Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീംകോടതിയുടെ നിർദേശപ്രകാരം 136.3 അടി വെള്ളമേ അണക്കെട്ടിൽ ജൂലായ് 19 വരെ സംഭരിക്കാനാകൂ; നീരൊഴുക്ക് കൂടുമ്പോൾ ജലനിരപ്പ് 135 അടി കവിഞ്ഞു; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്; ജലനിരപ്പുയരുമ്പോഴും അപകടമുന്നറിയിപ്പുസംവിധാനങ്ങൾ പ്രവർത്തനരഹിതം; ലക്ഷങ്ങൾ മുടക്കിയ യന്ത്രങ്ങൾ അഴിമതിയുടെ നേർ സാക്ഷ്യമോ? പെരിയാർ തീരം ആശങ്കയിൽ

സുപ്രീംകോടതിയുടെ നിർദേശപ്രകാരം 136.3 അടി വെള്ളമേ അണക്കെട്ടിൽ ജൂലായ് 19 വരെ സംഭരിക്കാനാകൂ; നീരൊഴുക്ക് കൂടുമ്പോൾ ജലനിരപ്പ് 135 അടി കവിഞ്ഞു; ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്; ജലനിരപ്പുയരുമ്പോഴും അപകടമുന്നറിയിപ്പുസംവിധാനങ്ങൾ പ്രവർത്തനരഹിതം; ലക്ഷങ്ങൾ മുടക്കിയ യന്ത്രങ്ങൾ അഴിമതിയുടെ നേർ സാക്ഷ്യമോ? പെരിയാർ തീരം ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: മുല്ലപ്പെരിയാറിലേക്ക് നീരൊഴുക്ക് തുടരുകയാണ്. അതിനിടെ ആശങ്ക കൂട്ടി പുതിയ വീഴ്ച. മുല്ലപ്പെരിയാർ അണക്കെട്ടിലും പെരിയാറിലും ജലനിരപ്പുയരുമ്പോഴും അപകടമുന്നറിയിപ്പുസംവിധാനങ്ങൾ പ്രവർത്തനരഹിതമായെന്നാണ് റിപ്പോർട്ട്. ദുരന്തനിവാരണ അഥോറിറ്റി ലക്ഷങ്ങൾ മുടക്കിയാണ് മുന്നറിയിപ്പ് സംവിധാനങ്ങൾ സ്ഥാപിച്ചത്. സർക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണം. കാലവർഷം അതിശക്തമായതു കൊണ്ടു തന്നെ ഏതു സമയവും മുല്ലപ്പെരിയാർ നിറഞ്ഞു കവിയും. എന്നാൽ അത് ജനങ്ങളെ അറിയിക്കാനുള്ള സംവിധാനമാണ് തകരുന്നത്.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയിലേക്ക് എത്തുകയാണ്. ആദ്യ ജാഗ്രതാനിർദ്ദേശം ജില്ലാ ഭരണകൂടത്തിന് നൽകി തമിഴ്‌നാട് അവരുടെ ജോലി നിർവ്വഹിച്ചു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം 136.3 അടി വെള്ളമേ അണക്കെട്ടിൽ ജൂലായ് 19 വരെ സംഭരിക്കാനാകൂ. അതേസമയം, പെരിയാറിൽ ജലനിരപ്പ് കുറഞ്ഞുനിൽക്കുന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എങ്കിലും ഇടുക്കി ഡാമും തുറന്നുവിടേണ്ട സാഹചര്യം ഉണ്ടായാൽ അത് ആശങ്കയായിമാറും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാനുള്ള സാധ്യതകൾ പരിഗണിച്ച് മഞ്ചുമല ഓഫീസ് ആസ്ഥാനമാക്കി 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.

ആശങ്ക ശക്തമാണ്. ഈ സാഹചര്യത്തിലാണ് അപകടമുന്നറിയിപ്പുസംവിധാനങ്ങൾ പ്രവർത്തനരഹിതമായെന്ന റിപ്പോർട്ട് എത്തുന്നത്. ഡാമിൽ ജലനിരപ്പ് 136 അടിയാകുമ്പോൾത്തന്നെ കളക്ടറേറ്റുമായി ബന്ധിപ്പിച്ച് മുന്നറിയിപ്പ് നൽകത്തക്കവിധം മുല്ലപ്പെരിയാർ (വള്ളക്കടവ്), പീരുമേട് താലൂക്ക് ഓഫീസ്, മഞ്ചുമല, ഉപ്പുതറ, അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ 2012-ലാണ് ഏർലി വാണിങ് സിസ്റ്റം സ്ഥാപിച്ചത്. ഉപകരണങ്ങളുടെ ഗുണനിലവാരമില്ലായ്മമൂലം, ആദ്യത്തെ ഒരുദിവസംമാത്രമേ ഇത് പ്രവർത്തിച്ചുള്ളൂ. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ജനങ്ങളുടെ ജീവൻ വച്ചുള്ള കളിയാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം.

രണ്ടുമാസം കഴിഞ്ഞപ്പോൾ കാറ്റിൽ ആന്റിനയും കോളാമ്പിയും നിലംപൊത്തി. റവന്യൂ ഉദ്യോഗസ്ഥർ പിന്നീടിത് ഉയർത്തിസ്ഥാപിച്ചെങ്കിലും പ്രവർത്തിപ്പിക്കാനായില്ല. മുല്ലപ്പെരിയാറിൽ കരുതൽ എടുക്കാനുള്ള സർക്കാർ സംവിധാനങ്ങളാണ് തകരുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുമ്പോൾ പെരിയാർ തീരങ്ങളിലൂടെയുള്ള റോഡുകളിൽ വഴിവിളക്കുകൾ സ്ഥാപിക്കുക, എസ്റ്റേറ്റുകളിലൂടെയുള്ള ഗേറ്റുകൾ സദാസമയവും തുറന്നിടുക, താലൂക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ ചുമതലയിൽ വില്ലേജ് ഓഫീസുകളിലും, പെരിയാർ തീരങ്ങളിലെ പ്രധാന ജനവാസകേന്ദ്രങ്ങളിലും കൺട്രോൾ റൂമുകൾ തുറക്കുക തുടങ്ങിയ തീരുമാനങ്ങളും ഉണ്ടായിരുന്നു.

എന്നാൽ താലൂക്ക് ആസ്ഥാനത്തും മഞ്ചുമലയിലും കൺട്രോൾ റൂമുകൾ തുറന്നതല്ലാതെ മറ്റൊന്നും നടപ്പായില്ല. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയരുമ്പോൾ പെരിയാറിന്റെ തീരവും ആശങ്കയിലാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നത് ഇന്നലെയാണ്. അണക്കെട്ടിലെ തമിഴ്‌നാട് അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ രാജഗോപാലാണ് ഇതുസംബന്ധിച്ച് കേരള അധികൃതർക്ക് അറിയിപ്പ് നൽകിയത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 6700 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP