Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

താളിയോലയിലുള്ള രാമായണഗ്രന്ഥങ്ങളുടെ അമൂല്യശേഖരം: ഗുരുവായൂരിൽ അപൂർവ്വ രാമായണങ്ങളുടെ പ്രദർശനം

താളിയോലയിലുള്ള രാമായണഗ്രന്ഥങ്ങളുടെ അമൂല്യശേഖരം: ഗുരുവായൂരിൽ അപൂർവ്വ രാമായണങ്ങളുടെ പ്രദർശനം

സ്വന്തം ലേഖകൻ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ലൈബ്രറിയിൽ താളിയോലയിലുള്ളതുമുതൽ രാമായണഗ്രന്ഥങ്ങളുടെ അമൂല്യശേഖരം. അപൂർവങ്ങളായ 28 താളിയോലരാമായണങ്ങളും മുപ്പതിലേറെ വ്യത്യസ്തരാമായണങ്ങളുടെ എണ്ണൂറോളം പതിപ്പുകളുമുണ്ട് ഇവിടെ. ഇവയെല്ലം പ്രദർശനത്തിന് വയ്ക്കുകയാണ് ദേവസ്വം.പ്രദർശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവഹിച്ചു. രാമായണ മാസപ്പിറവിദിനമായ ഞായറാഴ്ചമുതൽ പ്രവേശനമുണ്ടാകും.

അധ്യാത്മ രാമായണം, വാല്മീകി രാമായണം, കമ്പ രാമായണം, വസിഷ്ഠ രാമായണം, കണ്ണശ്ശ രാമായണം, അഗസ്ത്യ രാമായണം തുടങ്ങീ മാപ്പിളരാമായണവും കുട്ടികളുടെ രാമായണവുംവരെ ഇവിടെയുണ്ട്. താളിയോലകളുടെ ചിത്രരാമായണം ശ്രദ്ധേയമാണ്. രാമവതാരചരിതത്തിന്റെ ഗ്രാമഫോൺ റെക്കോഡാണ് ആകർഷകമായ മറ്റൊന്ന്.

രാമായണ നാടകങ്ങളും രാമായണ കവിതകളുമുണ്ട്. ആനന്ദ രാമായണം, അമൃത രാമായണം എന്നിങ്ങനെ വ്യാഖ്യാനഗ്രന്ഥങ്ങൾ വേറെയുമുണ്ട്. മലയാളത്തിലും സംസ്‌കൃതത്തിലുമുള്ളതിനുപുറമേ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ധാരാളം പതിപ്പുകളും വായനയ്ക്കായി ഒരുക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP