Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മറ്റ് മതങ്ങളുടെ പുരോഹിതന്മാർ എവിടെ; എല്ലാവരേയും വിളിക്ക്; സർക്കാർ പരിപാടിയിൽ ഒരു മതത്തിന്റെ മാത്രം പൂജവേണ്ടന്ന് ഡിഎംകെ എംപി: പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ നടത്തിപ്പിന് ഭൂമി പൂജ തടഞ്ഞ് സെന്തിൽകുമാർ എംപി

മറ്റ് മതങ്ങളുടെ പുരോഹിതന്മാർ എവിടെ; എല്ലാവരേയും വിളിക്ക്; സർക്കാർ പരിപാടിയിൽ ഒരു മതത്തിന്റെ മാത്രം പൂജവേണ്ടന്ന് ഡിഎംകെ എംപി: പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ നടത്തിപ്പിന് ഭൂമി പൂജ തടഞ്ഞ് സെന്തിൽകുമാർ എംപി

സ്വന്തം ലേഖകൻ

ധർമപുരി: സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുൻപ് ഭൂമിപൂജ നടത്തുന്നത് തടഞ്ഞ് ഡിഎംകെ എംപി എസ്.സെന്തിൽ കുമാർ. തമിഴ്‌നാട് ധർമപുരിയിലാണ് സംഭവം. പൊതുപണം ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനത്തിന് ഒരു മതത്തിന്റെ ആചാരപ്രകാരമുള്ള ചടങ്ങ് നടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു. ധർമപുരി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ഡിഎംകെ എംപിയാണ് സെന്തിൽ കുമാർ.

പദ്ധതിയുടെ ഉദ്ഘാടനത്തിന് മുൻപായി ഹിന്ദു ആചാര പ്രകാരം ഭൂമി പൂജയ്ക്ക് ഒരുങ്ങവെ മറ്റ് മതങ്ങളുടെ പുരോഹിതന്മാർ എവിടെയെന്നും എല്ലാവരേയും വിളിക്കാനും സർക്കാർ പരിപാടിയിൽ ഒരു മതത്തിന്റെ മാത്രം പൂജവേണ്ടന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള നിർമ്മാണം തുടങ്ങുന്നതിന് മുൻപു പൂജയ്ക്കായി പൂജാദ്രവ്യങ്ങളും ഭൂമി പൂജ നടത്താൻ പുരോഹിതനെയും എത്തിച്ചിരുന്നു. ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർത്ഥനയും പൂജയും ഉൾപ്പെടുത്തി ചടങ്ങ് നടത്താൻ അനുവദിക്കില്ലെന്ന് എംപി തീർത്തുപറഞ്ഞു.

തമിഴ്‌നാട് ധർമപുരിയിലെ ആലപുരം എന്ന സ്ഥലത്ത് തടാകക്കരയിലെ നിർമ്മാണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എസ്.സെന്തിൽകുമാർ. സർക്കാർ പരിപാടികൾ മതപരമായി നടത്താൻ പാടില്ല എന്നറിയില്ലേ എന്ന് ഉദ്യോഗസ്ഥരോട് സെന്തിൽ കുമാർ ചോദിച്ചു. 'ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ എവിടെ? മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോ?' എംപി ചോദിച്ചു. എല്ലാവരും വന്നിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ മറുപടി നൽകിയപ്പോൾ എവിടെ കാണിക്കൂ എന്ന് എംപി പറഞ്ഞു. തമിഴ്‌നാട്ടിലേത് എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ദ്രാവിഡ മോഡൽ ഭരണമാണ്. സർക്കാർ എല്ലാ മതങ്ങളിൽപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്നും എസ്.സെന്തിൽകുമാർ മുന്നറിയിപ്പ് നൽകി.

പ്രാർത്ഥന നടത്തുന്നതിന് താൻ എതിരല്ലെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി. പക്ഷേ അതിൽ എല്ലാ മതങ്ങളെയും ഉൾപ്പെടുത്തണമെന്നും ഉദ്യോഗസ്ഥരോട് എംപി നിർദേശിച്ചു. ഭൂമി പൂജ ഇല്ലാതെ പദ്ധതിയുടെ ഉദ്ഘാടനം എംപി നിർവഹിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP