Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിയിറച്ചി വിലകുറച്ച് വിൽക്കാൻ റിമോട്ട് കൺട്രോളുപയോഗിച്ച് തൂക്കംകുറച്ച് തട്ടിപ്പ്; ഇറച്ചി വ്യാപാരി അറസ്റ്റിൽ

കോഴിയിറച്ചി വിലകുറച്ച് വിൽക്കാൻ റിമോട്ട് കൺട്രോളുപയോഗിച്ച് തൂക്കംകുറച്ച് തട്ടിപ്പ്; ഇറച്ചി വ്യാപാരി അറസ്റ്റിൽ

സ്വന്തം ലേഖകൻ

എടപ്പാൾ: കോഴിയിറച്ചിക്ക് വിലകുറച്ച് തട്ടിപ്പു നടത്തിയ വ്യാപാരി അറസ്റ്റിൽ. കോഴിയിറച്ചിയുടെ വിലകുറച്ച് വിൽക്കാനായി തൂക്കം കുറച്ച് ജനങ്ങളെ പറ്റിച്ചുവന്ന വ്യാപാരിയെയാണ് നാട്ടുകാരും കച്ചവടക്കാരും പൊലീസും ചേർന്ന് കുരുക്കിയത്. തുലാസിൽ വെയ്ക്കുന്ന ഇറച്ചിയുടെ തൂക്കം റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിച്ച് തൂക്കം കുറച്ചായിരുന്നു തട്ടിപ്പ്.

നാളുകകളായി ജനങ്ങളെ പറ്റിച്ചുവന്ന വ്യാപാരിയെ നാട്ടുകാരും കച്ചവടക്കാരും പൊലീസും ചേർന്ന് കുരുക്കി. എടപ്പാൾ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം.എസ്. ചിക്കൻ സ്റ്റാൾ ഉടമയുമായ അഫ്സലിനെ (31)യാണ് ഇൻസ്‌പെക്ടർ ബഷീർ ചിറക്കലും സംഘവും അറസ്റ്റുചെയ്തത്. തൂക്കത്തിൽ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കൺട്രോളും ഇലക്ട്രോണിക് തുലാസുമടക്കം കസ്റ്റഡിയിലെടുത്തു. കടപൂട്ടിക്കുകയും ചെയ്തു. പെരുന്നാൾ കാലത്തടക്കം മറ്റുകടകളിൽനിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ വിലക്കുറവെന്ന് ബോർഡെഴുതി വച്ചായിരുന്നു തട്ടിപ്പ്.

വിലക്കുറവിന്റെ ആകർഷണത്തിൽപ്പെട്ട് ഇവിടേക്ക് വലിയ തോതിൽ ആളുകളെത്തിത്തുടങ്ങിയതോടെ മറ്റു കടക്കാരെല്ലാം നഷ്ടത്തിലായി. കച്ചവടമില്ലാതായ ഇവർ നടത്തിയ നിരന്തര നിരീക്ഷണത്തിലാണ് കള്ളത്തരം കൈയോടെ പിടികൂടിയത്. തുലാസിൽ കോഴിയിറച്ചി വെക്കുമ്പോൾ ഒരുകിലോ ആകുംമുൻപുതന്നെ സ്‌ക്രീനിൽ ഒരു കിലോയെന്നു തെളിയുകയും വാങ്ങാൻ വന്നവർക്ക് ബോധ്യപ്പെടുകയും ചെയ്യും. മറ്റു വ്യാപാരികൾ അറിയിച്ചതനുസരിച്ച് പൊലീസെത്തി റിമോട്ടുപയോഗിച്ച് തൂക്കം നിയന്ത്രിക്കുന്ന രീതി കണ്ടെത്തുകയും തുലാസും റിമോട്ടുമടക്കം പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.

തുലാസ് സീൽ ചെയ്തിട്ടില്ലെന്നും കണ്ടെത്തി. ഇതിനുപിന്നിലെ സാങ്കേതിക കാര്യങ്ങളും റിമോട്ട് എവിടെ നിന്നാണ് ഉണ്ടാക്കിയതെന്നും മറ്റേതെങ്കിലും കടകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോയെന്നതുമൊക്കെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. വഞ്ചന, അളവുതൂക്കവെട്ടിപ്പ് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി. എസ്‌ഐ.മാരായ വിജയൻ, രാജേന്ദ്രൻ, ഖാലിദ് എന്നിവരും അന്വേഷണസംഘത്തിലുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP