Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവിന്റെ സംസ്‌കാരത്തിനു കൊച്ചുമോന്റെ ഭാര്യ മേഗൻ എത്തുന്നില്ല എന്നറിഞ്ഞ് രാജ്ഞി ദൈവത്തിനു നന്ദി പറഞ്ഞു; വാനിറ്റി ഫെയറിൽ മേഗന് ൻൽകിയ അഭിമുഖത്തോടുള്ള രാജ്ഞിയുടെ പ്രതികരണം മേഗന്റെ ഉറക്കം കെടുത്തി; രണ്ട് ബ്രിട്ടീഷ് കൊട്ടാര വാർത്തകൾ

ഭർത്താവിന്റെ സംസ്‌കാരത്തിനു കൊച്ചുമോന്റെ ഭാര്യ മേഗൻ എത്തുന്നില്ല എന്നറിഞ്ഞ് രാജ്ഞി ദൈവത്തിനു നന്ദി പറഞ്ഞു; വാനിറ്റി ഫെയറിൽ മേഗന് ൻൽകിയ അഭിമുഖത്തോടുള്ള രാജ്ഞിയുടെ പ്രതികരണം മേഗന്റെ ഉറക്കം കെടുത്തി; രണ്ട് ബ്രിട്ടീഷ് കൊട്ടാര വാർത്തകൾ

സ്വന്തം ലേഖകൻ

ലോകമാകമാനംതന്നെ ഏറെ ബഹുമാനം പിടിച്ചുപറ്റുന്ന ഒരു കുടുംബമാണ് ബ്രിട്ടീഷ് രാജവംശം. ഇടക്ക് ചില പുഴുക്കുത്തുകൾ ഉണ്ടായിട്ടുണ്ടെങ്കിലും പൊതുവെ മാന്യമായ പെരുമാറ്റവും ഒരു കാര്യത്തിലും അനാവശ്യമായ ഇടപെടലുകൾ നടത്താതെയും ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയവരാണവർ. ബ്രിട്ടീഷ് ജനതക്ക് ഏറെ പ്രിയപ്പെട്ടതാണ് രാജകുടുംബം. അതുകൊണ്ടു തന്നെ ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഏറെ പ്രചാരവും ലഭിക്കും. അതുതന്നെയാണ് രാജകുടുംബത്തെ കുറിച്ചുള്ള വാർത്തകൾ ബ്രിട്ടീഷ് മാധ്യമങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാനുള്ള കാരണവും. അത്തരത്തിൽ ഇപ്പോൾ രണ്ട് വാർത്തകളാണ് മാധ്യമങ്ങളിൽ തരംഗങ്ങൾ ഉണ്ടാക്കുന്നത്.

ആശ്വാസ നിശ്വാസമുതിർത്ത് രാജ്ഞി

ഭർത്താവ്, ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ മേഗൻ എത്തുകയില്ല എന്ന വാർത്ത വലിയൊരു ആശ്വാസത്തോടെയാണ് രാജ്ഞി ശ്രവിച്ചതെന്ന് ഒരു പുതിയ ജീവചരിത്രം പറയുന്നു. തന്റെ അതിവിശ്വസ്തരായ സഹായികളോടെ ശവസംസ്‌കാര ചടങ്ങിന്റെ അന്ന് രാവിലെയായിരുന്നു രാജ്ഞി ഇത് വ്യക്തമാക്കിയതെന്ന് ടോം ബോവർ എഴുതിയ രാജ്ഞിയുടെ ജീവിത കഥയിൽ പറയുന്നു. നീണ്ട 73 വർഷക്കാലം ഒരുമിച്ച് ജീവിച്ചതിനു ശേഷം തന്റെ ഭർത്താവിനെ താൻ യാത്രയാക്കുകയാണെന്നും, മേഗൻ എത്താത്തതിൽ ദൈവത്തിനു സ്തുതി എന്നുമായിരുന്നു രാജ്ഞി തന്റെ സഹായികളോട് പറഞ്ഞതെന്ന് പുസ്തകത്തിൽ പറയുന്നു.

റിവഞ്ച് : മേഗൻ, ഹാരി ആൻഡ് ദി വാർ ബിറ്റ്‌വീൻ വിൻഡ്‌സേഴ്‌സ് എന്ന പുസ്തകത്തിലാണ് ഈ വിവരമുള്ളത്. ഒരു അന്വേഷണാത്മക പത്രപ്രവർത്തകൻ എന്ന പേരിൽ ഏറെ പ്രശസ്തനായ ടോം ബോവർ നേരത്തെ ബോറിസ് ജോൺസന്റെയും റിച്ചാർഡ് ബ്രാൻസൺന്റെയും ജീവ ചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ ഇതൊന്നും ബോറിസോ റിച്ചാർഡോ അംഗീകരിച്ചിട്ടുമില്ല. സണ്ണിലും ടൈക്‌സിലും ഈ പുസ്തകം ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം ചാപ്പലിനകത്ത് രാജ്ഞിക്ക് ഏകയായി കഴിയേണ്ടി വന്നു. ആ സമയത്തായിരുന്നു വിശ്വസ്തനായ സഹായിയോട് രാജ്ഞി ഇങ്ങനെ പറഞ്ഞത്. ഹാരിയും മേഗനും ഈ ശോകകരമായ നിമിഷങ്ങളിൽ കുടുംബത്തോടൊപ്പം ചേരാൻ എത്തുമോ എന്ന കാര്യം സംശയത്തിന്റെ നിഴലിൽ നിൽക്കുമ്പോഴായിരുന്നു രാജ്ഞിയുടെ ഈ വാക്കുകൾ എന്നും രചയിതാവ് പറയുന്നു. എന്നാൽ, ഇതിനെ കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ ബക്കിങ്ഹാം പാലസ് തയ്യാറായിട്ടില്ല.

2017-ൽ മേഗൻ നടത്തിയ അഭിമുഖം ബക്കിങ്ഹാം കൊട്ടാരത്തെ പ്രകോപിപ്പിച്ചു.

വാനിറ്റി ഫെയർ മാസികയുടെ 2017 സെപ്റ്റംബർ ലക്കം പുറത്തിറങ്ങിയത് മേഗന്റെ ചിത്രത്തോടെ ആയിരുന്നു. ഇതിൽ മേഗൻ നൽകിയ ഒരു അഭിമുഖവും ഉണ്ടായിരുന്നു. ഇതിനോട് ബക്കിങ്ഹാം പാലസ് രൂക്ഷമായിട്ടായിരുന്നു പ്രതികരിച്ചതെന്നും ഈ പുസ്തകത്തിൽ പറയുന്നു. ഹാരിയെ കുറിച്ചുള്ള ഈ അഭിമുഖത്തെ പറ്റി ബക്കിങ്ഹാം പാലസിൽ നിന്നും പ്രതികരണം വന്ന ഉടൻ തന്നെ കോപാകുലയായ മേഗൻ തന്റെ പി ആർ ടീമുമായി ബന്ധപ്പെടുകയും ചെയ്തുവത്രെ.

കവർ പേജിൽ വരാനും അതോടൊപ്പം ഒരു അഭിമുഖം നൽകുവാനും വാനിറ്റി ഫെയർ ആവശ്യപ്പെട്ടപ്പോൾ താൻ ഏറെ സന്തോഷിച്ചു എന്നാണ് മേഗൻ പറഞ്ഞത്. എന്നാൽ, തന്റെ നടി എന്ന രീതിയിലോ, സാമൂഹ്യ പ്രവർത്തക എന്ന രീതിയിലോ ഉള്ള പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകാതെ, ഹാരിയുമായുള്ള ബന്ധം എടുത്തുകാണിച്ചായിരുന്നു വാനിറ്റി ഫെയർ അഭിമുഖം പ്രസിദ്ധീകരിച്ചത്. കവർ പേജിൽ പോലും വൈൽഡ് എബൗട്ട് ഹാരി എന്നായിരുന്നു കൊടുത്തിരുന്നത്. ഇതായിരുന്നു ബക്കിങ്ഹാം പാലസിനെ പ്രകോപിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP