Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുമാനമുള്ള ക്ഷേത്രങ്ങൾ സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിൽ; കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ വേതനത്തിൽ കുടിശ്ശികയും വരുന്നത് പതിവ്; മലബാർ ക്ഷേത്ര ദേവസ്വം ജീവനക്കാരുടെ അവസ്ഥ പരിതാപകരം

വരുമാനമുള്ള ക്ഷേത്രങ്ങൾ സ്വകാര്യ ട്രസ്റ്റുകൾക്ക് കീഴിൽ; കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ വേതനത്തിൽ കുടിശ്ശികയും വരുന്നത് പതിവ്; മലബാർ ക്ഷേത്ര ദേവസ്വം ജീവനക്കാരുടെ അവസ്ഥ പരിതാപകരം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മലബാറിലെ ക്ഷേത്ര ജീവനക്കാരോട് വിവേചനം കാണിക്കുന്നതിനെതിരെ ഹൈക്കോടതി സർക്കാനെതിരെ സ്വമേധയാ കേസ്സെടുത്ത് വിധി പ്രസ്താവിച്ചിട്ട് ഇന്നേക്ക് 28 വർഷം തികഞ്ഞു. പരമോന്നത നീതിപീഠവും പോലും ശരിവെച്ച ഈ കോടതി വിധി സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അതിനാൽ തന്നെ മിക്ക ജീവനക്കാരുടെയും അവസ്ഥ പരിതാപകരമാണ്.

സംസ്ഥാനത്ത് ദേവസ്വം വകുപ്പിനു കീഴിൽ സംസ്ഥാനത്ത് 5 ദേവസ്വം ബോർഡുകളാണുള്ളത്. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ,കൂടൽമാണിക്യം എന്നിവയാണവ. ഇതിൽ മലബാർ ഒഴികെ മറ്റ് 4 ദേവസ്വം ബോർഡ് കളിലും കേരളസംസ്ഥാന നിയമം നിലനിൽക്കുമ്പോൾ മലബാർ ദേവസ്വം ബോർഡിൽ തമിഴ്‌നാട് സർക്കാറിന്റെ പഴയ മദിരാശി നിയമമാണ് ഇന്നും നിലവിലുള്ളത്.

ഐക്യ കേരളം രൂപീകരിച്ച് 66 വർഷവും സുപ്രീം കോടതി അംഗീകരിച്ച ഹൈക്കോടതി വിധിവന്നിട്ട് 28 വർഷവും പിന്നിടുമ്പോൾ കോടതി വിധിയുടെ നഗ്‌നമായ ലംഘനം നടക്കുന്നുവെന്നു മാത്രമല്ല, ഒരേ സംസ്ഥാനത്ത് തന്നെ വ്യത്യസ്തമായ നീതിയും നിയമവും നടപ്പിലാക്കി മൗലികാവകാശങ്ങളും തുല്യനീതിയും നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ ലംഘനവും മലബാർ ദേവസ്വം ജീവനക്കാർ നേരിടുകയാണ് എന്നാണ് സംയുക്ത സമരസമിതി പറയുന്നത്.

സമ്പന്ന ക്ഷേത്രങ്ങൾക്ക് മുന്നിൽ 'ക്ഷേത്രംമലബാർ ദേവസ്വം ബോർഡിന് കീഴിൽ 'എന്നതിന് പകരം പഴയ നാടുവാഴികളുടെ പേരെഴുതിയ ബോർഡുകളാണ് ഇന്നും നിലനിൽക്കുന്നത് - കേരള ദേവസ്വം റിക്രൂട്ട്മെന്റ് അടുത്ത കാലത്ത് വന്നിട്ടും മറ്റ് ദേവസ്വങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മലബാറിൽ പാരമ്പര്യക്കാരടങ്ങിയ ട്രസ്റ്റിമാരാണ് ജീവനക്കാരുടെനിയമനവും വേതനവും നൽകി ഭരണം നടത്തിവരുന്നത്.

എന്നാൽ വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ വേതനത്തിൽ സിംഹഭാഗവും സർക്കാർ ആണ് നൽകിവരുന്നത്. ഇവിടെ വേതനം കുടിശ്ശികയുമാണ്. മലബാർ ഒഴികെയുള്ള ദേവസ്വം നാല് ബോർഡുകളിലും മറ്റ്‌സർവ്വീസ് മേഖലകളിലും 5 വർഷം കൂടുമ്പോൾ ശമ്പള പരിഷ്‌കരിച്ച് നടപ്പിലാക്കുമ്പോൾ മലബാർ ദേവസ്വം ബോർഡിൽ 13 വർഷത്തിന് ശേഷം പരിഷ്‌കരിച്ച വേതനം പോലും ജീവനക്കാർക്ക് നൽകാൻ ആവശ്യമായ ഫണ്ട് ഇതുവരെ സർക്കാർ നൽകിയിട്ടല്ല.

കോടതി അലക്ഷ്യ നടപടി ഭയന്ന് മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെങ്കിലും നിയമം നിർമ്മാണം നടത്താത്തതിനാൽ രാഷ്ട്രീയക്കാർക്ക് മാത്രമാണ് ബോർഡ് രൂപീകരിച്ചതിന്റെ പ്രയോജനം ലഭിക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത ദേവസ്വം നിയമമോ സമഗ്രമായ മലബാർ ദേവസ്വം നിയമമോ നടപ്പിലാക്കാത്തതുകൊണ്ട് പട്ടിണിക്ക് സമാനമായ ജീവിതമാണ് മലബാർ ദേവസ്വം ജീവനക്കാരിൽ മിക്ക ആളുകളും അനുഭവിച്ചു വരുന്നത്. ഇത്സംബദ്ധിച്ച് കോടതി വിധികൾക്ക് പുറമെ വിവിധ കമ്മീഷൻ റിപ്പോർട്ടുകളും ഉണ്ടായതാണ്.

ദേവസ്വം ബിൽനിയമ പരിഷ്‌കരണകമ്മീഷൻ പരിശോധിച്ച് സർക്കാറിലേക്ക് തിരിച്ചയക്കുകയും അടുത്ത അസംബ്ലിയിൽ ബില്ലവതരിപ്പിക്കുമെന്നു ബന്ധപ്പെട്ട മന്ത്രിമാർ കഴിഞ്ഞ ഇടതുപക്ഷ സർക്കാറിന്റേയും ഈ സർക്കാറിന്റേയും കാലത്ത് പലവട്ടം നിയമസഭയിലും കോടതിയിലും രേഖാമൂലം പറഞ്ഞതുമാണ്. മലബാറിൽ കേരള സംസ്ഥാന നിയമം നടപ്പിലാക്കാതെ ഇതരസംസ്ഥാന നിയമം നടപ്പിലാക്കുന്ന സർക്കാർ ഇരട്ട നീതിയും അഴിമതിക്കാരായ സംമ്പന്ന ക്ഷേത്ര ട്രസ്റ്റിമാരുടെ താല്പര്യമുമാണ് നടപ്പിലാക്കുന്നത്.

കഴിഞ്ഞ 28 വർഷമായി കോടതി വിധിയെ അട്ടിമറിച്ച് കൊണ്ട് കേരളത്തിൽ മലബാർ ദേവസ്വം ജീവനക്കാർക്ക് തുല്യ നീതി നിഷേധിക്കുന്നതിന് എന്ത് ന്യായീകരണമാണ് എന്നും നാല്പത്വട്ടം ഹൈന്ദവ സ്‌നേഹം പുലമ്പുന്നവർക്കും സർക്കാറിനും സർക്കാറിനെ അന്തമായി ന്യായീകരിക്കുന്നവർക്കും നൽകാനുള്ളത് എന്നും പ്രധിഷേധ കൂട്ടായ്മ പറഞ്ഞു. അതുകൊണ്ട് തന്നെ സുപ്രീം കോടതി ശരിവെച്ച ബഹു: ഹൈക്കോടതി വിധി വന്ന് 28 വർഷം പൂർത്തിയായ ഇന്ന് മലബാർ ദേവസ്വം ബോർഡിന് മുൻപിൽ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതി പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP