Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാറിവരുന്ന കാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേർച്ചിത്രം; യുവത്വത്തിന്റെ ആവേശം.. കളർഫുള്ളായി 'ഹയ' പോസ്റ്റർ

മാറിവരുന്ന കാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേർച്ചിത്രം; യുവത്വത്തിന്റെ ആവേശം.. കളർഫുള്ളായി 'ഹയ' പോസ്റ്റർ

സ്വന്തം ലേഖകൻ

കൊച്ചി: പുതിയ കാലത്തെ കാംപസിന്റെ കഥ പറയുന്ന ' ഹയ ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമ്മിക്കുന്ന കാംപസ് ത്രില്ലർ ചിത്രം വാസുദേവ് സനലാണ് സംവിധാനം ചെയ്യുന്നത്. മാറിവരുന്ന കാംപസ് സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മത്സരത്തിന്റെയും വാശിയുടെയും നേർച്ചിത്രമാണ് ഹയ. കാംപസ് ജീവിതത്തിന്റെ ആഘോഷത്തുടിപ്പിനൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യപ്രശ്നം കൂടി കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചന മനോജ് ഭാരതിയുടേതാണ്. 

പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരവും ഇന്ദ്രൻസും ശക്തമായ റോളുകളിലെത്തുന്നു. ലാൽജോസ്, ജോണി ആന്റണി, ശ്രീധന്യ, കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, സണ്ണി സരിഗ, ബിജുപപ്പൻ, ശ്രീരാജ്, ലയ സിംസൺ, അക്ഷയ ഉദയകുമാർ, വിജയൻ കാരന്തൂർ, ശംഭു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. പുത്തൻ തലമുറ സംഗീതത്തിന്റെ ആഘോഷചിത്രം കൂടിയാണ് ഹയ. മസാലകോഫി ബാൻഡിലെ വരുൺസുനിലാണ് സംഗീതസംവിധാനം. ജിജു സണ്ണി ക്യാമറയും അരുൺതോമസ് എഡിറ്റിംഗും സാബുറാം ആർട്ടും നിർവ്വഹിക്കുന്നു.

എസ് മുരുഗൻ പ്രൊഡക്ഷൻ കൺട്രോളറും മുരളിധരൻ കരിമ്പന ഫിനാൻസ് കൺട്രോളറും സണ്ണി തഴുത്തല പ്രൊഡക്ഷൻ കോഡിനേറ്ററുമാണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിജയ് ജി എസ്, എബിൻ ഇ എ. അരുൺ മനോഹർ കോസ്റ്റ്യൂംസും ലിബിൻ മേക്കപ്പും നിർവഹിക്കുന്നു. പി ആർ ഒ - വാഴൂർ ജോസ് ,ആതിര ദിൽജിത്ത്. സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിജിറ്റൽ മാർക്കറ്റിങ് എന്റർടൈന്മെന്റ് കോർണർ, പബ്ലിസിറ്റി ഡിസൈനർ യെല്ലോ ടൂത്ത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP