Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവളം ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികൾ ജൂലൈ 21 ന് ഹാജരാകണം

കോവളം ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ അന്തിമ ഘട്ടത്തിലേക്ക്; അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികൾ ജൂലൈ 21 ന് ഹാജരാകണം

അഡ്വ പി നാഗരാജ്

തിരുവനന്തപുരം: കോവളം ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥരടക്കം 6 ഔദ്യോഗിക സാക്ഷികൾ ജൂലൈ 21 ന് ഹാജരാകാൻ തലസ്ഥാന വിചാരണ കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെയാണ് വിചാരണ അന്തിമഘട്ടത്തിലെത്തിയത്.

21 ന് 61-ാം സാക്ഷി തിരുവല്ലം വില്ലേജ് ഓഫീസർ തനൂജ , 78-ാം സാക്ഷി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഫോട്ടോഗ്രാഫറും സീനിയർ സി പി ഒ യുമായ ബിനുകുമാർ , 94-ാം സാക്ഷി പോത്തൻകോട് സബ് ഇൻസ്‌പെക്ടർ ബി.എസ്.സാജൻ എന്നിവരെ വിസ്തരിക്കാൻ കോടതി ഉത്തരവിട്ടു. 22 ന് 96-ാം സാക്ഷി വഞ്ചിയൂർ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്. വി. നായർ , 103-ാം സാക്ഷി തിരുവല്ലം പൊലീസ് സബ് ഇൻസ്‌പെക്ടർ ആർ. ശിവകുമാർ , 104 -ാം സാക്ഷി ഫോർട്ട് സബ് ഡിവിഷൻ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജെ. കെ. ദിനിൽ എന്നിവരെ വിസ്തരിക്കാനും കോടതി ഉത്തരവിട്ടു.

മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ സീൻ പ്ലാൻ , ട്രോപ്പോ ഗ്രാഫിക്കൽ സീൻ പ്ലാൻ എന്നിവ തയ്യാറാക്കി ഹാജരാക്കിയ ഭാഗം , മൃതദേഹം കിടന്ന് കാണപ്പെട്ട സ്ഥലത്തിന്റെ ഉടമസ്ഥ അവകാശം സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കിയ ഭാഗവും മറ്റും തെളിയിക്കുന്നതിനാണ് വില്ലേജ് ഓഫീസറെ കോടതി വിസ്തരിക്കുന്നത്. ഇൻക്വസ്റ്റ് (പോസ്റ്റ്‌മോർട്ടം ചെയ്യും മുമ്പ് പൊലീസ് രേഖപ്പെടുത്തുന്ന പ്രേത വിചാരണ റിപ്പോർട്ട്) , സീൻ മഹസർ എന്നിവയുടെ ഫോട്ടോഗ്രാഫുകൾ എടുത്ത് ഹാജരാക്കിയ ഭാഗം തെളിയിക്കുന്നതിനാലാണ് ഫോട്ടോഗ്രാഫറെ വിസ്തരിക്കുന്നത്.

യുവതിയെ പോത്തൻകോട് ആയുർവേദ ചികിത്സാ റിസോർട്ടിൽ നിന്ന് കാണാതായതിന് വുമൻ മിസ്സിങ് കേസ് രജിസ്റ്റർ ചെയ്ത ഭാഗവും തുടർന്ന് 15 - 3 -2018 മുതൽ 23 - 3 - 2018 വരെ കേസന്വേഷണം നടത്തിയ ഭാഗം തെളിയിക്കുന്നതിനാണ് പോത്തൻകോട് എസ് ഐയെ വിസ്തരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നെന്നും അന്വേഷണ ഭാഗവും തെളിയിക്കുന്നതിനാണ് വഞ്ചിയൂർ സി ഐ യെ വിസ്തരിക്കുന്നത്.

ചെന്തിലാക്കരി കുറ്റിക്കാട്ടിൽ ശവശരീരം കണ്ട ശേഷം അസ്വാഭാവിക മരണത്തിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ആർ ഡി ഒ കോടതിയിൽ ഹാജരാക്കിയ ഭാഗവും അന്വേഷണ ഭാഗവും തെളിയിക്കാനാണ് തിരുവല്ലം എസ് ഐ യെ വിസ്തരിക്കുന്നത്. അന്വേഷണം , കുറ്റപത്രം ഹാജരാക്കിയ ഭാഗം എന്നിവ തെളിയിക്കാനായാണ് അസി.കമ്മീഷണറെ വിസ്തരിക്കുന്നത്. ഇതോടെ പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരം പൂർത്തിയാകുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP