Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ താങ്ങി നിർത്തുന്ന പ്രവാസി പണമൊഴുക്കിലും വൻ ഇടിവ്; സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസിപ്പണം പകുതിയായി കുറഞ്ഞു; 19 ശതമാനത്തിൽ നിന്നും 10.2 ശതമാനത്തിലേക്ക് ഇടിവ്; കേരളത്തെ മറികടന്ന് മുന്നിൽ മഹാരാഷ്ട്രയും; കോവിഡ് സാഹചര്യത്തിലെ തൊഴിൽ നഷ്ടങ്ങൾ മലയാളികൾക്ക് തിരിച്ചടിയായി; കടത്തിൽ മുങ്ങുന്ന സർക്കാറിനും തിരിച്ചടി

കേരളത്തെ താങ്ങി നിർത്തുന്ന പ്രവാസി പണമൊഴുക്കിലും വൻ ഇടിവ്; സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസിപ്പണം പകുതിയായി കുറഞ്ഞു; 19 ശതമാനത്തിൽ നിന്നും 10.2 ശതമാനത്തിലേക്ക് ഇടിവ്; കേരളത്തെ മറികടന്ന് മുന്നിൽ മഹാരാഷ്ട്രയും; കോവിഡ് സാഹചര്യത്തിലെ തൊഴിൽ നഷ്ടങ്ങൾ മലയാളികൾക്ക് തിരിച്ചടിയായി; കടത്തിൽ മുങ്ങുന്ന സർക്കാറിനും തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരള സംസ്ഥാനത്തിന്റെ നട്ടെല്ലാണ് പ്രവാസികൾ. ഇവർ അയക്കുന്ന പണം കൊണ്ടാണ് പൂർണമായും കൺസ്യൂമർ സ്റ്റേറ്റായ കേരളം ദൈനംദിന പ്രവർത്തികളുമായി മുന്നോട്ടു പോകുന്നത്. എന്നാൽ, പ്രവാസികൾ ഇപ്പോൾ കേരളത്തിലേക്ക് അയക്കുന്ന പണത്തിൽ കുറവുണ്ടായതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയും കൂടുതൽ അവതാളത്തിലായേക്കും.

വിദേശ മലയാളികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിന്റെ വിഹിതം 5 വർഷത്തിനിടെ പകുതിയായി കുറഞ്ഞുവെന്നാണ് റിസർവ് ബാങ്കിന്റെ കണക്കുകൾ. മഹാരാഷ്ട്രയിലേക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ വിദേശപണം എത്തുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വ്യക്തമാക്കി റിസർവ് ബാങ്കിന്റെ ഗവേഷണ ലേഖനം പുറത്തുവന്നു. 2016-17ൽ ഏറ്റവും കൂടുതൽ പ്രവാസിപ്പണം ലഭിച്ചിരുന്ന കേരളത്തെ 2020-21 കണക്കുപ്രകാരം മഹാരാഷ്ട്ര മറികടന്നു. 5 വർഷം മുൻപ് രാജ്യത്തെത്തിയിരുന്ന പ്രവാസി പണത്തിന്റെ 19 ശതമാനവും കേരളത്തിലേക്കായിരുന്നു. ഇതാണ് ഇപ്പോൾ 10.2%ത്തിലേക്കായി ചുരുങ്ങിയിരക്കുന്നത്.

അതേസമയം 5 വർഷം മുൻപ് രണ്ടാമതായിരുന്ന മഹാരാഷ്ട്ര 16.7 ശതമാനത്തിൽ നിന്ന് 35.2% ആയി വളർന്നു. ഗൾഫ് രാജ്യങ്ങളിൽ ഏറെ പ്രവാസികളുള്ള കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ വിഹിതം മൊത്തം ചേർത്താൽ പോലും 25.1 ശതമാനമേ ആകുന്നുള്ളൂ. 2016 ൽ ഇത് 42 ശതമാനമായിരുന്നു. വർഷങ്ങളായി ഗൾഫ് കുടിയേറ്റം കൂടുതലും ദക്ഷിണേന്ത്യയിൽ നിന്നായിരുന്നെങ്കിൽ 2020ൽ ഗൾഫ് മേഖലയിലേക്ക് എമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ച 50 ശതമാനത്തിലേറെ പേരും യുപി, ബിഹാർ, ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിൽ നിന്നായിരുന്നുവെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കും ആർബിഐ ലേഖനത്തിൽ ചേർത്തിട്ടുണ്ട്.

തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചവരുന്നവരുടെ എണ്ണത്തിലെ വർധന, കോവിഡ് സൃഷ്ടിച്ച വെല്ലുവിളികൾ, കുടിയേറ്റരീതികളിലെ മാറ്റം എന്നിവയാകാം മാറ്റത്തിനു കാരണമെന്നാണു ആർബിഐയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. നോർക്കയുടെ കണക്കനുസരിച്ച് 14.7 ലക്ഷം പേരാണ് കോവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത്. ഇതിൽ 59 ശതമാനവും യുഎഇയിൽ നിന്നായിരുന്നു.

5 വർഷം മുൻപ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ച തുക മൊത്തം പ്രവാസി പണത്തിന്റെ 50 ശതമാനമായിരുന്നെങ്കിൽ ഇപ്പോഴത് 30 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്. 5 വർഷം മുൻപ് ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രവാസി പണം നൽകിയിരുന്നത് യുഎഇ ആയിരുന്നെങ്കിൽ പുതിയ കണക്കിൽ ഈ സ്ഥാനം യുഎസ് (22.9%) സ്വന്തമാക്കി. 2016ൽ 26.9% പണവും യുഎഇയിൽ നിന്നായിരുന്നത് 18 % ആയി കുറഞ്ഞിട്ടുണ്ട്.

2020-21ലെ കണക്കനുസരിച്ച് ഇന്ത്യയിലെത്തുന്ന പ്രവാസി പണത്തിന്റെ 36 ശതമാനവും യുഎസ്,യുകെ, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്ന്. 15,000 രൂപയ്ക്കുള്ള മുകളിൽ അയയ്ക്കുന്നതു കുറയുകയും അതിനു താഴെയുള്ള തുകകൾ അയയ്ക്കുന്നതു വർധിക്കുകയും ചെയ്തു. പ്രവാസികളുടെ സാമ്പത്തികഞെരുക്കമോ കോവിഡ് സമയത്തു കുടുംബത്തിനു പിന്തുണയേകാൻ തുടർച്ചയായി ചെറിയ തുകകൾ അയച്ചതോ ആകാം കാരണമെന്ന് ആർബിഐ.

2015ൽ 7.6 ലക്ഷം പേരാണു ഗൾഫ് രാജ്യങ്ങളിലേക്കു പോകാൻ ഇന്ത്യയിൽ എമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതെങ്കിൽ 2019ൽ ഇതു 3.5 ലക്ഷമായി. കോവിഡ് പ്രതിസന്ധി നിലനിന്ന 2020ൽ 90,000 ആയി. ഏറ്റവുമധികം പേർ പോയിരുന്നതു സൗദിയിലേക്കായിരുന്നു. 2019ൽ സൗദിയിലേക്കു പോയത് 3.1ലക്ഷമായിരുന്നെങ്കിൽ 2019ൽ ഇത് 1.6 ലക്ഷമായി കുറഞ്ഞു. യുഎഇ 2.3 ലക്ഷം പേരിൽനിന്ന് 80,000 ആയി ചുരുങ്ങി. കോവിഡ് സാഹചര്യത്തിൽ വ്യാപകമായി തൊഴിൽനഷ്ടം ഗൾഫ് മേഖലയിൽ നേരിട്ടിരുന്നു. ഇതിൽ മലയാളികൾ നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയും ഉണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP