Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നാലാം റൗണ്ടിൽ 118 എം പിമാരുടെ പിന്തുണയോടെ ഋഷി സുനാക് ഒന്നാമത്; 92 എം പിമാരുടെ പിന്തുണയുമായി പെന്നിയും 86 പേരുടെ പിന്തുണയുമായി ലിസ് ട്രസ്സും മുൻപോട്ട്; ആഫ്രിക്കൻ വംശജയായ കെമി 59 വോട്ടുകൾ നേടി പുറത്തായി; അവസാന റൗണ്ടിൽ ലിസിനെ ഒഴിവാക്കാൻ ഋഷിയുടെ നീക്കം; ബ്രിട്ടണിൽ ടോറി നേതൃമത്സരം അവസാന ലാപ്പിലേക്ക്; ആരാകും പ്രധാനമന്ത്രി?

നാലാം റൗണ്ടിൽ 118 എം പിമാരുടെ പിന്തുണയോടെ ഋഷി സുനാക് ഒന്നാമത്; 92 എം പിമാരുടെ പിന്തുണയുമായി പെന്നിയും 86 പേരുടെ പിന്തുണയുമായി ലിസ് ട്രസ്സും മുൻപോട്ട്; ആഫ്രിക്കൻ വംശജയായ കെമി 59 വോട്ടുകൾ നേടി പുറത്തായി; അവസാന റൗണ്ടിൽ ലിസിനെ ഒഴിവാക്കാൻ ഋഷിയുടെ നീക്കം; ബ്രിട്ടണിൽ ടോറി നേതൃമത്സരം അവസാന ലാപ്പിലേക്ക്; ആരാകും പ്രധാനമന്ത്രി?

മറുനാടൻ മലയാളി ബ്യൂറോ

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് മറ്റൊരു റൗണ്ട് കൂടി കഴിഞ്ഞതോടെ സ്ഥാനാർത്ഥികളുടെ എണ്ണം മൂന്നായി. ആഫ്രിക്കൻ വംശജയായ കെമി ബാഡ്നോക്ക് ആണ് ഇന്നലെ നടന്ന വോട്ടെടുപ്പിൽ പുറത്തായത്. ഋഷി സുനാക് വെല്ലുവിളികൾ ഒന്നും ഇല്ലാതെ ആദ്യ സ്ഥാനത്ത് തുടരുമ്പോൾ പെന്നി മോർഡൗണ്ടും ലിസ് ട്രസ്സും തമ്മിലുള്ള മത്സരമാണ് കടുക്കുന്നത്. ഇരുവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ തന്നെ തുടരുമ്പോഴും, വോട്ടുകൾ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്നതാൺ' ലിസ്സിന്റെ ക്യാമ്പിൽ പ്രതീക്ഷയുണർത്തുന്നത്.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ 15 വോട്ടുകൾ അധികമായി നേടി ലിസ് ട്രസ്സ് 86 വോട്ടിൽ എത്തി. ഇപ്പോൾ മോർഡൗണ്ടുമായി വെറും ആറു വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ലിസ് ട്രസ്സിനുള്ളത്. അതേസമയം 118 വോട്ടുകൾ നേടെ ഇരുവരേക്കാൾ ഏറെ മുന്നിലുള്ള ഋഷി സുനാക് അവസാന രണ്ടുപേരിൽ ഒരാളായിരിക്കും എന്നത് ഏറെക്കുറെ ഉറപ്പിച്ചമട്ടാണ്. അതിനിടെ മത്സരഫലത്തെ സ്വാധീനിക്കാൻ ബോറിസ് ജോൺസൻ ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്.

അനുവാദമില്ലാതെ മോൾഡോവയിൽ പോയി മോൾഡോവ പ്രസിഡണ്ടിനെ സന്ദർശിച്ചു എന്നതിന്റെ പേരിൽ ഡിഫൻസ് കമ്മിറ്റി ചെയർമാൻ കൂടിയായ ബേണ്മൗത്ത് ഈസ്റ്റ് എം പി തോബിയാസ് എൽവുഡിനെതിരെ ഇന്നലെ പാർട്ടി നടപടികൾ കൈക്കൊണ്ടു. അതിന്റെ ഫലമായി പെന്നി മോർഡൗണ്ടിന്റെ ഉറച്ച അനുയായിയായ എൽവുഡിന് ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടിംഗിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. തനിക്കേറെ താത്പര്യമുള്ള ലിസ് ട്രസ്സിനു വേണ്ടി ബോറിസ് ജോൺസൺ കളിച്ച കളിയാണിത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ലിസ് ട്രസ്സ് സാധ്യത കല്പിച്ച് അഭിപ്രായ സർവ്വേഫലം

ഇപ്പോൾ നടക്കുന്ന, ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം വിദേശ സെക്രട്ടറി ലിസ് ട്രസ്സിന്റെ ക്രമമായ മുന്നേറ്റമാണ്. മൂന്നാം സ്ഥാനത്താണ് നിലവിൽ അവർ ഉള്ളതെങ്കിലും, അവർ നടത്തുന്നത് ക്രമമായ മുന്നേറ്റമാണ്. ആദ്യ റൗണ്ടിൽ കുതിച്ചു ചാടിയ പെന്നി മോർഡൗണ്ടിന് പക്ഷെ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും വോട്ട് കാര്യമായി വർദ്ധിപ്പിക്കാൻ ആയില്ല. എന്നാൽ, ലിസ് ട്രസ്സ് ഓരോ റൗണ്ടിലും വോട്ടുകളുടെ എണ്ണം ക്രമമായി വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള പെന്നിയേക്കാൾ വെറും ആറ് വോട്ടുകൾക്ക് മാത്രമാണ് ലിസ് പുറകിലുള്ളത്.

ഈ നിഗമനത്തെ പിന്തുണയ്ക്കുന്ന ഫലമാണ് യൂഗവ് നടത്തിയ സർവ്വേയിലുംഉണ്ടായിരിക്കുന്നത്. ആദ്യത്തെ ആവേശമൊക്കെ പെന്നിയുടെ ക്യാമ്പിൽ നിന്നുംചോർന്ന് പോയിരിക്കുന്നു എന്നാണ് സർവേയിൽ പങ്കെടുത്തവരിൽ പലരും പറയുന്നത്. ഇന്നലെ നടന്ന സർവേയിൽ പെന്നിയേക്കാൾ ഏറെ സാധ്യത ലിസിന് കൽപിക്കുന്നവർ 48 ശതമാനമായി ഉയർന്നു. മറ്റൊരു കാര്യം സർവ്വേയിൽ തെളിഞ്ഞത്, ലിസ് ആണെങ്കിലും പെന്നി ആണെങ്കിലും, വളരെ നല്ല രീതിയിൽ തന്നെ പ്രചാരണം നടത്തുമെന്നും, അവസാന റണ്ടിൽ പാർട്ടി അംഗങ്ങൾ മൊത്തം നേതാവിനെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ഋഷിയെ പരാജയപ്പെടുത്തും എന്നുമാണ്.

ഇന്ന് നടക്കുന്ന അഞ്ചാം റൗണ്ടിൽ അവസാന രണ്ടുപേർ ആരെന്ന് അറിയുവാൻ സാധിക്കും. മത്സരം അവസാന റൗണ്ടിലേക്ക് കടന്നതോടെ പല വൃത്തികെട്ട കളികളും എതിരാളികൾ കളിക്കാൻ തുടങ്ങിയതായി എല്ലാ ക്യാമ്പുകളും ആരോപിക്കുന്നു. ബോറിസ് ജോൺസൺ ലിസ് ട്രസ്സിനുവേണ്ടി കളിക്കളത്തിൽ ഇറങ്ങിയിരിക്കുന്ന എന്ന ആരോപണം ഉയർത്തിയിരിക്കുന്നത് പെന്നി മോർഡൗണ്ടിന്റെ ക്യാമ്പാണ്.

അതിനിടയിൽ ലിസ് ട്രസ്സ് ഫൈനൽ റൗണ്ടിൽ എത്തിയാൽ, തീർച്ചയായും ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും എന്ന യുവ് ഗവ് പോൾ ഫലം അടുത്ത റൗണ്ടിൽ മോർഡൗണ്ടിന്റെ സാധ്യതകളെ ബാധിക്കാൻ ഇടയുണ്ടെന്ന് ചില നിരീക്ഷകർ വിലയിരുത്തുന്നു. ഋഷി എന്ന പൊതു ശത്രുവിനെതിരെ യാഥാസ്ഥികരെ ലിസ് ട്രസ്സിനുപിന്നിൽ അണിനിരത്തുവാൻ ഇത് ഇടയാക്കിയേക്കും എന്നാണ് ഇവർ പറയുന്നത്. ലിസും പെന്നിയും തമ്മിൽ വെറും 6 വോട്ടുകളുടെ വ്യത്യാസം മാത്രമാണുള്ളത്. ഈ റൗണ്ടിൽ കെമി ബാഡെനോക്കിന് ലഭിച്ച 59 വോട്ടുകൾ അടുത്ത റൗണ്ടിൽ മൂന്നുപേർക്കായി വിഭജിക്കപ്പെടുമ്പോൾ, അതിൽ ലിസ് ട്രസ്സിന് കൂടുതൽ സാധ്യത ഇവർ കൽപിക്കുന്നു.

ഋഷി സുനാകിനെതിരെയും ആരോപണം

സാഹചര്യങ്ങൾ കൂടുതൽ അനുകൂലമായി വരുന്നത് ലിസ് ട്രസ്സിന്റെ ക്യാമ്പ് മനസ്സിലാക്കുന്നു. അടുത്ത റൗണ്ടിൽ പെന്നിയെ മറികടക്കാനാകും എന്നാണ് അവർ വിശ്വസിക്കുന്നത്. അവർ മാത്രമല്ല, പൊതുവെ രാഷ്ട്രീയ നിരീക്ഷകർ ഒക്കെയും ചിന്തിക്കുന്നതും അതുതന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് ലിസ് ട്രസ്സിന്റെ ക്യാമ്പിൽ നിന്നും ഋഷി സുനാകിനെതിരെ കടുത്ത ആരോപണം ഉയരുന്നത്. ഋഷിയുടെ ക്യാമ്പിൽ വൃത്തികെട്ട പിന്നാമ്പുറ കളികൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ആരോപണം.

ഇന്ന് നടക്കുന്ന ഫൈനൽ റൗണ്ടിൽ, ലിസ് ട്രസ്സ് പെന്നിയെ മറികടക്കാതിരിക്കാനായി ഋഷി കളിക്കുമെന്നാണ് ലിസിന്റെ അനുയായികൾ ഭയപ്പെടുന്നത്. ടോറി വലതുപക്ഷത്തു നിന്നുള്ള ഒരു സ്ഥാനാർത്ഥിയുമായി ഏറ്റുമുട്ടാൻ ഋഷി താത്പര്യപ്പെടുന്നില്ല. അത്തരമൊരു മത്സരത്തിൽ പാർട്ടി അംഗങ്ങളുടെ വോട്ടുകൾ നേടി വിജയിക്കുക എന്നത് ഏറെക്കുറെ അസാദ്ധ്യമാണെന്ന് ഋഷിക്കും അറിയാം. അതുകൊണ്ടു തന്നെ ഒരു വലതുപക്ഷക്കാരിയായ ലിസ് ട്രസ്സിനെ അവസാന രണ്ടുപേരിൽ ഒന്നാക്കാതിരിക്കാനുള്ള ശ്രമങ്ങൾ ഋഷി നടത്തുന്നു എന്നാണ് എതിരാളികൾ ആരോപിക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP