Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്ത അധ്യയന വർഷം വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; മന്ത്രി വി. ശിവൻകുട്ടി

അടുത്ത അധ്യയന വർഷം വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; മന്ത്രി വി. ശിവൻകുട്ടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സംഭാവനകൾ ഏഴാം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠഭാഗത്തിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ പി.ജെ.ജോസഫിന്റെ സബ്മിഷനു മറുപടി നൽകി. സംഭാവനകൾ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

പത്താം ക്ലാസിലെ സാമൂഹികശാസ്ത്ര പുസ്തകത്തിൽ സാമൂഹിക പരിഷ്‌കർത്താക്കളുടെ പട്ടികയിൽ ചാവറയച്ചന്റെ സംഭാവനകളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്. രണ്ടാം വർഷ ഹയർ സെക്കൻഡറി കേരളചരിത്രം ഭാഗം നാലിൽ ചാവറയച്ചന്റെ പ്രസിദ്ധീകരണങ്ങളും സാമൂഹിക പരിഷ്‌കരണത്തിൽ അദ്ദേഹത്തിന്റെ സംഭാവനകളും ചിത്രം സഹിതം പ്രതിപാദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP