Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരിക്കേറ്റ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ; 150 കിലോ ഇറച്ചി കണ്ടെടുത്തു

പരിക്കേറ്റ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ; 150 കിലോ ഇറച്ചി കണ്ടെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മൂന്നാർ തലയാർ എസ്റ്റേറ്റിൽ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താൻ ശ്രമിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. 150 കിലോ ഇറച്ചിയാണ് കണ്ടെടുത്തത്. തലയാർ എസ്റ്റേറ്റ് നിവാസികളായ രാമർ(40), അമൃതരാജ്(36), ആനന്ദകുമാർ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് മൂന്നാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.

മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഉദ്യോഗസ്ഥ സംഘം ഇവരെ കസ്റ്റഡിയിൽ എടുത്തത്. ചാക്കിലാക്കിയ നിലയിൽ 150 കിലോ ഇറച്ചി ഇവരിൽ നിന്നും പിടിച്ചെടുത്തു. അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും ഇന്നലെ രാവിലെ ചത്തുവീണപ്പോൾ തങ്ങൾ ഇറച്ചി എടുക്കുകയായിരുന്നുവെന്നുമാണ് ഇവർ ഉദ്യോഗസ്ഥരെ അറയിച്ചിട്ടുള്ളത്.

ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും അധികൃതർ കസ്റ്റഡിയിൽ എടുത്തു. അറസ്റ്റിലായവരുടെ വെളിപ്പെടുത്തൽ ഉദ്യോഗസ്ഥ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. കാട്ടുപോത്തിന് എങ്ങനെയാണ് പരിക്കേറ്റതെന്നുള്ള അന്വേഷണം നടത്തുന്നുണ്ട്. റേഞ്ച് ഓഫീസർ അരുൺ മഹാരാജയുടെ നേതൃത്വത്തിൽ ഒഫീസർമാരായ രാജൻ, രമേഷ്, ദീപക്, ടോം, ദിനേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP