Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നെടുമുടിയുടെ വീട്ടിൽ കഥ പറയാൻ നിർബന്ധിച്ചു; മരണ വീട്ടിൽ പറ്റില്ലെന്ന് പറഞ്ഞ സംവിധായകൻ; ഫ്ളാറ്റിലെ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും നടന്റെ കൈ ചൂണ്ടി വെടിവയ്ക്കലും; മാപ്പു പറഞ്ഞ് അലൻസിയർ 'നല്ലപിള്ളയായി'! പക്ഷേ ക്ലൈമാക്‌സിൽ തോറ്റത് സംവിധായകൻ; 'കാപ്പയിൽ' ഷാജി കൈലാസിനേയും പൃഥ്വിരാജിനേയും ഒരുമിപ്പിച്ചത് വേണുവിന്റെ പിന്മാറ്റം

നെടുമുടിയുടെ വീട്ടിൽ കഥ പറയാൻ നിർബന്ധിച്ചു; മരണ വീട്ടിൽ പറ്റില്ലെന്ന് പറഞ്ഞ സംവിധായകൻ; ഫ്ളാറ്റിലെ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും നടന്റെ കൈ ചൂണ്ടി വെടിവയ്ക്കലും; മാപ്പു പറഞ്ഞ് അലൻസിയർ 'നല്ലപിള്ളയായി'! പക്ഷേ ക്ലൈമാക്‌സിൽ തോറ്റത് സംവിധായകൻ;  'കാപ്പയിൽ' ഷാജി കൈലാസിനേയും പൃഥ്വിരാജിനേയും ഒരുമിപ്പിച്ചത് വേണുവിന്റെ പിന്മാറ്റം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കടുവയ്ക്ക ശേഷം കാപ്പ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് എടുത്ത കടുവ വിവാദങ്ങൾക്കൊപ്പം തിയേറ്ററിൽ ഹിറ്റുമായി. അതിന് ശേഷം ഇരുവരും കാപ്പയിൽ ഒരുമിക്കുന്നു. അതും വിവാദങ്ങളിലൂടെ ഷാജി കൈലാസിന് കൈവന്ന ചിത്രം. പ്രമുഖ ഛായാഗ്രാഹകനായ വേണുവായിരുന്നു കാപ്പയുമായി ആദ്യം മുമ്പോട്ട് പോയത്. എന്നാൽ അലൻസിയറുമായുള്ള വിവാദങ്ങൾ വേണുവിനെ സ്വാധീനിച്ചു. സംവിധായക റോളിൽ നിന്ന് വേണു പിന്മാറി. അങ്ങനെയാണ് ഷാജി കൈലാസിനെ തേടി കാപ്പ എത്തിയത്. കടുവയുടെ സംവിധായകന്റെ പേര് പൃഥ്വിരാജാണ് മുമ്പോട്ട് വച്ചതെന്നാണ് സൂചന.

പൃഥ്വിരാജ് ,ആസിഫ് അലി, മഞ്ജു വാര്യർ, അന്ന ബെൻ എന്നിവരാണ് കാപ്പയിലെ കേന്ദ്രകഥാപാത്രങ്ങൾ. ചില സാങ്കേതിക കാരണങ്ങളാലാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു ചിത്രത്തിൽനിന്ന് മാറിയതെന്നാണ് പുറത്തു വന്ന വിവരം. ഈ സിനിമ നിർമ്മിക്കുന്നത് ഫെഫ്കയുടെ നേതൃത്വത്തിലാണ്. വേണുവിന്റെ ചില പിടിവാശികളും പിന്മാറ്റത്തിന് കാരണമായെന്നാണ് സൂചന. അലൻസിയറുമായുള്ള തർക്കവും മാപ്പു പറച്ചിലുമെല്ലാമാണ് കാപ്പ എന്ന സിനിമയെ നേരത്തെ ചർച്ചകളിൽ എത്തിയത്. വേണുവിനെ ഫ്‌ളാറ്റിന് മുമ്പിൽ എത്തി അലൻസിയർ വെടിവയ്ക്കുന്ന ആംഗ്യം കാണിച്ചിരുന്നു. പ്രതികാത്മകമായ വെടിവയ്‌പ്പിൽ അലൻസിയർ നടത്തിയത് വേണുവിനെ വീഴ്‌ത്തും എന്ന സന്ദേശം നൽകലായിരുന്നു. അത് ശരിയായി എന്ന തരത്തിലാണ് ഇപ്പോൾ ചർച്ചകൾ.

സംവിധായകനും ഛായാഗ്രാഹകനുമായ വേണുവും നടൻ അലൻസിയറുമായുള്ള പ്രശ്നം പറഞ്ഞു തീർത്തുവെന്നായിരുന്നു പുറത്തു വന്ന സൂചനകൾ. വേണുവിന്റെ പരാതി ഫെഫ്ക താര സംഘടനയായ അമ്മയ്ക്ക് കൈമാറിയിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റി കൂടി ഈ വിഷയം 'അമ്മ' ചർച്ച ചെയ്യാനിരിക്കെയാണ് പ്രശ്നം പറഞ്ഞു തീർത്തത്. ഈ സാഹചര്യത്തിൽ അലൻസിയറിനെതിരെ നടപടിയുണ്ടായതുമില്ല. നെടുമുടിയുടെ വീട്ടിൽ വച്ച് കാപ്പ സിനിമയുടെ കഥ പറയാൻ അലൻസിയർ നിർബന്ധിച്ചതാണ് പ്രശ്‌ന കാരണം. മരണ വീട്ടിൽ ഇത്തരം ചർച്ചകൾക്കില്ലെന്ന് മറുപടി പറഞ്ഞ സംവിധായകൻ പ്രശ്‌നത്തിന് തുടക്കമിട്ടു. ഇതിനെതിരെ അപ്രതീക്ഷിതമായി ഫ്ളാറ്റിലെത്തിയ നടൻ ചർച്ചയ്ക്കിടെ പൊട്ടിത്തെറിയും കൈ ചൂണ്ടി വെടിവയ്ക്കലും നടത്തി. അതിന് ശേഷം വേണുവിനോടും മാപ്പു പറഞ്ഞത് അലൻസിയർ നല്ലപിള്ളയായി എന്നതാണ് വസ്തുത.

'ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ അസോസിയേഷൻ ഒരുക്കുന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാനാണ് അലൻസിയർ, വേണുവിന്റെ വീട്ടിലെത്തുന്നത്. വന്നപ്പോൾ അദ്ദേഹം അൽപം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നായിരുന്നു റിപ്പോർട്ട്്. വേണുവിനെപ്പോലെ വളരെ സീനിയറായ, ബഹുമാനിക്കപ്പെടുന്ന ഒരാളോട് മോശമായാണ് അദ്ദേഹം പെരുമാറിയതെന്നാണ് പരാതിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മദ്യപിച്ചതുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് അലൻസിയർ പിന്നീട് പറഞ്ഞിരുന്നു. പക്ഷേ അതൊരു കാരണമല്ലല്ലോ' എന്നായിരുന്നു സംഭവത്തോട് ഫെഫ്ക ഭാരവാഹിയായ എസ് എൻ സ്വാമി പ്രതികരിച്ചത്. പിന്നീട് പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണുവിനോട് അലൻസിയർ മാപ്പു പറഞ്ഞു. അതിന് ശേഷം കാപ്പയിൽ വീണ്ടും പ്രശ്‌നങ്ങളും തർക്കങ്ങളുമുണ്ടായി എന്നതാണ് സംവിധായക മാറ്റത്തിലൂടെ തെളിയുന്നത്.

കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തുടങ്ങി. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്ന ജി. ആർ. ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നതും. കൊട്ട മധു എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിയേറ്റർ ഒഫ് ഡ്രീസിന്റെ ബാനറിൽ തിരക്കഥാകൃത്തും സംവിധായകനുമായ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് കാപ്പ നിർമ്മിക്കുന്നത്. ഇവരുടെ ആദ്യസംരംഭമാണ് . അംഗങ്ങളുടെ ക്ഷേമ പ്രവർത്തനത്തിനുള്ള ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് റൈറ്റേഴ്‌സ് യൂണിയൻ സിനിമയുമായി സഹകരിക്കുന്നത്.

കപ്പായിൽ വേണുവും അലൻസിയറുമായുള്ള തർക്കം തുടങ്ങുന്നത് നെടുമുടി വേണുവിന്റെ വീട്ടിൽ നിന്നാണ്. നെടുമുടിയുടെ മരണം അറിഞ്ഞാണ് അലൻസിയർ ആ വീട്ടിലെത്തിയത്. അവിടെ വച്ച് വേണുവിനെ അലൻസിയർ കണ്ടു. സിനിമയുടെ കഥാ ചർച്ച വേണെന്നും ആവശ്യപ്പെട്ടു. മരണ വീട്ടിൽ വച്ച് കഥ പറയാൻ വേണു തയ്യാറായില്ല. പിറ്റേ ദിവസം കോളിങ് ബെൽ കേട്ട് സ്വന്തം വീട്ടിന്റെ വാതിൽ തുറന്നിറങ്ങിയ വേണു കണ്ടത് അലൻസിയറെയാണ്. വീട്ടിനുള്ളിൽ കയറ്റി കഥ പറയാനും തയ്യാറായി. ഇതിനിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രകോപിതനായി സ്വന്തം അച്ഛനെ പോലും അപമാനിക്കുന്ന തരത്തിൽ അലൻസിയർ പെരുമാറിയെന്നായിരുന്നു വേണുവിന്റെ പരാതി. സ്വന്തം വീട്ടിലെ ചർച്ചയ്ക്കിടെ ഇറങ്ങി പോകോണ്ട അവസ്ഥ പോലും വേണുവിന് ഉണ്ടായി എന്നതാണ് വസ്തുത.

കഥാ ചർച്ചയ്ക്കിടെ സംസാരം പരിധി വിട്ടു. പല കോണിലേക്ക് ചർച്ച നീങ്ങി. ഇതിനിടെ ചാടി എഴുന്നേറ്റ് തന്റെ പതിവ് ശൈലിയിൽ വേണുവിനെ കൈകൾ ഉയർത്തി പ്രതികാത്മക വെടിവയ്‌പ്പും അലൻസിയർ നടത്തി. ഈ സാഹചര്യത്തിലാണ് അലൻസിയറിനെതിരായ ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ പരാതി 'അമ്മ' സംഘടനയ്ക്കു കൈമാറിയത്. 'അലൻസിയറിനെതിരായ പരാതി റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക ഫെഡറേഷന് കൈമാറുകയായിരുന്നു. വേണുവിന് അപമാനം നേരിടുന്നതിനു മുൻപ് അലൻസിയർ അപമര്യാദയായി പെരുമാറിയെന്ന് ഒരു നടി മീ ടൂ വെളിപ്പെടുത്തൽ നടത്തുകയും പരാതിപ്പെടുകയും ചെയ്തിരുന്നു.

അന്ന് നടിയോട് പരസ്യമായി മാപ്പുപറഞ്ഞാണ് പ്രശ്നം പരിഹരിച്ചത്. പിന്നീട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണച്ചടങ്ങിൽ വേദിയിലുണ്ടായിരുന്ന മോഹൻലാലിനെതിരെ വെടിയുതിർക്കുന്നതു പോലെ വിരൽ ചൂണ്ടി അലൻസിയർ പ്രതിഷേധിച്ചതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP