Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട് ഉക്രൈൻ സേന; നിലത്തെത്തി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വിമാനം

റഷ്യയുടെ യുദ്ധവിമാനം വെടിവെച്ചിട്ട് ഉക്രൈൻ സേന; നിലത്തെത്തി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വിമാനം

സ്വന്തം ലേഖകൻ

കീവ്: റഷ്യയുടെ യുദ്ധവിമാനം ഉക്രൈൻ സൈന്യം വെടിവെച്ചിട്ടു. ഉക്രൈൻ സൈനികരെ ലക്ഷ്യം വെച്ച് കാക്കോവിന് മുകളിൽ പറന്ന യുദ്ധവിമാനമാണ് ഉക്രൈൻ വ്യോമസേന വെടിവെച്ചിട്ടത്. വെടിവെച്ചതിനെ തുടർന്ന് തകർന്നുവീഴുന്ന റഷ്യൻ വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. Su35 എന്ന ജെറ്റ് വിമാനമാണ് സേന വെടിവെച്ചിട്ടതെന്ന് പ്രതിരോധമന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.

വെടിയേറ്റ് താഴേക്ക് പതിച്ച വിമാനം നിലത്തെത്തി വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വിമാനം നിലത്ത് പതിക്കുന്നതിന് മുൻപ് പൈലറ്റ് പുറത്തേക്ക് ചാടിയെന്ന് മന്ത്രാലയം റെഡ്ഡിറ്റിൽ പങ്കുവെച്ച വീഡിയോ കുറിപ്പിൽ പറയുന്നു.

റഷ്യൻ വിമാനം ഉക്രൈൻ സൈനികരെലക്ഷ്യമിടുമ്പോഴാണ് വെടിവെച്ചിട്ടത് എന്നാണ് വ്യോമസേന നൽകുന്ന വിശദീകരണം. 24 മണിക്കൂറിനിടെ ഉക്രൈൻ സേനയുടെ ആന്റി എയർക്രാഫ്റ്റ് മിസൈൽ യൂണിറ്റ് റഷ്യയുടെ അഞ്ച് ആളില്ലാ വിമാനങ്ങൾ വെടിവെച്ചിട്ടുണ്ടെന്ന് ഉക്രൈൻ എയർ ഫോഴ്സ് കമാന്റ് വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP