Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ; ഇത്തരം ഉമ്മാക്കി കാട്ടിയാൽ പേടിച്ച് ഓടുന്നവരല്ല കോൺഗ്രസുകാർ; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ചെപ്പടി വിദ്യകളെന്നും കെ.സുധാകരൻ എംപി

ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ; ഇത്തരം ഉമ്മാക്കി കാട്ടിയാൽ പേടിച്ച് ഓടുന്നവരല്ല കോൺഗ്രസുകാർ; മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ചെപ്പടി വിദ്യകളെന്നും കെ.സുധാകരൻ എംപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ കെ.എസ്. ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെ അറസ്റ്റ് ചെയ്തത് നിയമവിധേയമല്ല. പൊലീസ് കളവ് പറഞ്ഞു കോടതിയെ തെറ്റിധരിപ്പിച്ചു.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കോടതിയെ തെറ്റിധരിപ്പിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകനെതിരെയും കേസെടുക്കണം. അറസ്റ്റിനെ ഒന്നും കോൺഗ്രസ് പേടിക്കുന്നില്ല. അധികാരം ദുർവിനിയോഗം ചെയ്ത് പക്ഷപാതപരമായാണ് ശബരിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഞങ്ങളെ തളർത്താമെന്നത് പടുവിഡ്ഢിത്തമാണ്.ശബരീനാഥനെതിരായ പ്രതികാര നടപടിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇത്തരം ഉമ്മാക്കി കാട്ടിയാൽ പേടിച്ച് ഓടുന്നവരല്ല കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന് വേണ്ടി വിടുപണിയെടുക്കുന്ന പൊലീസ് ഏമാന്മാരും ഓർക്കുന്നത് നല്ലതാണെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വ്യക്തമായ തിരക്കഥ ഉണ്ടാക്കിയ ശേഷമാണ് ശബരിയെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മിനിട്ടുകൾക്കകം അറസ്റ്റ് രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ട്.ശബരീനാഥന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. എന്നിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.രാവിലെ 10.35ന് പൊലീസ് സ്റ്റേഷനിലെത്തിയ ശബരീനാഥനെ 10.50ന് അറസ്റ്റ് ചെയ്തതായാണ് പൊലീസ് ഭാഷ്യം.എന്നാൽ അറസ്റ്റ് വിവരം ശബരിയെ അറിയിച്ചതും രേഖപ്പെടുത്തിയതും 12.29ന് ശേഷമാണ്. മുൻകൂർജാമ്യം കോടതി പരിഗണിക്കവെ അറസ്റ്റ് ചെയ്ത സമയത്തിൽ പൊലീസ് കൃത്രിമം കാട്ടിയത് ആർക്ക് വേണ്ടിയാണെന്ന് അന്വേഷിക്കണം.ശബരിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ വ്യഗ്രതയിൽ നിന്ന് തന്നെ ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം ബോധ്യമായി.

ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധിക്കാൻ അവകാശമുണ്ട്. ഗുരുതര ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനവും വധശ്രമത്തിന് കേസും എടുത്തവരാണ് പിണറായി സർക്കാർ.യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇപി ജയരാജന് സംരക്ഷണം നൽകിയതിലൂടെ സർക്കാരിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്.

സ്വർണ്ണക്കടത്ത് കേസിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ ഗുരുതര ആരോപണം ഉയർന്ന് വന്നത് മുതൽ വിറളിപൂണ്ട അവസ്ഥയിലാണ് മുഖ്യമന്ത്രിയും സർക്കാരും. സർക്കാർ സ്പോൺസേർഡ് കലാപം കേരളത്തിൽ നടത്താൻ വിവിധ ഘട്ടത്തിൽ സിപിഎം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കെപിസിസിയും രാഹുൽ ഗാന്ധിയുടെ ഓഫീസും തല്ലിത്തകർക്കുകയും സംസ്ഥാന വ്യാപകമായി നിരവധി കോൺഗ്രസ് ഓഫീസുൾക്ക് നേരെ അക്രമം നടത്തി പ്രകോപന അന്തരീക്ഷം സൃഷ്ടിക്കാനും ശ്രമിച്ചു. കോൺഗ്രസ് ഈ ഘട്ടത്തിലെല്ലാം സംയമനം പാലിച്ചതിനാൽ സിപിഎമ്മിന്റെ നിഗൂഢലക്ഷ്യം ഫലപ്രാപ്തിയിലെത്തിയില്ല. തുടർന്ന് എകെജി സെന്ററിൽ പടക്കം എറിഞ്ഞെങ്കിലും അതും നനഞ്ഞുപോയി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രപ്പാടിലാണ് സർക്കാരും സിപിഎമ്മും ഇത്തരം ചെപ്പടി വിദ്യകളുമായി രംഗത്തുവരുന്നതെന്നും സുധാകരൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP