Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കി അമരാവതി; മുതല പാർക്കിലുള്ളത് 94 മുതലകൾ; ഇന്ത്യയിലെ ഏറ്റവും വലിയ ക്രൊക്കഡൈൽ നഴ്സറി; ഒപ്പം അമരാവതി അണക്കെട്ടും; സന്ദർശകർ ഏറുന്നു

സഞ്ചാരികൾക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കി അമരാവതി; മുതല പാർക്കിലുള്ളത് 94 മുതലകൾ; ഇന്ത്യയിലെ ഏറ്റവും വലിയ ക്രൊക്കഡൈൽ നഴ്സറി; ഒപ്പം അമരാവതി അണക്കെട്ടും; സന്ദർശകർ ഏറുന്നു

പ്രകാശ് ചന്ദ്രശേഖർ

അമരാവതി(തമിഴ്‌നാട്): ചുറ്റും പച്ചപ്പ്,ഒത്ത നടുവിൽ ചതുരാകൃതിയിൽ വെള്ളം നിറഞ്ഞ കുളം.ഇതിനുചുറ്റുമായി ഭീമാകാരന്മാരായ മുതലകൾ.ഒന്നും രണ്ടുമൊന്നുമല്ല,ചില്ലപ്പോൾ 20 ലേറെ വരുന്ന കൂട്ടംതന്നെ ഒരു സ്ഥലത്തുണ്ടാലവും.ചിലപ്പോൾ തമ്മിൽ കടിച്ചുകീറിയും വാലിട്ടടിച്ചും മറ്റും ആരെയും ഭീതിപ്പെടുത്തുന്ന പോരാട്ടങ്ങളും.

തമിഴ്്നാട്-കേരള അതിർത്തിയായ ചിന്നാറിൽ നിന്നും 27 കിലോ മീറ്ററോളം അകലെ,അമരാവതി ഡാമിന് സമീപമുള്ള മുതല പാർക്കിലെ കാഴ്ചകളെകുറിച്ചുള്ള ലഘുവിവരണം ഇങ്ങിനെ ചുരുക്കാം.
തമിഴ്‌നാട്ടിലെ പ്രധാന തീർത്ഥാന കേന്ദ്രങ്ങളിലൊന്നാണ് പഴനി.ഇവിടേയ്ക്കുന്ന ഭക്തരിൽ ഏറെയും അമരാവതിയിൽ എത്തി മുതലപാർക്ക് സന്ദർശിച്ച്,കാഴ്ചകൾ ആസ്വദിച്ചാണ് മടങ്ങുന്നത്.



1974-ൽ ആരംഭിച്ച പാർക്കിൽ ഇപ്പോൾ 94 മുതലകളാണ് ഉള്ളത്.ഇവയെ പരിചരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുണ്ട്്.ഭക്ഷണ സമയത്ത്് ചിലപ്പോഴൊക്കെ പാർക്കിലെ അന്തേവാസികൾ ഏറ്റുമുട്ടാറുണ്ടെന്നും പരിക്കുകൾ ശ്രദ്ധയിൽ പെട്ടാൽ മരുന്ന് പുരുട്ടാറുണ്ടെന്നും ജീവനക്കാർ പറഞ്ഞു.തലയുടെ ഭാഗത്തും വാലിന്റെ ഭാഗത്തും പരിക്ക് പറ്റിയ ഭീമൻ മുതലകളെക്കുറച്ച് ചോദിച്ചപ്പോഴാണ് ഇക്കാര്യത്തിൽ ജീവനക്കാരന്റെ വിശദീകരണം.



കുളത്തിൽ വിട്ടിട്ടുള്ള മുതലകൾക്ക് പുറമെ കമ്പിവേലിക്കുള്ളിലും മുതലകളെ വളർത്തുന്നുണ്ട്.പ്രായ പരിധി നിശ്ചയിച്ച്,വളർച്ചയുടെ ഘട്ടത്തിനനുസരിച്ചാണ് ഇവിടെ മുതലകുഞ്ഞുങ്ങളെ വിവിധ കൂടുകളിലേക്ക് മാറ്റുന്നത്.



കുരങ്ങുകൾ ഇവിടെ എത്തുന്ന സഞ്ചാരികളെ വട്ടം കറക്കുന്നുണ്ട്.വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഗ്ലാസ് കയറ്റിയിടാൻ മറന്നാൽ ഉള്ളിലുള്ളതെല്ലാം കുരങ്ങുകൾ കൈക്കലാക്കും.സ്‌കൂട്ടറുകളിലും ബൈക്കുകളിലും എത്തുന്ന വിനോദസഞ്ചാരികളെയും കുരങ്ങന്മാർ വെറുതെ വിടില്ല.ടാങ്ക് കവറിനുള്ളിൽ സൂക്ഷിക്കുന്ന വെള്ളവും ലഘുഭക്ഷണവും രേഖകളുമെല്ലാം ഇവർ കൈക്കലാക്കി സ്ഥലം വിടും.



അമരാവതി സാഗർ ക്രൊക്കഡൈൽ പാർക്ക് എന്നാണിത് അറിയപ്പെടുന്നത്.ഇന്ത്യയിലെ ഏറ്റവും വലിയ ക്രൊക്കഡൈൽ നഴ്സറി എന്ന വിശേഷണവും ഈ പാർക്കിന് സ്വന്തം.എണ്ണം ക്രമാതീതമായി പെരികാതിരിക്കാൻ മുട്ടവിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ കാട്ടിലേക്ക് വിടാറുണ്ടെന്നും ജീവനക്കാർ പറഞ്ഞു.

സന്ദർശകർക്ക് വിശ്രമിക്കുന്നതിനും കുട്ടികൾക്ക് കളികളിൽ ഏർപ്പെടുന്നതിനും പാർക്കിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.ശീതള പാനിയങ്ങളും ലഘുഭക്ഷണവും മെല്ലാം ഇവിടെ ലഭിക്കും.കുളത്തിന്റെ മതിൽക്കെട്ടിന് പുറത്തുനിന്ന് സെൽഫി എടുക്കുന്നതിനും അവസരമുണ്ട്.



പ്രൊഫഷണൽ ക്യാമറ ഇപയോഗിക്കണമെങ്കിൽ പാർക്കിന്റെ ഓഫീസിൽ പണം അടച്ച് രസീത് വാങ്ങണം.ഒരാൾക്ക് 50 രൂപയാണ് പ്രവേശന ഫീസ്.കേരളത്തിൽ മഴ ശക്തിപ്പട്ടപ്പോൾ മൂന്നാർ മേഖലയിലേയ്ക്കെത്തുന്ന വിനോദ സഞ്ചാരികളിൽ വലിയൊരുവിഭാഗം ഒരു ചെയ്ഞ്ച് തേടി അമാരവതിയിലും എത്തുന്നുണ്ട്.

മറയൂർ കഴിഞ്ഞാൽ മഴയുടെ ശക്തി കുറവാണ്.ഉടുമൽപേട്ടയിൽ എത്തുന്നതോടെ കാലവസ്ഥ ആകെ മാറും.തെളിഞ്ഞ ആകാശം പ്രതൃക്ഷമാവും.കഴിഞ്ഞ ദിസങ്ങളിൽ ആകാശത്ത് ഇടയ്ക്കിടെ മേഘങ്ങൾ മൂടിയെങ്കിലും മഴപെയ്തില്ല.അന്തരീക്ഷം മേഘാവൃതമായിരുന്നതിനാൽ വെയിലിന് ചൂടും കുറവായിരുന്നു.ചൂടും തണുപ്പുമില്ലാത്ത ഇവിടുത്തെ കാലാവസ്ഥ സന്ദർശകർക്ക് നവ്യാനുഭവമായി.



പാർക്കിന് സമീപമാണ് അമരാവതി ഡാം സ്ഥിതിചെയ്യുന്നത്. റോഡിനിരുവശത്തും ആർമി സ്‌കൂൾ കെട്ടിടങ്ങളും ഓഫീസുകളുമുണ്ട്.1957- ൽ ആണ് ഡാം നിർമ്മിച്ചത്. ഡാമിനിപ്പുറം ചെറിയ കവലകാണാം.അധികൃതരിൽ നിന്നും പാസ് വാങ്ങി ഡാം കാണുന്നതിനും ഇവിടെ സൗകര്യമുണ്ട്്.ഡാമിൽ ധാരളം മുതലകളുണ്ട്.അതുകൊണ്ട് തന്നെ ഇവിടെ വെള്ളത്തിൽ ഇറങ്ങുന്നതിന് സന്ദർശകർക്ക് കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP