Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാഞ്ഞിരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ വാക്കേറ്റം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതികളിൽ ഒരാൾ പിടിയിൽ

കാഞ്ഞിരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ വാക്കേറ്റം; യുവാവിനെ കുത്തി പരിക്കേൽപ്പിച്ച പ്രതികളിൽ ഒരാൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കാഞ്ഞിരംകുളത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിൽ യുവാവിനെ മാരകമായി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ കാഞ്ഞിരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ചെവ്വര സ്വദേശി സുനിൽ( 23)നെയാണ് സർക്കിൾ ഇൻസ്‌പെക്ടർ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ വച്ച് പിടികൂടിയത്. ചാണി വണ്ടിപ്പുര ഉഷസിൽ മിഥുൻ ജോൺ(23)നാണ് കുത്തേറ്റത്.

ആക്രമണം നടത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയെ സംഭവം നടന്ന കാഞ്ഞിരംകുളം ദൃശ്യാ ഓഡിറ്റോറിയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുത്തേറ്റ് ആഴത്തിൽ മുറിവേറ്റ മിഥുൻ അപകടനില തരണം ചെയ്‌തെങ്കിലും ഐ.സി.യുവിൽ തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

എന്നാൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൂടി ചേർന്നാണ് മിഥുൻ ജോണിനെ ആക്രമിച്ചതെന്നാണ് മിഥുന്റെ അച്ഛൻ എം.ജി.ജോൺ ഷൈസൺ പറയുന്നത്. ഈ വിവരം ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രിക്കും, ആഭ്യന്തര സെക്രട്ടറിക്കും റൂറൽ എസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് മിഥുന്റെ അച്ഛൻ പരാതിയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP