Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നമ്പർ ടെൻ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയുടെ താക്കോൽ ആർക്ക്? ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ട് മത്സരാർത്ഥികളായി ഋഷി സുനകും ലിസ് ട്രസ്സും; 137 എംപിമാരുടെ പിന്തുണയോടെ ഋഷി സുനക് ഒന്നാമത്; 113 എംപിമാരുടെ പിന്തുണയോടെ ലിസ് ട്രസ്സ് രണ്ടാമതും; പെന്നി മോർഡന്റ് പുറത്തായി; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഉള്ള ടോറി നേതൃമത്സരം അവസാന ലാപ്പിലേക്ക്

നമ്പർ ടെൻ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയുടെ താക്കോൽ ആർക്ക്? ത്രില്ലർ പോരാട്ടത്തിൽ അവസാന രണ്ട് മത്സരാർത്ഥികളായി ഋഷി സുനകും ലിസ് ട്രസ്സും; 137 എംപിമാരുടെ പിന്തുണയോടെ ഋഷി സുനക് ഒന്നാമത്; 113 എംപിമാരുടെ പിന്തുണയോടെ ലിസ് ട്രസ്സ് രണ്ടാമതും; പെന്നി മോർഡന്റ് പുറത്തായി; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഉള്ള ടോറി നേതൃമത്സരം അവസാന ലാപ്പിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നമ്പർ ടെൻ ഡൗണിങ് സ്ട്രീറ്റിലേക്ക് ഇവരിൽ ആരെത്തും? ഇന്ത്യൻ വംശജനായ ഋഷി സുനക്കോ, അതോ വിദേശ കാര്യ സെക്രട്ടറി ലിസ് ട്രസോ? ത്രില്ലടിപ്പിച്ച എംപിമാരുടെ വോട്ടെടുപ്പിന് ഒടുവിൽ ഋഷി സുനക്കും ലിസ് ട്രസും അവസാന മത്സരാർത്ഥികളായി. 137 എംപിമാരുടെ പിന്തുണയോടെ ഋഷി സുനക് ഒന്നാമതും 113 എംപിമാരുടെ പിന്തുണയോടെ ലിസ് ട്രസ്സ് രണ്ടാമതും എത്തിയപ്പോൾ 105 പേരുടെ പിന്തുണ മാത്രം കിട്ടിയ പെന്നി മോർഡന്റ് പുറത്തായി. ടോറികളുടെ നേതൃമത്സരം അവസാന ലാപ്പിലേക്ക് നീങ്ങുകയാണ്.

ഇനി ഋഷിയും ട്രസും തമ്മിലാണ് മത്സരം. 1,60,000 ടോറി അംഗങ്ങളാണ് വിജയിയെ നിശ്ചയിക്കുക. ജേതാവിനെ സെപ്റ്റംബർ അഞ്ചിന് പ്രഖ്യാപിക്കും. ബോറിസ് ജോൺസന്റെ പിൻഗാമിയെ അന്നറിയാം. തിങ്കളാഴ്ച രാത്രി ബിബിസി ടിവി സംവാദത്തിലാണ് ഋഷിയും, ട്രസും തമ്മിലുള്ള ആദ്യ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസത്തെ നാലാം റൗണ്ട് വോട്ടെടുപ്പിൽ, പിന്നിലായിരുന്ന ട്രസ് വൻ കുതിപ്പാണ് നടത്തിയത്.

കഴിഞ്ഞ റൗണ്ടിൽ ഋഷി സുനക് ഒന്നാമതും, വാണിജ്യ മന്ത്രി പെന്നി മോർഡന്റ് രണ്ടാമതും, ട്രസ് മൂന്നാമതുമായിരുന്നു.

മോർഡന്റുമായി നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ എട്ടു വോട്ടുകളാണ് ലിസ് ട്രസ്സ് അധികം നേടിയത്. അതേസമയം, മത്സരം അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പിച്ച് മുന്നേറുകയാണ് ഋഷി സുനക്. അതേസമയം, ഇന്ന് സംഭവിച്ചതു പോലെ ഒരു അട്ടിമറി വിജയം അവസാന റൗണ്ടിലേക്കും സംഭവിക്കുമെന്ന പ്രതീക്ഷ ഉണർത്തിയാണ് ലിസ് ട്രസ് മുന്നേറുന്നത്.

'നമ്മൾ ഒരുമിച്ച് മുന്നോട്ടുപോകും', ഇതായിരുന്നു പുറത്തായ ശേഷം മോർഡന്റിന്റെ പ്രതികരണം.

ഋഷി സുനകിന്റെ ഉറക്കം കെടുത്തി സർവേ ഫലം

അതിനിടെ, 735 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടത്തിയ സർവേ ഫലം ഋഷി സുനകിന് അൽപം ആശങ്കയ്ക്ക് വക നൽകുന്നതാണ്. ടോറി എംപിമാരിൽ മുമ്പനായെങ്കിലും, അടുത്ത പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ തോൽവി സംഭവിച്ചേക്കുമെന്നാണ് യു ഗവ് എന്ന് പോളിങ് സ്ഥാപനം നടത്തിയ സർവേയിൽ സൂചിപ്പിക്കുന്നത്. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ, ലിസ് ട്രസ് ഋഷി സുനകിനെ മറികടക്കുമെന്ന് 54 ശതമാനം പേർ കരുതുന്നു. 35 ശതമാനം പേർ ഋഷിക്ക് അനുകൂലമാണ്. 11 ശതമാനം പേർ അറിയില്ല എന്നാണ് പ്രതികരിച്ചത്. എന്തായാലും ജൂലൈ 20 നും സെപ്റ്റംബർ അഞ്ചിനും ഇടയിൽ എന്തും സംഭവിക്കാം.

അവസാന റൗണ്ടുകളിൽ ലിസ് ട്രസ്സ് മുന്നേറ്റം നടത്തുമെന്ന യൂഗവ് സർവ്വേ ഫലം സത്യമായി വരുന്ന സംഭവങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ആദ്യത്തെ ആവേശമൊക്കെ പെന്നിയുടെ ക്യാമ്പിൽ നിന്നും ചോർന്ന് പോയിരിക്കുന്നു എന്നാണ് സർവേയിൽ പങ്കെടുത്തവരിൽ പലരും പറഞ്ഞത്. ഇന്നലെ നടന്ന സർവേയിൽ പെന്നിയേക്കാൾ ഏറെ സാധ്യത ലിസിന് കൽപിക്കുന്നവർ 48 ശതമാനമായി ഉയർന്നിരുന്നു. മറ്റൊരു കാര്യം സർവ്വേയിൽ തെളിഞ്ഞത്, ലിസ് ആണെങ്കിലും പെന്നി ആണെങ്കിലും, വളരെ നല്ല രീതിയിൽ തന്നെ പ്രചാരണം നടത്തുമെന്നും, അവസാന റണ്ടിൽ പാർട്ടി അംഗങ്ങൾ മൊത്തം നേതാവിനെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ഋഷിയെ പരാജയപ്പെടുത്തും എന്നുമാണ്.

മത്സരം അവസാന റൗണ്ടിലേക്ക് കടന്നതോടെ പല വൃത്തികെട്ട കളികളും എതിരാളികൾ കളിക്കാൻ തുടങ്ങിയതായി എല്ലാ ക്യാമ്പുകളും ആരോപിക്കുന്നു. ബോറിസ് ജോൺസൺ ലിസ് ട്രസ്സിനുവേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്ന എന്ന ആരോപണം പെന്നി മോർഡന്റിന്റെ ക്യാമ്പ് ഉയർത്തിയിരുന്നു. അതിനിടയിൽ ലിസ് ട്രസ്സ് ഫൈനൽ റൗണ്ടിൽ എത്തിയാൽ, തീർച്ചയായും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും എന്നാണ് യൂഗവ് പോൾ ഫലം. ഋഷി എന്ന പൊതു ശത്രുവിനെതിരെ യാഥാസ്ഥിതികരെ ലിസ് ട്രസ്സിനു പിന്നിൽ അണിനിരത്തുവാൻ ഇത് ഇടയാക്കിയേക്കും എന്നാണ് ഇവർ പറയുന്നത്.

അവസാന ലാപ്പിലേക്ക് തന്നെ തിരഞ്ഞെടുത്തിന് ഋഷി സുനാക് ടോറി എംപിമാർക്ക് നന്ദി പറഞ്ഞ് വീഡിയോ ഇറക്കി. 137 വോട്ട് നേടിയ ഋഷിയുടെ വോട്ടിങ് ശതമാനം 38.6 ശതമാനമാണ്. ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമറെ അടുത്ത തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശേഷിയുള്ളേ ഏക സ്ഥാനാർത്ഥി താനാണെന്നും ഋഷി സുനക് പറഞ്ഞു.

ധനകാര്യ മന്ത്രി എന്ന നിലയിൽ തനിക്ക് വിഷമം പിടിച്ച ഒരു കാലത്ത് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ടീം മറ്റു സ്ഥാനാർത്ഥികൾക്ക് വോട്ടുമറിച്ചുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

അതേസമയം, ലിസ് ട്രസിന്റെ ടീമിന് അവസാന രണ്ടിലെത്തിയത് ആഘോഷത്തിനുള്ള വകയായി. വെസ്റ്റ്മിനിസ്റ്ററിൽ തന്റെ അനുയായികൾക്കൊപ്പം അവർ പുഞ്ചിരിയോടെ ആഘോഷങ്ങളിൽ പങ്കുചേർന്നു. തന്നെ തിരഞ്ഞെടുത്തതിനും എല്ലാവരുടെയും സ്‌നേഹത്തിനും നന്ദി പറഞ്ഞു.

നികുതികൾ വെട്ടി കുറയ്്ക്കുകയും, സമ്പദ് വ്യവസ്ഥ വളർത്തുകയും ചെയ്യുന്ന തന്റെ ധീരമായ പുതിയ സാമ്പത്തിക പദ്ധതി അവർ ഓർമിപ്പിച്ചു.

താൻ പ്രധാനമന്ത്രി ആയാൽ, കൺസർവേറ്റീവ് പാർട്ടിയുടെ മൂല്യങ്ങൾക്ക് അനുസൃതമായി ഭരിക്കുകയും, ആദ്യ ദിവസം മുതൽ പാർട്ടിയെ ഐക്യത്തോടെ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുമെന്ന് ട്രസ് അനുയായികളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP