് കോളേജ് അധികൃതർ ജയിലിൽ റിമാൻഡിൽ കഴിയുന്ന എസ് എഫ് ഐ സാസംഥാന സെക്രട്ടറിക്ക് നിയമ വിരുദ്ധമായി പരീക്ഷ എഴുതാൻ ഹാൾടിക്കറ്റ് നൽകിയ സംഭവത്തിൽ അന്വേഷണം ആവശ്യപെട്ടിട്ടുള്ള പരാതി

സർ
ഞാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.എറണാകുളം മഹാരാജാസ് കോളേജിൽ ഇന്റെഗ്രിറ്റിഡ് പി ജി ഇൻ ആർക്കിയോളജി & മെറ്റീരിയൽ സ്റ്റഡീസ് വിദ്യാർത്ഥിയും എസ് എഫ് ഐ സംസ്ഥന സെക്രട്ടറിയുമായ ആർഷോം പി എമ്മിന് നിയമവിരുദ്ധമായി എക്‌സാം എഴുതാനുള്ള ഹാൾടിക്കറ്റ് നൽകിയതായി അറിയാൻ സാധിച്ചു .ആർഷോം പി എം നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.12-07-22 ൽ ആർഷോയുടെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയിട്ടുള്ളതാണ്. കഴിഞ്ഞ നാല്പത് ദിവസമായി ജയിലിൽ കഴിയുന്ന ആർഷോമിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കാൻ വേണ്ടി എറണാകുളം മഹാരാജാസ് കോളേജിലെ ഇടതുപക്ഷ സംഘടനയിൽ പെട്ട പ്രിൻസിപ്പലും കോളേജിലെ അദ്ധ്യാപകരും ചേർന്ന് ടിയാനെ സെക്കണ്ട് സെമസ്റ്റർ സപ്പ്‌ളിമെന്ററി എക്‌സാം എഴുതാൻ വണ്ടി ഹൾടിക്കറ്റ് നൽകിയിരുന്നു . പ്രതിയുടെ രണ്ടാമത് ജാമ്യ ഹർജി 22-07-22 തീയ്യതി പരിഗണിക്കാൻ വേണ്ടി വച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഹാൾടിക്കറ്റ് നിയമങ്ങൾ കാറ്റിൽ പരത്തി നൽകിയിരിക്കുന്നത്.ആർഷോയുടെ ജാമ്യ ഹർജി ഉന്നയിച്ചിരിക്കുന്നത് എഴുതാനുള്ള അവസരം തരണമെന്നതാണ്.എക്‌സാം എഴുതാൻ ഉള്ള അറ്റൻഡൻസ് ആർഷോമിനില്ല നിലവിൽ നാല്പതോളം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ആർഷോമിന് വ്യാജ രേഖകൾ ചമച്ച് ജാമ്യം നേടാൻ സഹായിക്കുന്ന കോളേജ് പ്രിൻസിപ്പലിനും എക്‌സാം കോൺട്രോളർക്കും എതിരെ നടപടി എടുക്കണമെന്ന് സർവകലാശാല ചാൻസലർ കൂടിയായ ബഹുമാനപെട്ട ഗവർണറോട് അപേക്ഷിക്കുന്നു


പി വൈ ഷാജഹാൻ
21-07-22

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP