Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡുകളിലെ കുഴിയടയ്ക്കണമെങ്കിൽ കെ- റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതിയുടെ ചോദ്യം തറയ്ക്കുന്നത് സർക്കാരിന്റെ നെഞ്ചിൽ; കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴ പെയ്യുമ്പോൾ ചില റോഡുകൾ മാത്രം നശിക്കുന്നത് എങ്ങനെയാണെന്ന ചർച്ചയും പ്രസക്തം; റോഡുകൾക്ക് ഇനിയെങ്കിലും ശാപമോഷം കിട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിർമ്മിച്ച് 6 മാസത്തിനുള്ളിൽ റോഡ് തകർന്നാൽ ബന്ധപ്പെട്ട എൻജിനീയർക്കും കരാറുകാരനും എതിരെ വിജിലൻസ് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി. റോഡുകളുടെ ശോചനീയമായ അവസ്ഥയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി റോഡുകളിലെ കുഴിയടയ്ക്കണമെങ്കിൽ കെ- റോഡ് എന്ന് പേരിടണമോയെന്നും ചോദിച്ചു.

അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വർഷത്തിനുള്ളിലാണ് റോഡ് തകർന്നതെങ്കിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്തു നടപടിയെടുക്കണം. ജോലി പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകിയതിനു ശേഷമുള്ള 6 മാസത്തിനുള്ളിൽ റോഡ് തകർന്നാലാണു വിജിലൻസ് അന്വേഷണം. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

കൊടുങ്ങല്ലൂർ ഗുരുവായൂർ ദേശീയ പാതയിൽ തളിക്കുളം കച്ചേരിപ്പടിയിൽ റോഡിലെ കുഴിയിൽ വീണു ബൈക്ക് മറിഞ്ഞു പരുക്കേറ്റ പഴഞ്ഞി അരുവായി ചെറുപനയ്ക്കൽ വീട്ടിൽ സനു സി.ജയിംസ് (29) മരിച്ചു. സംസ്‌കാരം നടത്തി. ശനിയാഴ്ചയായിരുന്നു അപകടം. ഈ സാഹചര്യത്തിൽ കൂടിയായിരുന്നു കോടതി വിമർശനങ്ങൾ. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും അതിനുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിരത്തുകളിലെ അപകടങ്ങൾ ഓരോ ദിവസവും വർധിച്ചുവരികയാണ്. റോഡുകൾ ആറ് മാസത്തിനകം താറുമാറായാൽ വിജിലൻസ് കേസെടുക്കണം. ഒരു വർഷത്തിനുള്ളിൽ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കണം. എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴ പെയ്യുമ്പോൾ ചില റോഡുകൾ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു.

റോഡുകൾ ഇങ്ങനെ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത് വർധിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചു. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥയിൽ മുൻപും കോടതി വിമർശനമുന്നയിച്ചിരുന്നു.

റോഡുകളുടെ ശോചനീയമായ അവസ്ഥയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. റോഡുകളിലെ കുഴിയടയ്ക്കണമെങ്കിൽ കെ- റോഡ് എന്ന് പേരിടണമോയെന്ന് ഹൈക്കോടതി ചോദിച്ചു. റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും അതിനുള്ള പണം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിരത്തുകളിലെ അപകടങ്ങൾ ഓരോ ദിവസവും വർധിച്ചുവരികയാണ്. റോഡുകൾ ആറ് മാസത്തിനകം താറുമാറായാൽ വിജിലൻസ് കേസെടുക്കണം. ഒരു വർഷത്തിനുള്ളിൽ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കണം. എൻജിനീയർക്കെതിരെ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ എല്ലായിടത്തും ഒരുപോലെ മഴ പെയ്യുമ്പോൾ ചില റോഡുകൾ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു.

റോഡുകൾ ഇങ്ങനെ കിടക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. റോഡിലെ കുഴികളിൽ വീണ് അപകടമുണ്ടാകുന്നത് വർധിക്കുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും കോടതി വിമർശിച്ചു. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ മോശം അവസ്ഥയിൽ മുൻപും കോടതി വിമർശനമുന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP