Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കനാൽപാലത്തിനടുത്ത് നിർത്താമെന്ന് കണ്ടക്ടർ പറഞ്ഞതനുസരിച്ച് ബസിൽ കയറി; സ്ഥലമെത്തിയപ്പോൾ ബസ് നിർത്താൻ പറഞ്ഞതോടെ വഴക്കുണ്ടാക്കി കണ്ടക്ടറും ഡ്രൈവറും: ബസ് നിർത്താത്തതിന്റെ കാരണം തിരക്കിയതോടെ യുവാവിനെ ബസ് ഓടിക്കുന്നതിനിടയിൽ എഴുന്നേറ്റ് തല്ലി കെഎസ്ആർടിസി ഡ്രൈവർ

കനാൽപാലത്തിനടുത്ത് നിർത്താമെന്ന് കണ്ടക്ടർ പറഞ്ഞതനുസരിച്ച് ബസിൽ കയറി; സ്ഥലമെത്തിയപ്പോൾ ബസ് നിർത്താൻ പറഞ്ഞതോടെ വഴക്കുണ്ടാക്കി കണ്ടക്ടറും ഡ്രൈവറും: ബസ് നിർത്താത്തതിന്റെ കാരണം തിരക്കിയതോടെ യുവാവിനെ ബസ് ഓടിക്കുന്നതിനിടയിൽ എഴുന്നേറ്റ് തല്ലി കെഎസ്ആർടിസി ഡ്രൈവർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കണ്ടക്ടർ നിർത്താമെന്ന് പറഞ്ഞ സ്ഥലത്ത് ബസ് നിർത്താതിരുന്നത് ചോദയം ചെയ്ത യുവാവിനെ ബസ് ഓടിക്കുന്നതിനിടയിൽ എഴുന്നേറ്റ് തല്ലി കെഎസ്ആർടിസി ഡ്രൈവർ. കഴിഞ്ഞ ദിവസം പുനലൂർ-ചെമ്മന്തൂരിൽ ഓടുന്ന തെങ്കാശി ബസിലാണ് സംഭവം. ബസ് നിർത്താത്തത് ചോദ്യം ചെയ്ത തന്നെ കെഎസ്ആർടിസി ഡ്രൈവർ മർദിച്ചതായി കാണിച്ച് വീഡിയോ സഹിതം യുവാവ് പരാതി നൽകി. ശനിയാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം. ഡ്രൈവർ മർദിച്ചതിനെ തുടർന്ന് ഉറുകുന്ന് ഫിറോസ് മൻസിലിൽ ഫിറോസ്ഖാൻ(29) പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന്റെ വിഡിയോദൃശ്യവും ഫിറോസ് പുറത്തുവിട്ടു.

സംഭവമിങ്ങനെ: ''കഴിഞ്ഞദിവസം അപകടത്തിൽപ്പെട്ട എന്റെ മാമിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ശേഷം പുനലൂർ പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാൻ എത്തി. മൊഴി നൽകിയശേഷം വൈകിട്ട് 5ന് പുനലൂർ ചെമ്മന്തൂരിൽനിന്നു തെങ്കാശി ബസിൽ കയറി ലുക്കൗട്ട് ടിക്കറ്റ് എടുക്കുന്നതിനൊപ്പം ഉറുകുന്ന് കനാൽപാലത്തിന് സമീപം ബസ് നിർത്തി തരുമൊയെന്ന് കണ്ടക്ടറോടു ചോദിച്ചു. ബസ് നിർത്താമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉറുകുന്ന് ജംക്ഷൻ കഴിഞ്ഞപ്പോൾ എഴുന്നേറ്റ് ബസിന്റെ മുൻവശത്ത് കണ്ട്ക്ടർ ഇരിക്കുന്നതിന്റെ സമീപത്തെത്തി കനാൽപാലത്തിന്റെ അടുത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ടു.

ഈ ആവശ്യം കണ്ടക്ടർ നിരസിക്കുകയും ടിക്ക്റ്റ് ലുക്കൗട്ടിലേക്കല്ലേ എടുത്തതെന്ന് ചോദിക്കുകയും ചെയ്തു. ബസ് നിർത്തി തരാൻ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. ഇതോടെ മൊബൈലിൽ വിഡിയോ ഓൺ ചെയ്ത് ഡ്രൈവറോട് ബസ് നിർത്താത്തതിന്റെ കാരണം പറയാൻ ആവശ്യപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും ഡ്രൈവർ ചാടിയെണീറ്റ് ബസ് നിർത്തിയില്ലെങ്കിൽ നീ എന്ത് ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് വലതുകയ്യിയിലിരുന്ന ഫോൺ പിടിച്ചുവാങ്ങിക്കാൻ ശ്രമിച്ചു. പെട്ടെന്ന് ഫോൺ ഇടത്തേകയ്യിലേക്ക് മാറ്റി. കഴുത്തിന്റെ ഭാഗത്താണ് അടി കിട്ടിയത്. ഈ സമയം ബസ് നിയന്ത്രണംവിട്ട് മൺതിട്ടയിലേക്ക് ഇടിക്കാൻ പോയി.''

ഇത്രയെല്ലാം സംഭവം നടന്നിട്ടും ബസ് നിർത്താൻ ഡ്രൈവർ കൂട്ടാക്കിയില്ലെന്നും ഫിറോസ് പറയുന്നു. ബസ് നിർത്താത്തതിന്റെ കാരണം ചോദിച്ച തന്നെ ദേഷ്യം കൊണ്ട് വിറച്ച ഡ്രൈവർ തല്ലുകയായിരുന്നെന്നും ഫിറോസ് പറയുന്നു. ഒരു കിലോമീറ്റർ അകലെയുള്ള ലുക്കൗട്ടിലാണ് ബസ് നിർത്തിയത്. അവിടെനിന്നു മറ്റൊരു ബൈക്കിലാണ് വീട്ടിലെത്തിയത്. കയറുമ്പോൾത്തന്നെ കനാൽ പാലത്തിന്റെ അടുത്ത് ബസ് നിർത്തില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ഉറുകുന്നിൽ ഇറങ്ങി ഓട്ടോയിൽ വീട്ടിൽ പോകുമായിരുന്നെന്നും ഫിറോസ് പറയുന്നത്.

ബസ് ഡ്രൈവർക്കെതിരെ ഫിറോസ് തെന്മല പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. തനിക്കെതിരെ കെഎസ്ആർടിസി കള്ളക്കേസ് കൊടുക്കുമോയെന്ന ഭയവും ഫിറോസിനുണ്ട്. വനിത കണ്ടക്ടർ ആയതിനാൽ കേസ് നൽകിയാൽ കെഎസ്ആർടിസിക്ക് അനുകൂലമായി വരുമെന്ന് ഭീതിയിലാണ് ഫിറോസ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP