Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായമായ ഒരാൾ വന്ന് ലോട്ടറി ടിക്കറ്റെടുത്തു; കുറച്ച് നേരത്തിന് ശേഷം ലോട്ടറിയുടെ ബണ്ടിൽ എടുത്ത് വേഗത്തിൽ നടന്നു പോയി: അയാൾ മോഷണം നടത്തിയത് കാലിന് സ്വാധീനമില്ലാത്ത തന്റെ നിസ്സഹായത മനസ്സിലാക്കി: മനോജ് ചന്ദ്രന് നഷ്ടമായത് വിൽപ്പനയ്ക്ക് വെച്ച 4000 രൂപയുടെ ലോട്ടറി

പ്രായമായ ഒരാൾ വന്ന് ലോട്ടറി ടിക്കറ്റെടുത്തു; കുറച്ച് നേരത്തിന് ശേഷം ലോട്ടറിയുടെ ബണ്ടിൽ എടുത്ത് വേഗത്തിൽ നടന്നു പോയി: അയാൾ മോഷണം നടത്തിയത് കാലിന് സ്വാധീനമില്ലാത്ത തന്റെ നിസ്സഹായത മനസ്സിലാക്കി: മനോജ് ചന്ദ്രന് നഷ്ടമായത് വിൽപ്പനയ്ക്ക് വെച്ച 4000 രൂപയുടെ ലോട്ടറി

സ്വന്തം ലേഖകൻ

കറുകച്ചാൽ: കാലിന് സ്വാധീനമില്ലാത്തതിനാൽ നടക്കാൻ സാധിക്കാത്ത പത്തനാട് സ്വദേശി മനോജ് ചന്ദ്രൻ ജീവിക്കാനായാണ് ലോട്ടറി വിൽക്കുന്നത്. ഒറ്റയ്ക്കു താമസിക്കുന്ന മനോജ് ലോട്ടറി വിറ്റുകിട്ടുന്ന പണവും സർക്കാർ പെൻഷനും കൊണ്ടാണ് ജീവിതം കഴിക്കുന്നത്. എന്നാൽ മനോജിന്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കി ലോട്ടറി തട്ടിയെടുത്തു കൊണ്ടു പോകുന്നതും പതിവായിരിക്കുകയാണ്. ഇന്നലെയും ലോട്ടറി വാങ്ങാൻ എത്തിയ ആൾ ഒരു ബണ്ടിൽ ലോട്ടറിയുമായാണ് കടന്നു കളഞ്ഞത്. തന്റെ ലോട്ടറി മോഷ്ടിച്ചയാൾ അത് സഞ്ചിയിലിട്ട് നടന്നു പോയിട്ടും നോക്കി നിൽക്കാനെ മനോജിന് കഴിഞ്ഞുള്ളൂ.

'കറുകച്ചാൽ മണിമല റോഡിലെ മാണിക്കുളത്ത് ആഞ്ഞിലിമരത്തിന്റെ ചുവട്ടിലാണ് മനോജ് ലോട്ടറിക്കച്ചവടം നടത്തുന്നത്. ക്രച്ചസിന്റെ സഹായത്താലാണ് നടക്കുന്നത്. രാവിലെ വന്ന് കച്ചവടം തുടങ്ങി 9 മണിയായപ്പോൾ പ്രായമായ ഒരാൾ വന്ന് ഒരു ടിക്കറ്റെടുത്തു. കുറച്ചു നേരം ടിക്കറ്റുകൾ നോക്കിയ ശേഷം നമ്പർ നോക്കാനായി ബണ്ടിൽ ചോദിച്ചു. എല്ലാവരും ഇത്തരത്തിൽ ചോദിക്കുന്നത് പതിവായതിനാൽ ഇയാൾക്കും കൊടുത്തു.

കുറച്ചു സമയം ടിക്കറ്റ് പരിശോധിച്ച ശേഷം അടുത്ത് ആരുമില്ലെന്നു കണ്ടതോടെ കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ ബണ്ടിൽ ഇട്ടു വേഗത്തിൽ നടന്നു പോവുകയായിരുന്നു. എനിക്ക് കാലിന് സ്വാധീനമില്ലെന്നു മനസ്സിലാക്കിയാണ് ഇയാൾ ഇതു ചെയ്തതെന്ന് മനോജ് പറയുന്നു. ലോട്ടറി ടിക്കറ്റ് മോഷണം പോയതോടെ 4000 രൂപയുടെ നഷ്ടമാണ് മനോജിന് ഉണ്ടായത്. സംഭവത്തിൽ പ്രതിയെ പിടികൂടിയിട്ടില്ല.

നിരവധി ലോട്ടറി വിൽപ്പനക്കാരാണ് ഇതിനകം ലോട്ടറി തട്ടിപ്പിനിരയായത്. നെടുംകുന്നം മോചിൻ ഭവനിൽ ടി.മോഹനൻ 2 തവണ തട്ടിപ്പിനിരയായി. ഒരു തവണ ടിക്കറ്റും പണവും അടങ്ങിയ ബാഗ് ബൈക്കിലെത്തിയ രണ്ടു പേർ തട്ടിയെടുത്ത് കടന്നു. സിസിടിവി ദൃശ്യം വഴി പൊലീസ് പ്രതികളെ തിരുവഞ്ചൂരിൽ നിന്നു പിടികൂടിയിരുന്നു. ഇതിന്റെ കേസ് കോടതിയിലാണ്. അതിന് 2 മാസം മുൻപ് കൂത്രപ്പള്ളിയിൽ വച്ച് പൊലീസുകാരനാണ് എന്നു പരിചയപ്പെടുത്തി കാക്കി പാന്റ്‌സ് ധരിച്ച് ബൈക്കിലെത്തിയയാൾ മോഹനനന്റെ കയ്യിൽ നിന്ന് ടിക്കറ്റ് എടുത്ത് ശേഷം അടുത്തുള്ള വീട് കാണിച്ച് അങ്ങോട്ട് കയറി വന്നാൽ പണം തരാമെന്ന് അറിയിച്ചു വീടിന് മുൻപിലെത്തിയപ്പോൾ ഇയാൾ ബൈക്കിൽ കടന്നു. ആദ്യ കേസിൽ അറസ്റ്റ് ഉണ്ടായെങ്കിലും രണ്ടാം കേസിലെ പ്രതി കാണാമറയത്ത് തന്നെ.

കടകളിൽ നിന്നു വാങ്ങുന്ന ടിക്കറ്റ് വേഗത്തിൽ വിറ്റഴിക്കാൻ ശ്രമിക്കുമ്പോഴാണ് മിക്കവരും തട്ടിപ്പിന് ഇരയാകുന്നത്. നമ്പർ തിരുത്തി സമ്മാനം അടിച്ച ടിക്കറ്റാണെന്ന് ധരിപ്പിച്ചു പണവും ബാക്കി തുകയ്ക്കു ലോട്ടറി ടിക്കറ്റും വാങ്ങിയുമാണ് തട്ടിപ്പുകൾ ഏറെയും. ഹെൽമറ്റ്, മാസ്‌ക് എന്നിവ ധരിച്ചെത്തുന്ന ഇത്തരക്കാരെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല എന്നതാണ് തട്ടിപ്പ് വ്യാപകമാകാൻ കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP