Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രം ആവാസവ്യൂഹം, നടൻ ജോജു, നടി ദുർഗ കൃഷ്ണ

ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രം ആവാസവ്യൂഹം, നടൻ ജോജു, നടി ദുർഗ കൃഷ്ണ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 13ാമത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ആർ കെ കൃഷാന്ദ് സംവിധാനം ചെയ്ത ആവാസവ്യൂഹം അർഹമായതായി ജൂറി ചെയർമാൻ ആർ ശരത്തും അവാർഡ് കമ്മിറ്റി ചെയർമാൻ വി സി ജോസും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മറ്റ് അവാർഡുകൾ: സംവിധായകൻ: അഹമ്മദ് കബീർ (ചിത്രം: മധുരം). മികച്ച നടൻ: ജോജു ജോർജ് (ചിത്രം: മധുരം, നായാട്ട്, ഫ്രീഡംഫൈറ്റ്), നടി: ദുർഗ കൃഷ്ണ (ചിത്രം: ഉടൽ), ഛായാഗ്രഹകൻ: ലാൽ കണ്ണൻ, തിരക്കഥാകൃത്ത്: ചിദംബരം എസ് പൊതുവാൾ, ഗാനരചയിതാവ്: പ്രഭാവർമ്മ, സംഗീത സംവിധായകൻ: അജയ് ജോസഫ്, പശ്ചാത്തല സംഗീത സംവിധാനം: ബിജി ബാൽ , ഗായകൻ: വിനീത് ശ്രീനിവാസൻ, ഗായിക: അപർണ രാജീവ്, മഞ്ജരി, എഡിറ്റിങ്: മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ, കലാസംവിധാനം: മുഹമ്മദ് ബാവ, ശബ്ദ മിശ്രണം: എം ആർ രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം: സമീറ സനീഷ്, നവാഗത സംവിധായകൻ: വിഷ്ണു മോഹൻ, ബ്രൈറ്റ് സാം റോബിൻ, മികച്ച ബാലചിത്രം: കാടകലം, ബാലതാരം: പി ആർ സൂര്യകിരൺ, ആതിഥി ശിവകുമാർ.

പുരസ്‌കാരങ്ങൾ സെപ്റ്റംബറിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ വിനു എബ്രഹാം, അരുൺ മോഹൻ എന്നിവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP